Chapter Title : ഓണക്കളി [മിക്കി]
താലി കെട്ടി എന്നെ അവന്റെ ഭാര്യയാക്കി.
വിഷ്ണുവിനെക്കുറിച്ച് പറയാനാണെങ്കിൽ വിഷ്ണു 25 വയസ് അവന്റെ വീട്ടിൽ അമ്മയും അവന്റെ സഹോദരിയും മാത്രമാണ് ഉള്ളത് അമ്മയുടെ പേര് ‘ലക്ഷ്മി വിജയൻ’ അച്ഛൻ വിജയൻ അവന്റെ പതിനാലാമത്തെ വയസ്സിൽ അവന്റച്ഛൻ മരിച്ചുപോയി. സഹോദരി വൈഷ്ണവി വയസ്സ് 18 ബി.കോം വിദ്യാർത്ഥിനിയാണ്, അച്ഛന്റെ മരണശേഷം ലക്ഷ്മിയമ്മയുടെ സഹോദരങ്ങൾ ലക്ഷ്മിയമ്മയുടെ വീടിന്റെ അടുത്തുതന്നെ സ്ഥലം വാങ്ങി വീടുവച്ചു താമസം തുടങ്ങി, അജിയമ്മാവനെ ‘മൂത്തമ്മാവൻ’ എന്ന് ബന്ധുക്കൾ എല്ലാരും വിളിക്കുമെങ്കിലും ലക്ഷ്മിയമ്മയേക്കാൾ 6 വയസിന് ഇളയതാണ് മൂത്തമ്മാവൻ എന്ന അജിയമ്മാവൻ, ചിട്ടിപ്പിരിവും ഗുണ്ടായിസവും മാത്രമായി നടക്കുന്ന ലക്ഷ്മിയമ്മയുടെ ഈ 3 സഹോദരങ്ങളും ഇതുവരെ വിവാഹംപോലും കഴിച്ചിട്ടില്ല, സഹോദരങ്ങൾ മൂന്നുപേരും ഒരുമിച്ച് ഒരു വീട്ടിലാണ് താമസം. ‘അജി’ എന്നാണ് മൂത്ത അമ്മാവന്റെ പേര് 54 വയസ്സ്, ‘ഭദ്രൻ’ എന്നാണ് രണ്ടാമത്തെ അമ്മാവന്റെ പേര് 48 വയസ്സ്,‘പ്രസാദ്’എന്നാണ് ഏറ്റവും ഇളയ അമ്മാവന്റെ പേര് 45വയസ്സ് മൂന്നും തനി പോക്കിരികൾ.. മൂന്നുപേർക്കും ഇരുനിറമാണ്, ഉരുക്കുപോലത്തെ ഉറച്ച ശരീരം, മൂത്ത അമ്മാവന് കട്ടി മീശയാണ് കാണാൻ എടുപ്പെങ്കിൽ ഇളയ രണ്ട് അമ്മാവന്മാർക്കും താടിയാണ് കാണാൻ എടുപ്പ്, മൂന്നുപേരും നെഞ്ച് വിരിച്ചൊന്ന് നിന്നാൽ എതിരെ നിൽക്കുന്ന ആരായാലും നിന്നനിപ്പിൽ ഒന്ന് വിറക്കും… അജ്ജാതി ഐറ്റംസ് ആണ് മൂന്നും…
ഇനി വിഷ്ണുവിനെ ക്കുറിച്ച് വിശദമായി പറയുകയാണെങ്കിൽ അവൻ ഒരു ലോല ഹൃദയനാണ്… എന്നൊന്നും ഞാൻ പറയില്ല അമ്മാവമ്മാരുടെ അത്രേം ഇല്ലെങ്കിലും വിഷ്ണുവിനും നല്ല കലിപ്പൻ സ്വഭാവമാണ്. എന്തുകാര്യത്തിലും ഭയങ്കര വാശിയാണ്, ഒരുപക്ഷെ ചെറുപ്പത്തിലേ അച്ഛൻ മരണപെട്ടപ്പോൾ 2 സ്ത്രീകളേയുകൊണ്ട് ഇനി എങ്ങനെ മുന്നോട്ട്
💬 Comments
View all comments