Chapter Title : ഓണക്കളി 4 [മിക്കി]
ലൈഫിലെ എന്റേയും അഭിയുടെയും ബന്ധം തുടങ്ങിയത് മുതൽ, അവൻ ഇന്ന് ഇവിടെ വന്ന് എന്നോട് സംസാരിച്ചതും, അവന്റെ കയ്യിലുള്ള ഞങ്ങളുടെ വീഡിയൊ ഫുട്ടെജിന്റെ കാര്യമുൾപ്പെടെ എല്ലാം ഞാൻ അമ്മാവനോട് പറഞ്ഞു.*
“അമ്മാവൻ എന്നെ സഹായിക്കണം..! അവന്റെ കയ്യിലുള്ള ആ വീഡിയോ എങ്ങനെങ്കിലും നശിപ്പിക്കണം..! എന്നെ അമ്മാവൻ സഹായിക്കില്ലെ”
എന്ന് പറഞ്ഞ് നിർത്തിയ ഞാൻ എന്തൊ ചിന്തിച്ച് നിൽക്കുകയായിരുന്ന അമ്മാവനെ വീണ്ടും കെട്ടിപിടിച്ചുകൊണ്ട് നിന്ന് കരയാൻ തുടങ്ങി.
“ഏയ്.. മോള് വിഷമിക്കാതെ..! ഇങ്ങനെ ഉള്ള ചെറിയ കാര്യത്തിനോക്കെ വിഷമിക്കാവൊ”
അമ്മാവൻ പറയുന്നത് കേട്ടപ്പോൾ എനിക്കെന്തൊ ഒരുപാട് സന്തോഷവും, ധൈര്യവും, എന്തൊക്കെയൊ പ്രതീക്ഷകളും തോന്നി, ഞാൻ തലയുയർത്തി അമ്മാവനെ നോക്കി.
“മോള് വിഷമിക്കണ്ട..! മോള് ധൈര്യമായിട്ട് ചെന്ന് അവന് ചായ കൊണ്ട് കൊടുക്ക്..! ബാക്കി ഞാൻ നോക്കിക്കോളാം..!”
അമ്മാവൻ ഒരു ചിരിയോടെ എന്നോട് പറഞ്ഞു..
അത് കേട്ട ഞാൻ അമ്മാവനിൽ നിന്നും അടർന്ന് മാറി, ഒരു ചിരിയോടെ നേരെ ബാത്‌റൂമിലേക്ക് കയറി മുഖം നന്നായി കഴുകി കണ്ണാടിൽ നോക്കി മുടി ഒതുക്കിയ ശേഷം ആത്മസംതൃപ്തിയോടെ ഞാൻ ബാത്‌റൂമിന് പുറത്തേക്ക് ഇറങ്ങി.. അമ്മാവനെ ഒന്ന് നോക്കി..
ധൈര്യമായിട്ട് ചെല്ല്’ എന്ന ഭാവത്തോടെ അമ്മാവൻ കണ്ണുകൾ അടച്ചുകാണിച്ചു.
നേരെ അടുക്കലിലേക്ക് ചെന്ന ഞാൻ ചായകപ്പുമായി നേരെ വിച്ചുവിന്റേയും അഭിയുടേയും അടുത്തേക്ക് നടന്നു…
“എന്നാ ശെരി ബ്രോ എനിക്ക് കുറച്ച് തിരക്കുണ്ട്..! ഞാൻ ചെല്ലട്ടെ..! പ്രിയ ഞാൻ പോട്ടെ..! നാളെ ഇതുവഴി വരേണ്ട ഒരു ആവശ്യമുണ്ട് അപ്പൊ ഞാൻ ഇങ്ങോട്ട് കേറം”
ചായ കുടിച്ച ശേഷം അഭി ചായക്കപ്പ് എന്റെ കയ്യിൽ തിരികെ ഏൽപ്പിച്ചുകൊണ്ട്
💬 Comments
View all comments