0%

Chapter Title : ഓണക്കളി 3 [മിക്കി]

Author : മിക്കി Read All Parts 2.6K

മദ്യ സേവായിലായിരുന്നു ഞാൻ. എന്റെ തൊട്ടുമുന്നിൽ എന്റെ അനിയൻ പ്രസാദും പരപ്പനോട്ടെ ശ്രീധരനും അവന്റെ അനിയൻ വിക്രമനും ഇരിപ്പുണ്ട്..

എറണാംകുളം, കാക്കനാട് ‘പരപ്പനോട് വീട്’ എന്ന് പറഞ്ഞാൽ അത്യാവശ്യം അറിയപ്പെടുന്ന വലിയൊരു തറവാടാണ് (ഞങ്ങളുടെ സ്വന്തം തറവാട്), എന്റെ അച്ഛൻ കുഞ്ഞുരാമന്റെ അനിയൻ കൊച്ചുരാമന്റെ രണ്ട് ആണ്മക്കളാണ് ശ്രീധരനും, വിക്രമനും, ഓണം പ്രമാണിച്ച് രണ്ടുപേരും ഫാമിലിയായിട്ട് ഇങ്ങോട്ട് വന്നതാണ്, ഉത്രാടത്തിന് ഇവിടെ കൂടാനാണ് അവരുടെ പ്ലാൻ.

“അല്ല പ്രസാദെ.. ലക്ഷ്മിടെ മോനും മരുമോളും എപ്പഴ വരുന്നെ” തന്റെ മുന്നിലിരുന്ന ബീഫിന്റെ ഗ്രേവിയിൽ തൊട്ട് നക്കികൊണ്ട് വിക്രമൻ ചോദിച്ചു..

“അവര് മറ്റന്നാൾ വരും” പ്രസാദ് മറുപടി പറഞ്ഞു

“മറ്റെന്നാളന്നും പറയാം നാളേന്നും പറയാം”പ്രസാദ് പറഞ്ഞ് നിർത്തിയതും ഞാൻ പറഞ്ഞു.

“അതെന്ത അജി നീ അങ്ങനെ പറഞ്ഞെ..?” ഞാൻ പറഞ്ഞത് മനസ്സിലാവതെ ഒരു സംശയത്തോടെ ശ്രീധരനാണ് എന്നോടത് ചോദിച്ചത്.

“അവർക്ക് നാളെ വൈകിട്ട് ഏഴരക്കൊ എട്ടിനൊ എങ്ങാണ്ടാണ് ഫ്ലൈറ്റ്, ഇവിടെ വരുമ്പോൾ ഏകദേശം പാതിരാത്രി ഒരുമണി കഴിയും അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞെ..” ഞാൻ വിശദീകരിച്ചു കൊടുത്തു.

“ഉം.. എന്നാലും പിള്ളേര് രണ്ടും ശെരിക്കും ആളാകെ അങ്ങ് മാറിപോയി അല്ലെ..? പണ്ടത്തെ ആ രൂപമേയല്ല രണ്ടിനും” എന്റെ വിശദീകരണം കേട്ട് ഒന്ന് മൂളിയ ശേഷം ശ്രീധരൻ പറഞ്ഞു.

“അതിന് നി അവരെ ഈ അടുത്ത കാലത്ത് എപ്പഴ നേരിട്ട് കണ്ടെ..? ചെറിയ സംശയത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും  ഞാൻ ചോദിച്ചു.

“ഞാൻ ഫേസ്ബുക്കിൽ കണ്ടതാട..” ഒരു ചിരിയോടെ അവൻ പറഞ്ഞു..

“ഓഹ് അങ്ങനെ..!”

“അവരിപ്പോ രണ്ട് വർഷമായി ഇങ്ങോട്ട് വന്നിട്ട് അല്ലെ..?”

💬 Comments

View all comments