Chapter Title : ഓൺലൈൻ ആങ്ങള 3 [ഗില്ലി ബാല]
എന്തോ ഒന്ന് പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി. ഇത്രയും കാലം ഞാൻ അവൾക്ക് വേണ്ടി ചിലവഴിച്ച സമയം, അവൾക്ക് നൽകിയ കരുതൽ, എന്റെ ഉള്ളിൽ അവളോട് വളർന്നു വന്ന ആ വികാരങ്ങൾ... എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീണതുപോലെ.
ഞാൻ: (പതിഞ്ഞ സ്വരത്തിൽ) "അമ്മൂ... നീ എന്താ ഈ പറയുന്നത്? ബാംഗ്ലൂർക്ക് പോയത് വെറുതെയല്ല എന്ന് പറഞ്ഞാൽ? ഇതിനായിരുന്നോ നീ ഇത്രയും ദൂരം പോയത്?"
അമ്മു: "മഹിയേട്ടാ... ആരോടും പറയാൻ എനിക്ക് ധൈര്യമില്ലായിരുന്നു. അവൻ അവിടെ വർക്ക് ചെയ്യുന്നുണ്ട്. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ ഈ കോളേജ് തിരഞ്ഞെടുത്തത്. ഏട്ടനോട് പറയണം എന്ന് കരുതിയതാണ്, പക്ഷേ ഏട്ടൻ എന്ത് വിചാരിക്കും എന്ന് പേടിച്ചാ ഞാൻ..."
ഞാൻ: (ഒരു ദീർഘശ്വാസം വിട്ടുകൊണ്ട്) "എന്താ അമ്മൂ നീ എന്നെക്കുറിച്ച് വിചാരിച്ചത്? നിന്റെ പഴയ പ്രണയ തകർച്ചയിൽ കൂടെ നിന്നത് ഞാനല്ലേ? എന്നോട് ഇതെങ്കിലും നിനക്ക് തുറന്നു പറയാമായിരുന്നു. എന്നെ നീ ഒരു ഏട്ടനായിട്ടല്ലേ കണ്ടിരുന്നത്? പിന്നെന്തിന് എന്നിൽ നിന്ന് ഇത് മറച്ചു വെച്ചു?"
അമ്മു: "അയ്യോ ഏട്ടാ... ഏട്ടൻ എനിക്ക് ഇപ്പോഴും പഴയ മഹിയേട്ടൻ തന്നെയാണ്. പക്ഷെ എനിക്ക് പേടിയായിരുന്നു."
ഞാൻ: "പേടിയല്ല അമ്മൂ... നീ എന്നെ വിശ്വസിച്ചില്ല എന്നതാണ് സത്യം. നിന്റെ ഓരോ കാര്യങ്ങളും ഓരോ ഇഷ്ടങ്ങളും എന്നോട് പറഞ്ഞിരുന്ന നീ, ഇത്രയും വലിയൊരു കാര്യം ഉള്ളിൽ ഒളിപ്പിച്ചു വെച്ചു എന്ന് കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നുണ്ട്. എന്നോട് നിനക്ക് ആ ഒരു സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ ഇത് പറയുമായിരുന്നു. ശരിക്കും ഞാൻ നിന്റെ ആരുമല്ല എന്ന്
💬 Comments
View all comments