0%

Chapter Title : ഓണക്കളി 3 [മിക്കി]

Author : മിക്കി Read All Parts 2.7K

എന്ന്” സ്വല്പംകൂടി അവനിലേക്ക് പറ്റിച്ചേർന്നുകൊണ്ട് ഞാൻ പറഞ്ഞു.

“അതിന് നീ എന്ത് പറഞ്ഞു..?”

“ഉടനേതന്നെ തീരുമാനമാകും എന്ന് പറഞ്ഞു”

“ഒരു വർഷംകൂടെ കഴിഞ്ഞ് പോരെ” എന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ അവൻ ചോദിച്ചു..

അതിന് ഞാനവനെ ഒന്ന് നോക്കിയതല്ലേ മറുപടി ഒന്നും പറഞ്ഞില്ല..

“നമ്മൾ കുറച്ച് ദിവസംകൂടി അടിച്ച്പൊളിച്ച് നടക്കാടൊ..!” ഒരു ചിരിയോടെ എന്റെ ചുമലിൽ പിടിച്ച് കുലുക്കികൊണ്ട് അവൻ പറഞ്ഞു.

അതിന് അവനെ നോക്കി ഞാനൊന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..

“കൂടുതലൊന്നും ഇനി ആലോചിക്കണ്ട..! കിടന്ന് ഉറങ്ങാൻ നോക്ക്..! നാളെ പോകുന്നതിന് മുൻപ് ഓഫീസിൽ പോയി കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത..! അപ്പൊ ഗുഡ് നൈറ്റ്‌” എന്ന് പറഞ്ഞ് അവൻ ലൈറ്റ് ഓഫ്‌ ചെയ്ത് ഉറങ്ങാൻ കിടന്നു..

“ഗുഡ്‌ നൈറ്റ്‌” എന്ന് പറഞ്ഞ് ഞാനും അവന്റെ ശരീരത്തോട് പറ്റിചേർന്ന് ഉറങ്ങാൻ കിടന്നു..

***********

അതേ സമയം അങ്ങ് കേരളത്തിൽ..

(ഇനി കുറച്ച് നേരം കഥ മൂത്ത അമ്മാവൻ ‘അജിയുടെ’ point of view ലൂടെ)

പത്തനംതിട്ട, അജിയുടെ വീട്.

===

രാത്രി ഉച്ചത്തിലുള്ള പട്ടികുര കേട്ട് ഉറക്കത്തിലായിരുന്ന ഞാൻ ചാടി എഴുന്നേറ്റു..

“നശിക്കാനായിട്ട്..! ഇതുങ്ങൾടെ ശല്യം കുറച്ച് നാള് ഇല്ലാതെ ഇരിക്കുവാരുന്നു പിന്നേം തുടങ്ങിയോ” എന്ന് ചെറുകെ പിറുപിറുത്തുകൊണ്ട് ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങി, പതിയെ റൂമിന്റെ ജനൽ തുറന്ന് പുറത്തേക്ക് ടോർച്ചടിച്ച് നോക്കി..

“ഗ്ര…ഗ്ര…ഗ്ര…ഗ്ര…”

എന്ന ശബ്ദത്തോടെ രണ്ട് തേറ്റയും പുറത്തേക്ക് നീട്ടികൊണ്ട് വീടിന് പുറകിലെ തൊടിയിൽ ചീറിക്കൊണ്ട് നിൽക്കുകയാണ് ഒരു എമണ്ടൻ കാട്ട്പന്നി, ഒരു അഞ്ചടി എങ്കിലും ഉയരം കാണും.

വീടിരിക്കുന്ന ഭാഗം

💬 Comments

View all comments