Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]
"മ്മ്.. അവളും അമ്മയും സമ്മതിച്ചത് തന്നെ.. ചേട്ടൻ അത് കയ്യിൽ വച്ചോ. നമുക്ക് പിന്നെ കൂടാം.."
"അതൊക്കെ ഞാൻ പറഞ്ഞു സെറ്റ് ആക്കീടാ.വെള്ളമടി ടെ കാര്യത്തിൽ പൂർണ സ്വാതന്ത്ര്യം ആണ്.ഇതൊന്ന് കഴിയട്ടെ.. നമുക്ക് പൊളിക്കാ."
ഷിജുവിന്റെ ആവേശം കണ്ടപ്പോ എനിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല.. പാവം. വല്ലപ്പോളും ഇങ്ങനെ കിട്ടുന്ന സമയങ്ങൾ ആഘോഷിക്കട്ടെ.ഇതിനെല്ലാം പൂർണ സ്വാതന്ത്ര്യം കൊടുത്ത പാറുവിനോടും അമ്മയോടും എനിക്ക് ബഹുമാനം തോന്നി..
മുതിർന്നവരുടെ കസേര കളിയും തിരുവാതിരയും ഒക്കെ വരാൻ ഉണ്ട്. എല്ലാരും നിർബന്ധിച്ചപ്പോ ഞാനും ഷിജുവും കസേരകളിയിൽ പങ്കെടുത്തു.. എട്ട് നിലയിൽ പൊട്ടി തിരിച്ചു പഴയ സ്ഥലത്ത് തന്നെ നിന്നു.. വടം വലി മത്സരം വളരെ ആവേശം നിറഞ്ഞതായിരുന്നു.
നാടൻ പാട്ടുകളും വട്ടക്കളിയും തിരുവാതിരയുമെല്ലാം പിന്നീട് തകൃതിയായി അരങ്ങേറി.ഷിജു എല്ലാം വല്ലാത്ത ആവേശത്തോടെ കണ്ട് നിന്നു. കൊറേ ഒക്കെ ഫോണിൽ പകർത്തി.
കുട്ടികളുടെ നൃത്തനൃത്യങ്ങളും കഴിഞ്ഞ് സമ്മാനദാനം കഴിഞ്ഞ് പരിപാടി തീർന്നു. എല്ലാരും പായസം കുടിച്ചു അങ്ങനെ നിന്നു. സമയം 10 മണി കഴിഞ്ഞിരുന്നു.. എന്റെ അമ്മയെ ഞാൻ അനിയന്റെ കൂടെ വിട്ട് ഞാനും ഷിജുവും നടന്നു.. അമ്മയും അവളും നേരത്തെ പോയിരുന്നു.
വീട്ടിൽ എത്തി നേരെ ടെറസിലേക്ക് ആണ് ഞങ്ങൾ പോയത്.. പകുതിയായ കുപ്പി പ്രതീക്ഷിച്ച ഞാൻ നോക്കിയപ്പോ കണ്ടത്. ഷിവാസിന്റെ പുതിയ ഫുൾ കുപ്പിയുമായി വരുന്ന ഷിജുവിനെ ആണ്.. മംഗലാപുരത്തെ മാട്ടസാനം അടിക്കുന്ന എനിക്ക് ഇതൊക്കെ സ്വർഗം ആയിരുന്നു. ഞാൻ അതിശയത്തോടെ അവനെ നോക്കി..
അവൻ എന്റെ അടുത്ത് വന്നിരുന്നു. സോഡായും ഗ്ലാസും നിരത്തി..പെട്ടെന്ന് തന്നെ ഒരെണ്ണം അവൻ കീറി.
💬 Comments
View all comments