0%

Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 120

ഇല്ലേൽ എങ്ങനേലും കണ്ടുപിടിക്കും.എന്റെ ഒരേ പ്രായം ആണ് അവൾക്കും.

ഞാൻ : ഓ എന്നാ അങ്ങനെ ആവട്ടെ. അമ്മേ ഞാൻ എന്നാ ക്ലാസ്സിലേക്ക് പോവുകയാണ്. ബൈ ?

അമ്മ : എടാ കഴിച്ചിട്ട് പോയാൽ മതി.

ഞാൻ : എന്നാ പെട്ടെന്ന് തായോ ബസ് വരാൻ ടൈം ആയി.

ഭക്ഷണം കഴിക്കുന്നതിനോട് കൂടെ അമൽനെ ഫോണിൽ വിളിച്ചു ഇറങ്ങാൻ പറഞ്ഞു.

ബസ് സ്റ്റോപ്പ്‌ ലേക്ക് നടക്കുമ്പോൾ മൊത്തം എന്റെ മനസ്സിൽ അവളുടെ അടുത്ത് എന്തേലും സംസാരിക്കണം കൂട്ടാവണം എന്നായിരുന്നു. ചിന്തിച്ചു ചിന്തിച്ചു സ്റ്റോപ്പ്‌ എത്തിയതറിഞ്ഞില്ലേ. നമ്മുടെ കക്ഷി അവിടെ ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കില്ല എന്ന നിൽപ്പാണ്.

ഞാൻ രണ്ടും കല്പിച്ചു അവളുടെ അടുത്ത് പോയി നിന്നു. അടുത്ത് വന്നത് ആരാ എന്ന് നോക്കാൻ വേണ്ടി അവൾ ഒന്ന് തല പൊക്കി നോക്കി. പോയി എല്ലാം പോയി... ആ കണ്ണുകൾ എന്റെ മനസിന്റെ കണ്ട്രോൾ മൊത്തം കളയും എന്നായപ്പോ ഞാൻ നോട്ടം മാറ്റി. അവൾ ഒന്ന് നോക്കിയിട്ട് പഴയ പോലെ നിന്നു.

ഞാൻ എന്റെ എല്ലാ ധൈര്യവും എടുത്ത് ഒന്ന് കൂടെ അവളുടെ അടുത്തേക്ക് നിന്നിട് ഒരു ഹയ്യ് പറഞ്ഞു.

അവളും തിരിച്ചു ഹയ്യ് പറഞ്ഞിട്ട് നേരെ നോക്കി നിന്നു.

ഞാൻ : എന്നെ മനസിലായില്ലേ? നമ്മൾ ഇന്നലെ സ്കൂ...

ഇത്രേം പറയുമ്പോൾതെക്കും അവൾക്കു കേൾക്കാൻ താല്പര്യമില്ലാത്തതു പോലെ കൊറച്ചു അപ്പുറത്തേക്ക് മാറി നിന്നു. എനിക് അതെന്തോ വല്ലാതെ ഫീൽ ആയി. ഞാൻ പിന്നെ ഒന്നും പറയാൻ പോകാതെ ഒരു പൊട്ടനെ പോലെ സ്റ്റോപ്പിൽ നിന്നു റോഡ് ക്രോസ്സ് ചെയ്തു കൊറച്ചു മാറി നിന്നു.

ഇതൊക്കെ അവളും ശ്രേദ്ധിക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.

ബസ് വന്നിട്ടും ഞാൻ അതിൽ കയറിയില്ല. അടുത്തത്തിലും കയറിയില്ല. മനപൂർവം കയറാതിരുന്നതല്ല, ഞാൻ മൊത്തം ഡെസ്പ് ആയിരുന്നു ഒന്നും ശ്രദ്ധിച്ചില്ല. ഒരു ഹോൺ അടികെട്ടാണ് തല പൊക്കിനോക്കിയത്. നോക്കുമ്പോ സഞ്ജു ചേട്ടൻ. പുള്ളി ഇടക്ക് ആൾടെ ഏട്ടന്റെ ബൈക്ക് കൊണ്ട് ക്ലാസ്സിലേക്ക് വരാറുണ്ട്.

സഞ്ജു : എടാ എന്ത് ആലോചിച്ചു ഇരിപ്പാണ്.

💬 Comments

View all comments