Chapter Title : ഓണക്കളി 4 [മിക്കി]
കണ്ട് ഒന്ന് പതറിയ ഭദ്രൻ ഒരു ചെറിയ ഞെട്ടലോടെ അജിയോട് തിരിച്ച് ചോദിച്ചു.
“നി എന്ത കരുതിയെ..! എനിക്കൊന്നും മനസ്സിലാവില്ലന്നൊ..? അതോ ഞാൻ വെറും പൊട്ടനാണന്നൊ.?”
ദേഷ്യത്തോടെതന്നെ അജി വീണ്ടും ചോദിച്ചു.
മുഖം സ്വല്പം താഴേക്ക് താഴ്ത്തി ഒന്ന് ആലോചിച്ച ഭദ്രൻ.
“ഔഹ്.. അത്..!”
എന്ന് പറഞ്ഞുകൊണ്ട് ഭദ്രൻ തുടർന്നു.
“നീ രാവിലെ എന്നോട് പറഞ്ഞ കാര്യത്തിൽ ഞാൻ ഇതുവരെ ഒന്നും തെറ്റിച്ചിട്ടില്ല.., കാരണം.. ഞാൻ അത്രയ്ക്ക് ചെറ്റയല്ല..! ഞാനൊരിക്കലും പ്രിയയോട് അങ്ങോട്ട് കേറി മോശമായ രീതിൽ പെരുമാറാൻ പോയിട്ടില്ല..! പോവുകയുമില്ല..! ഇന്ന് രാവിലെ നി എന്റെ ഫോണിൽ ആ സംഭവം കണ്ടതുകൊണ്ട് നി വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത..! അല്ലാതെ ഞാൻ ആരേം..!”
പറഞ്ഞ് വന്നത് പൂർത്തിയാക്കാതെ ഭദ്രൻ നിർത്തി.
“ഉം….! എയർപോർട്ടിൽവച്ച് പ്രിയമോളെ കണ്ടതിന് ശേഷമുള്ള നിന്റെ അർത്ഥംവച്ചുള്ള സംസാരവും നോട്ടവും കെട്ടിപിടിക്കലുമൊക്കെ കണ്ടപ്പൊ എനിക്കങ്ങനെ തോന്നി..! അതാ ചോദിച്ചേ..!”
ഭദ്രനെ ഒരു സംശയത്തോടെ നോക്കിയ ശേഷം അജി പറഞ്ഞുനിർത്തി.
“അതാ ഞാനും പറഞ്ഞെ..! ഒക്കെ നിന്റെ തോന്നലാണെന്ന്”
സ്വല്പം ഉറച്ച ശബ്ദത്തിൽ ഭദ്രൻ പറഞ്ഞു.
“ഉം..! ഞാൻ പറഞ്ഞത് മറക്കണ്ട.., ഭാഗ്യമുണ്ടെങ്കിൽ നമുക്ക് കിട്ടും... ഉണ്ടെങ്കിൽ മാത്രം..!” തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അജി അത്രേം പറഞ്ഞ് നിർത്തിയ ശേഷം ഭദ്രന്റെ മറുപടിക്ക് കാക്കാതെ നേരെ അവന്റെ മുറിയിലേക്ക് നടന്നു.
ഒരു സിഗരെറ്റ് കത്തിച്ച് ചുണ്ടിൽലേക്ക് വച്ച അജി പല ചിന്തകളുമായ് തന്റെ റൂമിലെ ബെഡ്ഡിലേക്ക് താണിരുന്നു…
പല ചിന്തകളും മിന്നിമറഞ്ഞ അജിയുടെ മനസ്സിലേക്ക് ഇന്നലെ രാവിലെ ഉണ്ടായ ആ സംഭവം തെളിഞ്ഞുവന്നു.
********
💬 Comments
View all comments