0%

Chapter Title : ഓണക്കളി 3 [മിക്കി]

Author : മിക്കി Read All Parts 2.7K

സ്ഥലത്തും ഓരോ ചരിപ്പ് (തൊഴുത്തുപോലെ) കെട്ടി നിർത്തിയിട്ടുണ്ട്, പന്നി ഇറങ്ങുമെന്ന് ഉറപ്പുള്ള ദിവസങ്ങളിൽ മൂന്നുപേരും ചേർന്ന് പന്നിയെ കുരുക്കാൻ കെണി ഒരുക്കിയ ശേഷം ആ ചരുപ്പിലാണ് വന്ന് വിശ്രമിക്കാറ്..  ഒപ്പം നേരത്തെ കൈയ്യിൽ കരുതിയിരുന്ന നല്ല വാറ്റ് ചാരായവും.. ഒന്നെങ്കിൽ പന്നിയെ കെണി വച്ച് പിടിക്കും, അല്ലെങ്കിൽ ഇരട്ടക്കുഴൽ തോക്കുകൊണ്ട് പയറ്റും..

***===

ഒരു കയ്യിൽ ടോർച്ചും മറുകയ്യിൽ ഇരട്ടക്കുഴൽ തോക്കും കറക്കികൊണ്ട് ഞാൻ റൂമിന്റെ വാതിൽ തുറന്ന് ഹാളിലേക്കിറങ്ങി.. നേരെ ഭദ്രന്റെ മുറിയിലേക്ക് ചെന്നു, അവൻ നല്ല ഉറക്കമാണ്, കൃഷിസ്ഥലത്ത് പന്നി ഇറങ്ങിയതൊന്നും അവൻ അറിഞ്ഞിട്ടില്ല അറിഞ്ഞിരുന്നെങ്കിൽ അവനാകും ആദ്യം തോക്കുമെടുത്ത് ഇറങ്ങുക, അവനെ വിളിച്ചുണർത്താൻ എനിക്ക് മനസ്സ് വന്നില്ല, ഇന്ന് കുറേ ആവശ്യങ്ങൾക്കായ് ഓടി നടന്നതല്ലെ ഉറങ്ങട്ടെ എന്ന് കരുതി, അവന്റെ റൂമിന്റെ വാതിൽ ചാരി പുറത്തേക്കിറങ്ങിയ ഞാൻ നേരെ പ്രസാദിന്റെ മുറിയിലേക്ക് ചെന്നു, അവൻ അവിടെ ഉണ്ടായിരുന്നില്ല.

എനിക്ക് മുൻപേ അവൻ പന്നിയെ ഒറ്റക്ക് വേട്ടയാടാൻ ഇറങ്ങിപോയി എന്ന് ഒരു പുഞ്ചിരിയോടെ മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ പതിയെ വീടിന് വെളിയിലേക്ക് ഇറങ്ങി.

വീടിന് പിന്നിൽ എത്തിയ ഞാൻ നേരെ ചരുപ്പിലേക്ക് കേറി, നല്ല തണുപ്പ് ഉണ്ടായിരുന്നു, ചരുപ്പിൽ വാളൻപുളി കേട്ടിവച്ചിരുന്ന ചാക്കുകെട്ടിന്റെ ഇടയിൽ നിന്നും രണ്ട് ദിവസം മുൻപ് മാറ്റിവച്ചിരുന്ന വാറ്റ് ചാരയതിന്റെ കുപ്പി ഞാൻ കയ്യിലെടുത്തു.. ഗ്ലാസ്സൊന്നും തപ്പിപിടിച്ചെടുക്കാൻ നിന്നില്ല കുപ്പിയോടെ എടുത്ത് കമത്തി അണ്ണാക്കിലേക്ക്… തൊണ്ടക്കുഴിലൂടെ തീനാളം ഇറങ്ങി പോകുന്നതുപോലെ തോന്നി..

തല ആഞ്ഞൊന്ന് കുടഞ്ഞ ശേഷം കുപ്പി എടുത്തടുത്തുതന്നെ തിരികെ വച്ചു..  ശേഷം തോക്ക് കയ്യിൽ എടുത്ത് ചരുപ്പിന്

💬 Comments

View all comments