Chapter Title : ഓണം മുതല്‍ ഓണം വരെ [Master]
ആഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോള്‍ അങ്കിള്‍ അത് ചെയ്യുമായിരുന്നു..എനിവേ..ഇറ്റ് ഈസ് ആന്‍ ഓള്‍ഡ് സ്റ്റോറി..ലീവിറ്റ്..ഞാന്‍ പോട്ടെ അങ്കിള്‍..ങാ നമ്മള്‍ പറഞ്ഞു വന്നത് പൂര്‍ത്തിയാക്കിയില്ലല്ലോ..എന്തുകൊണ്ടാണ് ഒരു പുരുഷനെയും നാളിതുവരെ എന്നെ തൊടാന്‍ ഞാന്‍ അനുവദിക്കാഞ്ഞത് എന്ന് അങ്കിളിന് ഇപ്പോള്‍ മനസിലായല്ലോ? എന്റെ മമ്മിയുടെ ജീവിതമാണ് എന്റെ പാഠപുസ്തകം” അവള്‍ കണ്ണട ഇളക്കി വച്ച് ചിരിയോടെ പറഞ്ഞു. അവള്‍ക്ക് എങ്ങനെ ചിരിക്കാന്‍ സാധിക്കുന്നു എന്ന് അത്ഭുതപ്പെടുകയായിരുന്നു ഞാന്‍. കാലം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ ആയിരുന്നു ആ ചിരി എനിക്ക് അനുഭവപ്പെട്ടത്. അവള്‍ പോകാന്‍ തുടങ്ങുന്നു എന്ന് കണ്ടപ്പോള്‍ എന്റെ മനസ് തിടുക്കപ്പെട്ടു. “മോളെ പോകല്ലേ..നില്‍ക്ക്..മോള്‍ അനുജന്റെ കാര്യം പറഞ്ഞല്ലോ....ഡാഡി ഉപേക്ഷിച്ച മമ്മിക്ക് എങ്ങനെ ഒരു മകന്‍ ഉണ്ടായി?” ഞാന്‍ എന്റെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു. “ഉണ്ടായിക്കൂടെ? ഭര്‍ത്താവില്ലാതെ ഒരു മകള്‍ ഉണ്ടാകാം എങ്കില്‍, ഒരു മകന്‍ ഉണ്ടാകാനാണോ പാട്” അവളുടെ ആ മറുപടി അല്‍പ്പം ക്രൂരമാണ് എന്നെനിക്ക് തോന്നി. പക്ഷെ ചെറുക്കാന്‍ എനിക്ക് അവകാശമില്ലല്ലോ. പ്രതിക്കൂട്ടില്‍ വിധി കേട്ടിട്ട് നില്‍ക്കുന്ന കുറ്റവാളി ആണ് ഞാന്‍. “മോളെ..നീ എന്റെ മനസ് തകര്‍ക്കരുത്..മനപൂര്‍വ്വം നിന്റെ മമ്മിയെ ഞാന്‍ ചതിച്ചില്ല” “ഇല്ല..ഐ നോ ദാറ്റ്..പക്ഷെ മറ്റൊരാളുടെ ഭാര്യ ആകാന്‍ പോകുന്ന പെണ്ണുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നത് ചതി അല്ലെ അങ്കിള്‍? അതിലേറെ വലിയ ചതിയല്ലേ അവളെ ഗര്‍ഭിണി ആക്കാന്‍ തക്കവണ്ണം പ്രാപിക്കുന്നത്?” അവളുടെ ചോദ്യശരം എന്റെ നെഞ്ചിലേക്കാണ് ആഴ്ന്നു കയറിയത്. “ഞാന്‍...ഞാന്‍..” ഞാന്‍ എന്ത് പറയണം എന്നറിയാതെ വിക്കി. “അങ്കിള്‍..റിലാക്സ്....ഞാന്‍ ചുമ്മാ പറഞ്ഞതാണ്..മമ്മിക്ക് ഞാന്‍ ഒരൊറ്റ ആളെ ഉള്ളു മകനും മകളുമായി.
💬 Comments
View all comments