Chapter Title : ഓണക്കളി 3 [മിക്കി]
പോകുന്നതിന് രണ്ട് ദിവസം മുൻപ്.. ഞാനും വിച്ചുവും ലുലുമാളിലേക്ക് പർച്ചേസിംങ്ങിന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്.. ഫോൺ എടുത്ത് നോക്കിയപ്പോഴാണ് അത് നാട്ടിലെ നമ്പർ ആണെന്ന് മനസ്സിലായത്. ആരായിരിക്കും എന്ന സംശയത്തോടെ ഞാൻ കാൾ അറ്റന്റ് ചെയ്തു “ഹലോ” പക്ഷെ മറുതലയ്ക്കൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.. ഞാൻ വീണ്ടും വീണ്ടും ഹലോന്ന് വച്ചു അപ്പഴും പ്രതികരണമില്ല.. ഫോൺ കട്ടാക്കിയ ഞാൻ തിരിച്ച് വിളിച്ചു.. ആദ്യം രണ്ട്തവണ റിംങ് ചെയ്തെങ്കിലും മറുതലയ്ക്കൽ നിന്നും കട്ടാക്കി.. ദേഷ്യംവന്ന ഞാൻ വീണ്ടും വിളിച്ചപ്പോൾ സ്വിച്ച്ഓഫ്..
ഞാൻ വിച്ചുവിനോട് കാര്യം പറഞ്ഞു, നാട്ടിൽ നിന്നും അമ്മയോ അമ്മാവന്മാരൊ വേറെ നമ്പറിൽ നിന്നും വിളിക്കുന്നതായിരിക്കും എന്ന് വിച്ചു പറഞ്ഞു.. ഞാനും അങ്ങനെ വിശ്വസിച്ചു..
അങ്ങനെ ചായകുടിയും കഴിഞ്ഞ് ഞാനും വിച്ചുവും ഫ്ലാറ്റിൽ നിന്നും പുറത്തേക്കിറങ്ങി, കാറിൽ കയറി നേരെ ലുലുമാളിലേക്ക് വച്ച് പിടിച്ചു..
അങ്ങനെ ലുലുമാളിൽ എത്തി നല്ലൊരു പർച്ചേസിങ്ങൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് അതേ നമ്പറിൽ നിന്നും വീണ്ടും എനിക്ക് കാൾ വന്നത്. സ്വല്പം ദേഷ്യത്തോടെതന്നെ ഞാൻ കോൾ അറ്റന്റ് ചെയ്തു.
“ഹലോ ആര..?”
“പ്രിയയാണോ” മറുതലയ്ക്കൽ നിന്ന് എന്റെ ചോദ്യത്തിന് മറു ചോദ്യം അതും വളരെ സൗമ്യമായി.
“അതേ പ്രിയയാണ് നിങ്ങളാര” ഞാൻ ചെറിയ സംശയത്തോടെ ചോദിച്ചു.
“പ്രിയെ ഇത് ഞാന.. അഭി… അഭിജിത്”
മറുതലയ്ക്കൽ സംസാരിക്കുന്ന വെക്തി ആരാണെന്ന് അറിഞ്ഞപ്പോൾ.. ഞാനൊന്ന് ഞെട്ടി.
“ഇവൻ എന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നെ..? എന്റെ നമ്പർ ഇവന് എവിടുന്ന് കിട്ടി..!” ഞാൻ മനസ്സിലോർത്തു..
“ഹലോ പ്രിയെ..
💬 Comments
View all comments