Chapter Title : ഓണക്കളി 3 [മിക്കി]
നോക്കിയപ്പോൾ വിച്ചുവായിരുന്നു അത്.
“ഓഹ്.. അത് എന്റെ ഒരു ഫ്രണ്ട, അവന്റെ കൊളായിരുന്നു നമ്മൾ ഫ്ലാറ്റിൽ ഇരുന്ന സമയത്ത് എന്റെ ഫോണിലേക്ക് വന്നത്” അഭിയുടെ പേര് പറയാൻ എനിക്കെന്തോ ഒരു മടി തോന്നി അതുകൊണ്ടാണ് വെറും ഫ്രണ്ടാണെന്ന് പറഞ്ഞത്.
“കഴിഞ്ഞെങ്കിൽ ഇറങ്ങാം” ഞാൻ ചോദിച്ചു.
“ഉം ഇറങ്ങിയേക്കാം”
അങ്ങനെ പർച്ചേസിംങ്ങൊക്കെ കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി, അപ്പഴേക്കും ആറര കഴിഞ്ഞിരുന്നു..
എന്നെ തിരിച്ച് ഫ്ലാറ്റിലാക്കിയ ശേഷം അവൻ കാറുമായി നേരെ എൽദോച്ചായന്റെ ഫ്ലാറ്റിലേക്ക് പോയി, ജിൻസിചേച്ചിയുടെ ബ്രദറും വൈഫും പിള്ളേരുമൊക്കെ വന്നിരുന്നു. അവർക്ക് കാറുമായി പുറത്തെവിടയൊ കറങ്ങാൻ പോകേണ്ടിയിരുന്നതിനാലാണ് വിച്ചു വേഗംതന്നെ അവിടേക്ക് പോയത്, വിച്ചു അവിടുന്ന് തിരിച്ച് പോരാൻ നേരം ജിൻസിചേച്ചിയുടെ നാട്ടിലുള്ള മക്കൾക്കും എൽദോച്ചായന്റെ സഹോദരി ‘എൽസിക്കും’ കൊടുക്കാനായി കുറേ സാധനങ്ങളും മറ്റും വിച്ചുവിന്റെ കൈയ്യിൽ കൊടുത്തയച്ചിരുന്നു, എട്ടുമണി ആകാറായപ്പഴേക്കും അവൻ തിരികെ ഫ്ലാറ്റിൽ വന്നു, പിന്നെ നാട്ടിലേക്ക് പോകുന്നതിന്റെ ഭാഗമായി പാക്കിങ്ങും മറ്റുമായി കുറേ സമയം അങ്ങനെ നീങ്ങി, പാക്കിങ്ങൊക്കെ കഴിഞ്ഞ് അത്താഴവും കഴിച്ച ശേഷം ഞങ്ങൾ നേരെ ബെഡ്റൂമിലേക്ക് കേറി..
**************
അതേ സമയം അങ്ങ് കേരളത്തിൽ…
—--------------------------
(ജിൻസിയെ തന്റെ കഥ പറഞ്ഞ് കേൾപ്പിക്കുന്ന പ്രിയക്ക് തന്റെ കണ്മുന്നിൽ കാണാത്ത രംഗങ്ങൾ ഒരിക്കലും ജിൻസിയോട് വിവരിക്കാൻ കഴിയില്ല.. ‘പക്ഷെ അത് വിവരിക്കാൻ കഴിയുന്ന മറ്റൊരാളുണ്ട്’..... ഈ ഞാൻ തന്നെ😜)
—---------------------------
(ഇനി കുറച്ച് നേരം കഥ മൂത്ത അമ്മാവൻ ‘അജിയുടെ’ point of view ലൂടെ)
പത്തനംതിട്ട, പലത്രവിളയിൽ, വിഷ്ണുവിന്റെ വീട്. നടുമുറ്റത്ത് ഒരു വട്ട മേശയുടെ മുന്നിൽ ഇരുന്ന് ചെറിയ
💬 Comments
View all comments