Chapter Title : ഓണം മുതൽ ന്യൂ ഇയർ വരെ [manuKKuTTan]
ഇപ്പൊൾ നമ്മുടെ കാര്യം ആർക്കും അറിയില്ല ഗൾഫിൽ പോയി രണ്ടുവർഷംകൊണ്ട് ലക്ഷപ്രഭു ആയി വന്ന് നിന്നെ കെട്ടാം.. കാശ് ആയി കഴിഞ്ഞാൽ പിന്നെ ആരെതിർത്താലും നമുക്കൊരു പ്രശ്നമില്ലല്ലോ… അങ്ങനെ എതിർത്താൽ നിന്നേം കൊണ്ട് പറക്കാം.. അങ്ങനെ കുറെ സ്വപ്നങ്ങളുമായി ഗൾഫിലേക്ക് പ്ലേൻ കയറി.. ആ ചെറ്റകൾ നിന്റെ അച്ഛന്റെ നേരേ ചെന്നു… തമ്പ്രാൻ കല്പിച്ചാൽ പിന്നെ അടിയാനു മറുവാക്ക് ഇല്ലല്ലോ.. നിന്നോട് പോലും ആലോചിക്കാതെ നിന്റെ പതിനാറാമത്തെ വയസ്സില് അങ്ങേര് നിന്നെ അങ്ങ് ഇടുക്കിയിലെ ഏതോ പട്ടിക്കാട്ടിലേക്ക് കെട്ടിച്ചയച്ചു… രണ്ടുവർഷം കഴിഞ്ഞ് ഞാൻ നിന്നെ കെട്ടാൻ വന്നപ്പോൾ നീ കെട്ടി നിനക്ക് ഒരു കൊച്ച് ആയി നിങ്ങൾ സുഖമായി കഴിയുന്നു എന്നാണ് ഞാൻ അറിയുന്നത്… ഞാൻ മണ്ടൻ നിനക്കയച്ച കത്തുകൾക്ക് മറുപടി വരാതായപ്പോൾ എങ്കിലും ഞാൻ ഒന്ന് അന്വേഷിക്കണമായിരുന്നു…
എങ്ങാനും പിടിച്ചിട്ട് ഉണ്ടെങ്കിൽ ഇനി ഞാനായിട്ട് കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കേണ്ട നീ എന്തെങ്കിലും പറഞ്ഞു അഡ്ജസ്റ്റ് ചെയ്തോളും എന്ന് കരുതി ഞാൻ കത്തയക്കലും നിർത്തി… എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം… എന്റെ സ്വപ്നത്തിൽ പോലും ഞാൻ ആലോചിച്ചിരുന്നില്ല അനിരുദ്ധൻ അറിഞ്ഞെന്നും അവൻ നമ്മളെ ഒറ്റി എന്നുമുള്ള കാര്യം..
"എല്ലാം വിധിയാണ് സേതുവേട്ടാ… ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും നമ്മൾ ഇപ്പോഴും ഒന്നിച്ച് തന്നെയല്ലേ.. കുറച്ചുകാലം നമ്മളെ അകറ്റിനിർത്തി അതിൽ കൂടുതൽ ഒന്നും ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ.. ഈ അനിരുദ്ധന്റെ ഭാര്യ കെട്ടി ഒരു വർഷം തികയുന്നതിനു മുമ്പേ തന്നെ ആ തയ്യൽക്കാരൻ രമേശന്റെ കൂടെ ഒളിച്ചോടിപ്പോയില്ലേ… പിന്നെ കുടിച്ചു കുടിച്ചല്ലേ മരിച്ചത്.."
"അത്
💬 Comments
View all comments