0%

Chapter Title : ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax]

Author : kkstories Read All Parts 2.1K

കുഞ്ഞിനെ മടിയിൽ ഇരുത്തി അമ്മയും ഞങ്ങടെ ഒപ്പം ഇരുന്നു.

"അവൻ വരുന്നില്ലേ മോളെ.. നിന്നെയും പിള്ളേരെയും മാത്രം എന്തെ അയച്ചത്?"

"ചേട്ടന് നാളെ മുതലേ ലീവ് ഉള്ളു അമ്മേ. നാളെ വരും.. ഇവിടെ ഓണക്കളിയും പരിപാടികളും ഒക്കെ കണ്ട് മറ്റന്നാൾ ഞങ്ങൾ പോകുള്ളൂ "

അപ്പൊ കെട്ടിയോൻ വരുന്നുണ്ടല്ലേ.. ഇവളിത് എന്നോട് പറഞ്ഞില്ലല്ലോ.. ഞാൻ മനസ്സിലോർത്തു..

"നീയെന്താടീ ഇത് എന്നോട് പറയാഞ്ഞേ.."

"അത് പെട്ടെന്നു ലീവ് കിട്ടിയതാടാ. വരുമെന്ന് കരുതിയതല്ല.. ഞാനും ടാക്സി വിളിച്ചു പോകാൻ ഉള്ള പ്ലാൻ ആയിരുന്നു."

"എങ്കി നമുക്ക് പോയാലോ. നേരം വൈകുന്നു.. പിള്ളേർക്ക് ഉറങ്ങണ്ടേ.."

"ആ.. എങ്കി പോവാം.. പോട്ടെ അമ്മേ... നാളെ കാണാം അമ്മേ.. അമ്മേടെ മക്കള് വാ.. വീട്ടിൽ പോണ്ടേ..."

കുട്ടികളെ വാങ്ങി അവൾ അവന്റെ ഒപ്പം ഇറങ്ങി. കൊച്ചുങ്ങൾ ഉള്ളത് കൊണ്ട് പിന്നെ തൊടലും പിടിക്കലും ഒന്നും നടന്നില്ല. വളരെ ഡീസന്റ് ആയി ഞാൻ അവളുടെ വീട്ടിൽ എത്തി. അമ്മ വാതിൽ തുറന്നു തന്നു.കുളിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു അമ്മ.

"ആ മക്കള് വന്നോ.. ഞാൻ കുളിക്കാൻ പോവായിരുന്നു.. മോൻ ഒരു 10 മിനിറ്റ് നിൽക്ക്. വീട്ടിലേക്ക് പലഹാരം തന്ന് വിടാൻ മറന്നു. ഞാൻ കുളിച്ചു വന്നിട്ട് എടുത്തു തരാം."

"അതൊന്നും വേണ്ടന്നെ.. അമ്മ എന്തിനാ വെറുതെ.."

"അങ്ങനെ പറയല്ലേ മോനെ.. എത്ര നാള് കൂടി മോനെ കണ്ടതാ.. ഞാൻ ഇവിടെ ഉണ്ടാക്കിയതാ.. ഉണ്ണിയപ്പവും അച്ചപ്പവും ഒക്കെ ഉണ്ട് ..മോൻ അമ്മയ്ക്കും അനിയനും ഒക്കെ കൊടുക്ക്..ഇവള് കൊച്ചുങ്ങളെ നോക്കി ഇരിക്കട്ടെ. ഞാൻ കുളിച്ചിട്ട് വരാം... അല്ലെടീ.."

"പിന്നല്ലാതെ..

💬 Comments

View all comments