Chapter Title : ഓൺലൈൻ ആങ്ങള 3 [ഗില്ലി ബാല]
വലിയ തെറ്റൊന്നും ഇല്ല. അതൊന്നു ഉൾക്കൊള്ളാൻ എനിക്ക് സമയമെടുത്തു എന്നേയുള്ളൂ. എന്തൊക്കെ പറഞ്ഞാലും ആരെ സ്നേഹിക്കണം എന്ന് തീരുമാനിക്കാനുള്ള പ്രായവും പക്വതയും നിനക്കുണ്ട് ഞാൻ കുറച്ച് അധികം സ്നേഹം വച്ചത് കൊണ്ട് അങ്ങനെ റിയാക്റ്റ് ചെയ്തെന്നേയുള്ളൂ.
അമ്മു : ഞാൻ ഏട്ടനോടെങ്കിലും പറയണമായിരുന്നു. ഏട്ടനെ പോലെ തന്നെ അഫയറിന്റെ സമയത്ത് അവനും എന്റെ ഒപ്പം ഉണ്ടായിരുന്നു ഒരു ആശ്വാസമായി. തീരെ ഒക്കെ അല്ലാത്ത ഒരു സമയത്ത് അവൻ എന്നെ നൈറ്റ് റൈഡിനൊക്കെ കൊണ്ടുപോയിട്ടുണ്ട് അതും ഇത്ര ദൂരം വന്നിട്ട്.
പുതുതായി കേൾക്കുന്ന ആ കാര്യങ്ങൾ എന്നെ കൂടുതൽ ആശ്ചര്യപ്പെടുത്തി. അവൾ അവനെ ഇഷ്ടപ്പെട്ടു എന്ന കാര്യം മാത്രമല്ല അതിനുപുറമേ ഒട്ടനവധി കാര്യങ്ങൾ എന്നിൽ നിന്ന് മറച്ചുവച്ചിരുന്നു. പക്ഷേ മുന്നത്തെപ്പോലെ ദേഷ്യപ്പെടുവാൻ ഇത്തവണ ഞാൻ മുതിരുന്നില്ല.
ഞാൻ : അവൻ പ്രൊപ്പോസ് ചെയ്ത സമയത്തെങ്കിലും എന്നോട് ഒന്ന് പറയാമായിരുന്നു.
അമ്മു : അ... അത് ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തത്.
അവളുടെ വാക്കുകൾ എന്നെ ശരിക്കും ഞെട്ടിപ്പിച്ചു.
ഞാൻ : നീ എന്താണ് ഈ പറയുന്നത്.
അമ്മു : അത് ഏട്ടാ ഞാൻ ഒരു തവണയല്ല മൂന്നു തവണ അവന്റെ കൂടെ ലോങ്ങ് ഡ്രൈവ് പോയിട്ടുണ്ട്.
അതും എന്റെ കൂട്ടുകാരിയുടെ കൂടെ നൈറ്റ് സ്റ്റഡി എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് മാറിയിട്ടാണ് പോയത്.
അവൾ പറയുന്നതൊക്കെ എനിക്ക് പുതിയ അറിവുകൾ ആയിരുന്നു.
ഞാൻ : എന്നിട്ട്.?
അമ്മു : ഏട്ടാ രണ്ടാമത്തെ തവണ ഞാനവന്റെ കൂടെ പുറത്തു പോയപ്പോൾ എന്റെ വിഷമങ്ങൾ ഒക്കെ ഒരു വിധം മാറിയ സമയമായിരുന്നു.
💬 Comments
View all comments