Chapter Title : ഓണക്കളി 4 [മിക്കി]
വട്ടപ്പൊട്ടും ചന്ദനക്കുറിയും അതിന് മുകളിൽ നെറുകയിൽ സിന്ദൂരവും, കാതിൽ വലിയ രണ്ട് ജിമിക്കിയും, കഴുത്തിൽ രണ്ട് വിരൾ വീതിയുള്ള ഒരു ഗോൾഡൻ നെക്ലസ്സും, അതുകൂടാതെ വിച്ചു വാങ്ങിതന്ന ഒരു ഡയമണ്ട് നെക്ലസ്സും, പിന്നെ താലി മാലയും..! ഇതെല്ലാം ഇട്ട് ഒന്ന് മിനുങ്ങിയാണ് ഞാൻ അടുക്കളയിലേക്ക് എത്തിയത്.
ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ ഇതുപോലെ ഒരുങ്ങുന്നത്…
“എന്റെ മോളെ കാണാൻ എന്തൊരു ഭംഗിയാ..! കല്യാണത്തിന്റെ അന്ന മോളെ ഇതുപോലെ ആഭർണ്ണങ്ങളൊക്കെ ഇട്ട് ഞാൻ അവസാനമായിട്ട് കണ്ടത്..!”
ഒരു കൈകൊണ്ട് എന്റെ കവിളിൽ തലോടികൊണ്ട് ലക്ഷ്മിയമ്മയാണ് അത് പറഞ്ഞത്.
“കല്യാണത്തിന് ശേഷം ഞാനും ഇപ്പഴ അമ്മെ ഇതൊക്കെ ഇടുന്നെ അതും വിച്ചുവിന്റെ ഒരൊറ്റ നിർബന്ധം കൊണ്ട്..!”
നിറഞ്ഞ ചിരിയോടെയും നാണത്തോടെയും ഞാൻ പറഞ്ഞുനിർത്തി.
“മോളെന്തിന നേരത്തെ എഴുനേറ്റെ.? കുറച്ചുനേരംകൂടെ കിടന്ന് ഉറങ്ങിയിട്ട് എഴുന്നേറ്റാൽ പോരായിരുന്നൊ..? അവൻ എഴുന്നേറ്റൊ മോളെ..?” ലക്ഷ്മിയമ്മ ചോദിച്ചു.
ഇല്ലമ്മെ..! വിച്ചു ഇപ്പഴും എഴുന്നേറ്റിട്ടില്ല..! ഇങ്ങോട്ട് പോരുമ്പോൾ ഞാൻ ഫ്ലൈറ്റിൽ ഇരുന്ന് നന്നായിട്ട് ഉറങ്ങിയാരുന്നു അതാ ഞാൻ രാവിലെതന്നെ എഴുന്നേറ്റെ”
ഞാൻ ചിരിയോടെതന്നെ പറഞ്ഞ് നിർത്തിയതും.
“ഭർത്താവിനെ പേരാണൊ വിളിക്കുന്നത്..?”
പ്രസന്ന ചിറ്റയാണ് എന്നോട് അത് ചോദിച്ചത്,എന്നോടുള്ള ദേഷ്യവും പുച്ഛവുമായിരുന്നു അവരുടെ മുഖത്ത് നിറഞ്ഞ് നിന്നത്. അത് കേട്ടതും എന്റെ മുഖത്തെ ചിരി പതിയെ മങ്ങി.
“അത് അവൻ തന്നെയ അവനെ അങ്ങനെ വിളിക്കാൻ പറഞ്ഞത്”
ലക്ഷ്മിയമ്മയാണ് അതിനുള്ള മറുപടി പറഞ്ഞത്..
“എന്നാലും സ്വന്തം ഭർത്താവിനെ പേരെടുത്ത് വിളിക്കാന്നുവച്ച.. അതൊക്കെ നല്ല ശീലമാണൊ..?”
പ്രസന്ന ചിറ്റ വീണ്ടും നിന്ന് തുള്ളാൻ തുടങ്ങി, ഇതെല്ലാം കേട്ട് എന്റെ അമ്മ
💬 Comments
View all comments