Chapter Title : ഓൺലൈൻ ആങ്ങള 3 [ഗില്ലി ബാല]
വഴി മാറിപ്പോയി.
എന്നെ തേടിയെത്തുന്ന അവളുടെ കോളുകൾ പതിയെ മാഞ്ഞു പോയി. ഇടയ്ക്ക് എനിക്ക് കാണാൻ തോന്നുമ്പോൾ ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങി. ഞങ്ങളുടെ അകൽച്ച എന്നെ ഏൽപ്പിക്കുന്ന മുറിവുകൾ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.
അവൾ ഒരു ഫ്രണ്ട്സ് സർക്കിളിൽ അകപ്പെട്ടു കഴിഞ്ഞിരുന്നു. എങ്കിലും എനിക്കുള്ള ഒരു ആശ്വാസം അവനുമായി ലൈംഗികമായ ഒന്നിലേക്കും ഇനി പോകില്ല എന്ന അവൾ തന്ന ഉറപ്പാണ്.
ഇപ്പോൾ അമ്മുവിന്റെ ഫസ്റ്റ് ഇയർ കോളേജ് ജീവിതം അവസാനിച്ചിരിക്കുന്നു. 10 ദിവസത്തെ ലീവ് കിട്ടിയ സമയത്ത് നാട്ടിൽ വന്ന ശേഷം അവൾ വീണ്ടും പഴയതുപോലെ ഇടയ്ക്കിടയ്ക്ക് എന്നെ വിളിക്കുവാൻ തുടങ്ങി. എന്റെ പഴയ അമ്മുവിനെ തിരികെ കിട്ടിയത് പോലെ എനിക്ക് തോന്നി.
ഞങ്ങളുടെ സംസാരം ഒരുപാട് നേരം നീണ്ടു നിന്നിരുന്നു. അതിൽ തന്റെ കൂട്ടുകാരെ കുറിച്ചൊക്കെ അവൾ കുറെ പറയും. നാലു ബോയ്സും മൂന്നു ഗേൾസും അടങ്ങുന്ന ഒരു ഗ്യാങ് ആണ് അവളുടെ.
പിന്നെ കാമുകനെ കുറിച്ച് അധികം അവൾ പറയാറില്ല. അല്ല ഞാൻ അത് പറയരുത് എന്ന് അവളോട് നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
അങ്ങനെ അതൊരു ഞായറാഴ്ച ദിവസം ആയിരുന്നു അന്ന് രാവിലെ അമ്മുവിന്റെ വീഡിയോ കോൾ എനിക്ക് വന്നു. ഒരു കൊല്ലത്തോളം ആയി അവൾ എന്നെ വീഡിയോ കോൾ ചെയ്തിട്ട്.
ആ കോൾ എന്നിൽ ആകാംക്ഷ നിറച്ചു.
അത് മറ്റൊന്നുമല്ല. ഇത്ര നാളുകൾക്കു ശേഷം അവളുടെ അധികം ഫോട്ടോസും ഞാൻ കണ്ടിട്ടില്ല ഞങ്ങളുടെ അകൽച്ച അതിനൊക്കെ ഒരു കാരണമാണ്.
കണ്ണ് തിരിഞ്ഞ് ഞാൻ എഴുന്നേറ്റു. ശേഷം അവളുടെ കോൾ ഞാൻ അറ്റൻഡ് ചെയ്തു.ഫോൺ
💬 Comments
View all comments