Chapter Title : ഓണക്കളി 4 [മിക്കി]
ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു.
“നിനക്കിപ്പൊ എന്താ പ്രശ്നം..? അവര് അങ്ങോട്ടും ഇങ്ങോട്ടും എന്തേലും വിളിച്ച നിനക്ക് എന്തേലും പ്രശ്നം ഉണ്ടൊ..?”
ലക്ഷ്മിയമ്മ ഉറച്ച ശബ്ദത്തോടെ ചോദിച്ചതും പ്രസന്ന ചിറ്റയുടെ വായടഞ്ഞു.
ലക്ഷ്മിയമ്മ തുടർന്നു..
“ആവശ്യമില്ലാതെ നി അവരുടെ കാര്യത്തിൽ ഇടപെടാൻ പോയേക്കല്ല് കേട്ടല്ലൊ..!”
ഒരു താക്കീതെന്നപോലെ ലക്ഷ്മിയമ്മ പറഞ്ഞ് നിർത്തി, അത് കേട്ട് പ്രസന്നചിറ്റ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയ ശേഷം അടുക്കളയിൽ നിന്നും ഹാളിലേക്ക് പോയി.
“മോളെ നി അതൊന്നും കാര്യമാക്കണ്ട അവളുടെ സ്വഭാവം അങ്ങനെയ..! അവൾ നിന്നോട് ദേഷ്യം കാണിക്കുന്നതിന്റെ കാരണം ഞാൻ പറയാതെതന്നെ നിനക്ക് അറിയാവുന്നതല്ലെ..! അതുകൊണ്ട് മോള് അതൊന്നും കാര്യം ആക്കണ്ട..! നി ഈ ചായ കൊണ്ടുപോയി വിച്ചൂന് കൊടുക്ക്”
ചിറ്റ ഇറങ്ങി പോയതും എന്റെ നേരെ ചായക്കപ്പ് നീട്ടികൊണ്ട് ഒരു ചിരിയോടെ ലക്ഷ്മിയമ്മ പറഞ്ഞു.
ഞാൻ ചായക്കപ്പും വാങ്ങി നേരെ വിച്ചുവിന്റെ മുറിയിലേക്ക് നടന്നു, പോകുമ്പോൾ ഞാൻ കണ്ടു ഹാളിൽ എന്നെ തുറിച്ച് നോക്കി നിൽക്കുന്ന പ്രസന്ന ചിറ്റയെ...
====
പ്രസന്ന ചിറ്റയുടെ മൂത്ത സഹോദരന്റെ മകൾ ‘പൂജ’ എന്ന പൂജ പ്രമോദിനെകൊണ്ട് വിച്ചുവിനെ വിവാഹം കഴിപ്പിക്കാൻ അവർക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു.. എന്നാൽ പൂജയുമായുള്ള ബന്ധത്തിന് വിച്ചുവിനും വിച്ചുവിന്റെ വീട്ടുകാർക്കും തീരെ താല്പര്യം ഉണ്ടായിരുന്നില്ല, പൂജ ബാംഗ്ലൂറാണ് പഠിക്കുന്നത്, അവൾക്ക് അവിടെ പലരുമായി ചുറ്റികളികൾ ഉണ്ടന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അതിന്റെ പേരിൽ പല പ്രശ്നങ്ങളും സംസാരങ്ങളും അവരുടെ വീട്ടിൽ ഉണ്ടായിട്ടുണ്ട്, അതൊക്കെ വിച്ചൂവിനും ലക്ഷ്മിയമ്മക്കും നന്നായിട്ട് അറിയാം, അതുകൊണ്ട് തന്നെ പൂജ ഈ
💬 Comments
View all comments