Chapter Title : ഓണക്കളി 3 [മിക്കി]
ഹസ്ബന്റിന്റെകൂടെ ദുബായിൽ ആണെന്ന്.. പിന്നെ നിന്റെ അമ്മയാണ് എനിക്ക് നിന്റെ നമ്പർ തന്നത്, രാവിലേ ഞാൻ വിളിച്ചിട്ട് ഒന്നും മിണ്ടാതിരുന്നത് വെറുതെ നിന്നെ ഒന്ന് വട്ടാക്കാം എന്ന് കരുതിയിട്ടാണ്, അതാ നീ എന്റെ നമ്പറിലേക്ക് തിരിച്ച് വിളിച്ചിട്ടും ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത്” ഒരു ചിരിയോടെ അവൻ പറഞ്ഞ് നിർത്തി
“ഞാൻ രാവിലെ ശെരിക്കും ടെൻഷൻ അടിച്ചു, ആരായിരിക്കും വിളിച്ചത് എന്നോർത്ത്, ഇപ്പൊ അതേ നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നപ്പൊ ആദ്യം എടുക്കേണ്ട എന്ന് കരുതിയത,..!” ഞാനും ചിരിയോടെ പറഞ്ഞ് ഒന്ന് നിർത്തിയശേഷം വീണ്ടും തുടർന്നു.
പിന്നെ അഭി.. വേറൊന്നും തോന്നല്..! എനിക്ക് കല്ല്യാണത്തിന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല..! നാളേകഴിഞ്ഞ് ഞാനും എന്റെ ഹസ്ബന്റും ഓണത്തിന് നാട്ടിലേക്ക് വരാൻ നിൽക്കുകയ, വന്ന് ഒരു രണ്ടാഴ്ച്ച കഴിയുമ്പോൾ ഞങ്ങൾ തിരികെ മടങ്ങും..! പിന്നെ ഇപ്പഴേയെങ്ങും നാട്ടിലേക്കില്ല എന്ന തീരുമാനിച്ചേക്കുന്നെ..!” വളരെ സൗമ്യമായി ഞാൻ പറഞ്ഞ് നിർത്തി.
“എനിക്ക് മനസ്സിലാവും പ്രിയ..! കുഴപ്പമില്ല..! നിന്നെ വിളിക്കുന്നതിന് മുന്നേ എനിക്ക് അറിയാമായിരുന്നു നിനക്ക് വരാൻ പറ്റില്ലായെന്ന്.. എന്നാലും വിളിച്ച് പറയേണ്ടത് എന്റെ കടമയല്ലേ. കുഴപ്പമില്ല, നീ എന്ന നാട്ടിലേക്ക് വരുന്നേ..?”
“ഞങ്ങൾ മറ്റെന്നാൾ വരും”ഞാൻ പറഞ്ഞു
“Ok പ്രിയ നിങ്ങൾ നാട്ടിൽ വന്നശേഷം ഞാൻ നിങ്ങളെ രണ്ടുപേരെയും വന്ന് കണ്ടോളാം, നിന്റെ ഹസ്ബന്റിനെ പരിചയപ്പെടുകയും ചെയ്യാമല്ലോ” അവൻ പറഞ്ഞു.
“അതിനെന്ത.. തീർച്ചയായും പരിചയപ്പെടാം..! എന്ന ശെരി അഭി അല്പം തിരക്കുണ്ട് വെക്കുവാണേ..!” അതിന് അവന്റെ മറുപടി വന്ന ശേഷം ഞാൻ ഫോൺ കട്ട്ചെയ്തു.
“ആരാടി” പെട്ടന്നുള്ള ആ ചോദ്യംകേട്ട് തിരിഞ്ഞ്
💬 Comments
View all comments