Chapter Title : ഓണക്കളി 3 [മിക്കി]
സിറ്റിയിൽ നിന്നും സ്വല്പം ഉള്ളിലായിട്ടാണ്, ഒരുപാട് കൃഷികളുള്ള ആ ഏരിയയിൽ കാട്ടുപന്നിയുടെ ശല്യം കൂടുതലാണ്, കുറച്ച് നാളായി കട്ട് പന്നിയുടെ ശല്യമൊന്നും ഇല്ലായിരുന്നു, ഇപ്പൊ വീണ്ടും തുടങ്ങി
ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ വെളുപ്പിനെ രണ്ടെമുക്കാൽ, ഞാൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല ചുവരിൽ അണിയടിച്ച് തൂക്കിയിട്ടിരുന്ന എന്റെ ഇരട്ടക്കുഴൽ ലൈസെൻസ് തോക്ക് കയ്യിൽ എടുത്തു ഒപ്പം ഒരു ടോർച്ചും
<ആ നിമിഷം അയാൾ ആ പഴയ മുരടൻ സ്വഭാവമുള്ള അജി ആവുകയായിരുന്നു, ഒന്നിനേയും ഭയമില്ലാത്ത, കണ്ടാൽ ഏതൊരു മനുഷ്യനും ഭയക്കുന്ന, എന്തിനേയും നേരിടാൻ ചങ്കുറപ്പുള്ള ആ പഴയ മുരടൻ അജി>
***===
അജിയുടേയും, ഭദ്രന്റേയും, പ്രസാദിന്റേയും, ഒരേഒരു സഹോദരിയായ ലക്ഷ്മിയുടെ ഭർത്താവിന്റെ (വിഷ്ണുവിന്റെ അച്ഛൻ) മരണശേഷം ലക്ഷ്മിയുടെ ഭർത്താവിന്റെ വീടിനോട് ചേർന്ന് റോഡുസൈഡിലായ് 90 സെന്റ് ഭൂമി അജി വാങ്ങിയിരുന്നു, അതിൽ 47 സെന്റിൽ വലിയൊരു മുറ്റം അടങ്ങുന്ന ഒരു ആഡംബര വീടങ്ങുവച്ചു, വീടിന് പിന്നിലോട്ട് കിടക്കുന്ന ബാക്കി 53 സെന്റിൽ പല തരം കൃഷികളും ‘ചീനി, ചേമ്പ്, കാച്ചിൽ, വഴുതന, വേണ്ട’ അങ്ങനെ പലതും…, കപ്പച്ചീനിയാണ് കൂടുതലും, വിഷ്ണുവിന്റെ വീടിന് പിന്നിലോട്ട് കിടക്കുന്ന 30 സെന്റ് ഭൂമിയിലും ഈ പറഞ്ഞതുപോലെ പലതരം കൃഷികളാണ്, രാത്രിയിൽ കൃഷിയുടെ വിളവ് തിന്നാൻ കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങും, അജിയും, ഭദ്രനും, പ്രസാദും ചേർന്ന് ഒരുപാട് കാട്ടുപന്നികളെ കെണി വച്ചും, വെടി വച്ചും പിടിച്ചിട്ടുണ്ട്, കുറച്ച് നാളുകളായി കാട്ടുപന്നിയുടെ ശല്യമൊന്നും ഇല്ലാതെ ഇരുന്നതിനാൽ കെണിയൊന്നും മുൻകൂട്ടി ഒരുക്കിയിരുന്നില്ല,
കൃഷിസ്ഥലത്തേക്ക് ആവശ്യമായ പണി സാധനങ്ങളും വീട്ടിലെ പഴയ സാധനങ്ങളും സൂക്ഷിക്കാനായി രണ്ട് കൃഷി
💬 Comments
View all comments