0%

Chapter Title : ഓണക്കളി [മിക്കി]

Author : മിക്കി Read All Parts 1.1K

അക്കൗണ്ടന്റായി ജോലി തരപ്പെടുത്തിയിരുന്നു. അങ്ങനെ ഞാൻ ആ സ്ഥാപനത്തിൽ ജോലിക്ക് കയറുകയും ചെയ്തു. അങ്ങനെ ഞങ്ങളുടെ ജീവിതം വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ചെറുകെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
*****
കൊച്ചി എയർപോർട്ടിൽ നിന്നും നേരിട്ട് ദുബായിലേക്കുള്ള ഫ്ലൈറ്റിൽ വിൻഡോ സീറ്റിനോട് ചേർന്ന് തലയുടെ പിൻഭാഗം സീറ്റിലേക്ക് ചായിച്ച് കണ്ണുകൾ അടച്ച് ഇരിക്കുകയായിരുന്നു പ്രിയ അപ്പഴാണ് വാഷ്റൂമിലേക്ക് പോയ വിഷ്ണു തിരിച്ച് സീറ്റിലേക്ക് വന്നത്.

“ആഹ…. ഞാൻ പോയി ഒരു രണ്ട് മിനിറ്റുപോലും ആയില്ലല്ലോ അപ്പഴേക്കും ഉറങ്ങിയോ” സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയ വിഷ്ണുവിന്റെ സംസാരം കേട്ട് സീറ്റിലേക്ക് തല ചായിച്ചിരുന്ന പ്രിയ കണ്ണുതുറന്ന് അവനെ നോക്കി .

“എന്തുപറ്റിയാടി നിനക്ക് ….. ഓണം വെക്കേഷന് നാട്ടിലേക്ക് വരുന്നു എന്ന് കേട്ടപ്പോൾ നിനക്കാരുന്നല്ലോ എന്നെക്കാളും സന്തോഷം… ഇപ്പൊ എന്തുപറ്റി..? ശെരിക്കും ഉത്രാടത്തിന്റെ അന്നുമുതൽ നിനക്ക് എന്താ പറ്റിയെ, ആകെ ഒരു ശോകാവസ്ഥയാണല്ലോ നിനക്ക്”

“എനിക്ക് ഒന്നുമില്ല വിച്ചു ഞാൻ ഹാപ്പിയ…” അവൾ പറഞ്ഞു, സത്യത്തിൽ അവന്റെ ഓരോ ചോദ്യങ്ങൾക്കുപോലും അവൾക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു.

“പിന്നെ നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ തേഞ്ഞുകുത്തി ഇരിക്കുന്നെ” അവൻ വീണ്ടും ചോദിച്ചു

“എന്റെ വിച്ചു.. ഇന്നലെ ഓണത്തിരക്ക് കാരണം എനിക്ക് നന്നായി ഉറങ്ങാൻ പറ്റിയില്ല, അമ്മയും അച്ഛനും ഇന്നലെ വന്നപ്പൊ രാത്രിയിൽ നമ്മളോട് കുറേനേരം സംസാരിച്ചിരുന്നതൊക്കെ നീ മറന്നോ..” അവൾ എങ്ങനൊക്കെയോ ഒരുവിധം പറഞ്ഞൊപ്പിച്ചു.

“എന്ന എന്റെ പൊന്നുമോള് കിടന്ന് ഉറങ്ങിക്കോ എത്താറാകുമ്പഴേക്കും ഞാൻ വിളിക്കാം, നിന്റെ ഈ ക്ഷീണത്തിന്റെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലായി അവിടെ ഒന്ന് എത്തിപ്പെട്ടോട്ടെ…

💬 Comments

View all comments