Chapter Title : ഓണക്കളി 3 [മിക്കി]
ഞങ്ങൾ ഫ്ലാറ്റിൽ എത്തുന്നതുവരെ ഒന്നുംതന്നെ പരസ്പരം സംസാരിച്ചില്ല, അച്ചായനും വിച്ചൂവും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ ഫ്ലാറ്റിന് താഴെ കാർ നിർത്തിയതും.. ഞാനും വിച്ചുവും പുറത്തേക്കിറങ്ങി.
“ഞാനും ജിൻസിയും വൈകിട്ട് ഇങ്ങോട്ട് എറങ്ങാട..! ഇപ്പൊ പോയിട്ട് അല്പം തിരക്കുണ്ട്” കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് സീറ്റ്‌ബെൽറ്റ് മുറിക്കികൊണ്ട് അച്ചായൻ പറഞ്ഞു.
“ആഹ.. അതുശെരി.. ഇവിടെവരെ വന്നിട്ട് ഒരു ചായപോലും കുടിക്കാതെ പോകുവാണോ..? വന്നേ… ഒരു ചായ കുടിച്ചിട്ട് പോകാം..!” ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നുകൊണ്ട് വിച്ചു പറഞ്ഞു..
“കേറി വാ അച്ചായാ..! ചായ കുടിച്ചിട്ട് പോകാം.” ലഗേജ് കാറിൽ നിന്നും പുറത്തേക്ക് എടുത്ത് വച്ച ശേഷം വിചുവിന്റെ അടുത്തേക്ക് ചെന്ന ഞാനും അച്ചായനോട് പറഞ്ഞു.
“ഇല്ലട വിച്ചു.. പോയിട്ട് ഒരു ക്ലയിന്റിനെ കാണാനുണ്ട്..! ഞാനും ജിൻസിയും വൈകിട്ട് ഇങ്ങോട്ട് ഇറങ്ങാം..! വൈകിട്ട് വരം മോളെ..!” വച്ചിലേക്ക് നോക്കി സ്വല്പം ധൃതിയോടെ വിച്ചുവിനേയും എന്നേയും മാറി മാറി നോക്കികൊണ്ട് അച്ചായൻ പറഞ്ഞു, പിന്നെ ഞങ്ങൾ നിർബന്ധിക്കാൻ പോയില്ല.. കാർ റിവേഴ്സ് എടുത്ത് റോഡിലേക്ക് ഇറക്കിയ അച്ചായൻ തിരിഞ്ഞ് ഞങ്ങളെ ഒന്ന് നോക്കി ചിരിച്ച് തലയാട്ടിയ ശേഷം അവിടുന്ന് പോയി.
ഞാനും വിച്ചുവും പരസ്പരം ഒന്ന് നോക്കിയശേഷം ഒന്നും മിണ്ടാതെ നേരെ ലിഫ്റ്റിൽ കയറി.
“വിച്ചു… സോറി ഡാ..” ഞാൻതന്നെ സംസാരത്തിന് തുടക്കമിട്ടു.. അതിനവനെന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
“അന്നേരത്തെ ആ മുഷിഞ്ഞ മൂഡിലങ്ങ് പറഞ്ഞുപോയതാടാ..! സോറി” അതുപറഞ്ഞ് ഞാൻ അവന്റെ ഇടത് കയ്യിൽ കൂട്ടിപിടിച്ച് തോളിലേക്ക് തല ചായിച്ച് നിന്നു.. അവനും അവന്റെ വലത് കൈകൊണ്ട് എന്റെ രണ്ട് കൈയ്യിലും
💬 Comments
View all comments