0%

Chapter Title : ഓണക്കളി 3 [മിക്കി]

Author : മിക്കി Read All Parts 2.6K

കൊട്ടാരക്കരയിൽ പോകാൻ ഇരുന്നതാണ് പക്ഷെ അന്ന് വിച്ചു മാത്രമാണ് കൊട്ടാരക്കരക്ക് പോയത്, ഞാൻ കൊട്ടാരക്കരക്ക് ചെല്ലാതിരുന്നതിന്റെ കാര്യമാണ് ഇപ്പോൾ അച്ചായൻ പറഞ്ഞ് നിർത്തിയത്..

“അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ അച്ചായാ..! രണ്ട് മൂന്ന് മാസം കഴിഞ്ഞ് ഞാനും ഇവളും ഒന്നൂടെ നാട്ടിലേക്ക് പോകുന്നുണ്ട്..! നാട്ടിൽ ചെന്നിട്ട് എലീന ചേച്ചീടെ ഈ പരാതി ഞാനും ഇവളുംകൂടി അങ്ങ് തീർത്ത് കൊടുത്തേക്കാം..!”

“ഞാനെങ്ങും വരുന്നില്ല”.. നാട്ടിലേക്ക് പോകുന്ന കാര്യം വിച്ചു പറയുന്നത് കേട്ട് ചെറുതായ് ഒന്ന് ഞെട്ടിയ ഞാൻ എടുത്തടിച്ചയതുപോലെ പറഞ്ഞു.. അത് കേട്ടതും വിച്ചു എന്നെ തിരിഞ്ഞ് നോക്കി.

അതെന്ത് പറ്റി പ്രിയെ…? നാട്ടിൽ ചെന്നാൽ 2 ആഴ്ച്ച വീട്ടുകാരോടൊപ്പം ചിലവഴിക്കാൻ സമയം കാണുമോ..? എന്നായിരുന്നല്ലോ നിന്റെ പരാതി, എന്നിട്ട് 2 ആഴ്ച്ച പോയിട്ട് ഒരാഴ്ച്ച തികച്ച് നാട്ടിൽ നിൽക്കാൻ പറ്റിയതുമില്ല..! അതിന് മുൻപെ തിരിച്ചിങ്ങ് പോരേണ്ടിയും വന്നു..!” എന്നെ നോക്കി അവൻ പറഞ്ഞ് നിർത്തിയതും.

“ഈ നാല് ദിവസം നമ്മൾ നാട്ടിൽ നിന്നില്ലേ..? അത് തന്നെ ധാരാളം..! ഇനി എന്തായാലും ഞാൻ തിരിച്ച് നാട്ടിലേക്ക് ഇപ്പഴേയെങ്ങും ഇല്ല.!” സ്വല്പം ദേഷ്യത്തോടെയാണ് ഞാൻ പറഞ്ഞ് നിർത്തിയത്..

“നീ അതിന് എന്നോട് ദേഷ്യപെടുന്നത് എന്തിന..? ഇനി ഇപ്പഴേയെങ്ങും നാട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലെങ്കിൽ പോകണ്ട..!” അവനും സ്വല്പം മുഖം കറുപ്പിച്ചാണ് എന്നോടത് പറഞ്ഞത്..

അവൻ അതും പറഞ്ഞ് എന്നോട് പിണങ്ങി ഫ്രണ്ടിലേക്ക് നോക്കി ഇരുന്നു, അത് കണ്ടപ്പോൾ എനിക്ക് എന്തൊ വിഷമം തോന്നി, ആരോടൊ ഉള്ള ദേഷ്യം ഞാൻ എന്തിന വിച്ചുവിനോട് തീർക്കുന്നത്.. അവനോട് ദേഷ്യപ്പെടേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി, പിന്നെ

💬 Comments

View all comments