0%

Chapter Title : ഓണം മുതല്‍ ഓണം വരെ [Master]

Author : Master Read All Parts 2.6K

ഡാഡി പോയ ശേഷം മമ്മി എനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്..മമ്മിക്ക് ഒരു ബോയ്‌ഫ്രണ്ട് ഉണ്ടെന്നു ഞാന്‍ പറഞ്ഞതും അങ്കിളിന്റെ ഭാവം അറിയാന്‍ വേണ്ടി മാത്രമാണ്. മമ്മി ജീവിതത്തില്‍ വേറെ ഒരു പുരുഷനെയും സ്നേഹിച്ചിട്ടില്ല..അങ്കിളിനെ ഒഴികെ..എനിവേ..ഇറ്റ്സ് ഒകെ..എന്നെങ്കിലും നേരില്‍ കണ്ടാല്‍ ഇതൊക്കെ അങ്കിളിനോട് പറയണം എന്നെനിക്ക് ഉണ്ടായിരുന്നു. ഇന്ന്, ഞാന്‍ ജനിക്കാന്‍ കാരണമായ അതെ സ്ഥലത്ത് വച്ചുതന്നെ എനിക്ക് ജന്മം തന്ന ആളിനോട്‌ അത് തുറന്ന് പറയാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു..” ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ പറഞ്ഞു. “മോളെ..ഒരിക്കലെങ്കിലും നീ എന്നെ അച്ഛാ എന്നൊന്ന് വിളിക്കില്ലേ...നിനക്ക് അച്ഛനുണ്ട്‌ മോളെ..നീ അനാഥ അല്ല” ഞാന്‍ ആര്‍ദ്രമായ മനസോടെ പറഞ്ഞു. അതിന്റെ മറുപടി ഒരു ചിരി ആയിരുന്നു; ഉറക്കെയുറക്കെ ഉള്ള ഒരു ചിരി. എനിക്ക് അന്നും ഇന്നും അര്‍ഥം മനസ്സിലായിട്ടില്ലാത്ത ചിരി. ചിരിച്ചുകൊണ്ട് അവള്‍ നടന്നുപോയപ്പോള്‍, എന്റെ ഹൃദയം പറിച്ച് എടുത്തുകൊണ്ടായിരുന്നു അവള്‍ പോയത്..കാലുകള്‍ക്ക് ബലം നഷ്ടപ്പെട്ടവനെപ്പോലെ ഞാന്‍ നിലത്തേക്ക് ഇരുന്നുപോയി. നടന്നു പോകുന്ന എന്റെ പൊന്നുമോളെ കാണാന്‍ കണ്ണിലെ മൂടല്‍ എന്നെ അനുവദിച്ചില്ല. ---------------- ഞാനീ കുറിപ്പ് എഴുതുന്നത് അന്ന് നിഷയെ ആദ്യമായി കണ്ടുമുട്ടി ഏതാണ്ട് ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അവള്‍ വിവാഹിതയായി ഷീനയെയും ഒപ്പം കൂട്ടി വിദേശത്തേക്ക് പോയി. ഇപ്പോള്‍ അവര്‍ അവിടെയാണ്. നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഇടയ്ക്ക് പലതവണ ഞാന്‍ അവരെ കാണാന്‍ പോയെങ്കിലും ഒരിക്കല്‍ പോലും നിഷ എന്നെ അച്ഛന്‍ എന്ന് വിളിച്ചിരുന്നില്ല. എന്റെ മകള്‍ മിടുക്കി മാത്രമല്ല, അസാമാന്യ മനധൈര്യം ഉള്ള പെണ്‍കുട്ടി കൂടി ആണ് എന്ന് ഞാന്‍ അറിഞ്ഞ ദിവസങ്ങള്‍ ആയിരുന്നു

💬 Comments

View all comments