Chapter Title : ഓണം ബമ്പർ [റോക്കി ഭായ്]
വീട്ടിൽ എത്തി സാധനങ്ങൾ ഒക്കെ ഇറക്കി വീട്ടിലേക്ക് കേറി.
അവളുടെ അമ്മ കുഞ്ഞിനെ എടുത്ത് പുറത്തേക്ക് വന്നു..
"ആ.. മക്കള് വന്നോ. എല്ലാം വാങ്ങിയോ മോളെ"
"ആ. അമ്മേ.. നല്ല തിരക്ക് ആയിരുന്നു.. പിന്നെ രോഹന്റെ കൂട്ടുകാരനെ കണ്ടു ഹോട്ടലിൽ വച്ച്."
"ആഹാ.. രോഹാ നീ ഇരിക്ക്.. ഞാൻ ചായ എടുക്കാം.."
അമ്മ ചായ എടുക്കാൻ പോയി. ഞാൻ അവളുടെ കുഞ്ഞിനെ മടിയിൽ വച്ച് കൊണ്ട് കൊഞ്ചിക്കാൻ തുടങ്ങി. സ്നേഹത്തോടെ അവൾ എന്നെ നോക്കി അപ്പുറത്തെ കസേരയിൽ ഇരുന്നു.. അവളുടെ മുഖം ആയിരം പൂർണ്ണ ചന്ദ്രന്മാർ ഒരുമിച്ചു ഉദിച്ചത് പോലെ ആയിരുന്നു. എന്നെ നോക്കി പുഞ്ചിരി തൂകി അവൾ അവിടെ ഇരുന്നു.അവളുടെ അമ്മ ചായ കൊണ്ട് വന്നു എനിക്ക് തന്നു.
"മോൻ നാളെ കഴിഞ്ഞല്ലേ പോകുന്നുള്ളൂ. ഓണക്കളി എല്ലാം കഴിഞ്ഞിട്ടേ പോകാവൂ കേട്ടോ മോനെ?"
"ആ അമ്മേ. രണ്ട് ദിവസം കൂടി ഇവിടെ കാണും.. ഓണക്കളി തന്നെ ആണ് ഈ പ്രാവശ്യത്തെ വരവിന്റെ ഹൈലൈറ്റ്. അല്ലെടീ.."
അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
"അതേ അതേ.. ഇങ്ങനെ ഒരു ഓണവും ഓണക്കളിയും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.. സ്പെഷ്യൽ ഓണം അല്ലെ ഇക്കൊല്ലം.നിന്നെ എത്ര നാൾ കൂടിയാ കാണുന്നെ"
ചായ കുടിച്ചു ഗ്ലാസ് തിരിച്ചു കൊടുത്ത് ഞാൻ പറഞ്ഞു.
"എന്നാൽ ഞാൻ ഇറങ്ങട്ടെ.. നാളെ പരിപാടി കാണാൻ വന്നോളോ.. മറക്കണ്ട..ഓണക്കളി നമുക്ക് ഉഷാറാക്കണം.. അല്ലെടീ..."
"അതെ.. നീ ചെല്ല്.. ഞാൻ എത്തിക്കോളാം."
കുഞ്ഞിനേയും തോളത്തു വച്ച് കൊണ്ട് മനോഹരമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് എന്നെ അവൾ
💬 Comments
View all comments