0%

Chapter Title : ഓണക്കളി 4 [മിക്കി]

Author : മിക്കി Read All Parts 3.3K

വീട്ടിലേക്ക് മരുമകളായി വരുന്നതിൽ ലക്ഷ്മിയമ്മക്ക് ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല, ഞാൻ വിച്ചുവിന്റെ ജീവിതത്തിലേക്ക് വന്നതുമുതൽ പ്രസന്ന ചിറ്റക്ക് എന്നോട് ഭയങ്കര ദേഷ്യമാണ്… ചിറ്റക്ക് മാത്രമല്ല പൂജയ്ക്കും അതുപോലെ തന്നെ, ഇപ്പോഴും എന്നെ ഒഴിവാക്കി പൂജയെകൊണ്ട് വിച്ചൂനെ കെട്ടിക്കാൻ ഓരോ തരത്തിലുള്ള ശ്രമങ്ങളും ചിറ്റ നടത്തുന്നുണ്ട്.
=====

ഞാൻ നേരെ മുകളിലെ മുറിയിലേക്ക് ചെന്ന് വിച്ചുവിനെ വിളിച്ചുണർത്തി ചായ കൊടുത്തു, അടുക്കളയിൽ നടന്ന കാര്യങ്ങളൊന്നും ഞാൻ അവനോട് പറയാൻ നിന്നില്ല പറഞ്ഞാൽ അവൻ ചിലപ്പൊ പ്രസന്ന ചിറ്റയോട് പ്രശ്നം ഉണ്ടാക്കും അതുകൊണ്ട് ഞാൻ അവനോട് ഒന്നും പറഞ്ഞില്ല.

“ഞാൻ ടൗണിൽ വരെ ഒന്ന് പോയിട്ട് വരം, നമ്മൾ തിരിച്ച് പോകുന്നതുവരെ ഉപയോകിക്കാൻ ഒരു സിം വേണ്ടേ..!” ചായകപ്പ് ചുണ്ടോട് ചേർത്തുകൊണ്ട് വിച്ചു പറഞ്ഞു.

“നി പോയ്‌ കുളിച്ച് ഫ്രഷ് ആയിവ, ഞാൻ താഴെ ബ്രേക്ക്‌ ഫാസ്റ്റ് എടുത്ത് വെക്കാം..! കുറേനാൾ ആയില്ലേ വീട്ടിലെ ഫുഡ്ഡൊക്കെ കഴിച്ചിട്ട്..!”
ഞാൻ ചിരിയോടെ പറഞ്ഞുനിർത്തി..

“പിന്നല്ലാതെ..! നി കഴിക്കാൻ എല്ലാം എടുത്തുവെയ്, ഞാൻ ഫ്രഷ് ആയിട്ട് പെട്ടന്ന് വന്നേക്കാം..!!”
അവനും ഒരു ചിരിയോടെ പറഞ്ഞു നിർത്തിയ ശേഷം ചായ കപ്പും ടേബിളിലേക്ക് വച്ച് നേരെ ബാത്‌റൂമിലേക്ക് നടന്നു, ബാത്‌റൂമിന്റെ വാതിൽക്കൽ എത്തിയ വിച്ചു സ്റ്റക്കായതുപോലെ അവിടെ നിന്നു.

കാര്യം എന്താണെന്ന് മനസ്സിലാക്കിയ ഞാൻ മുഖത്ത് ഒരു പുഞ്ചിരിയും വരുത്തി അവനെതന്നെ നോക്കി നിന്നു.

എന്റെ അടുത്തേക്ക് നടന്നുവന്ന വിച്ചു എന്നെ അടിമുടിയൊന്ന് നോക്കി.

“എന്റെ പ്രിയതന്നെയാണോ എന്റെ ഈ മുന്നിൽ നിൽക്കുന്നെ..? നിനക്ക് ഇത്രേം സൗന്ദര്യമൊക്കെ ഉണ്ടൊ പെണ്ണെ”
രണ്ട് കയ്യും എന്റെ

💬 Comments

View all comments