Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]
ഇന്ന് മിയയും നയനയും ലീവ് ആണെന്ന്. പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലലോ എന്ന് തോന്നിയപ്പോ തിരിഞ്ഞു നടക്കാൻ തുടങ്ങി.
എടാ... അമലേ....
എവിടെന്നോ ഒരു ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയേ. ദൈവംമേ ദേ വരുന്നു ആ കണ്ണും കൊണ്ട് എന്നെ പിന്നെയും അതിൽ മയക്കിയിടാൻ.
അമൽ : ആ ഇതാര് മീനാക്ഷിയോ?
മീനാക്ഷി : എടാ നിങ്ങൾ ഇങ്ങനെ മീനാക്ഷി എന്ന് വിളിക്കണം എന്നില്ല. ഇപ്പൊ നമ്മൾ ഫ്രണ്ട്‌സ് അല്ലെ മീനു എന്ന് വിളിച്ചോ..
അമൽ : ആയ്കോട്ടെ മീനു ?
രാവിലത്തെ സംഭവം എനിക് അത്ര സങ്കടം ഇണ്ടാക്കിയതുകൊണ്ട് ഞാൻ അവരെ ശ്രദ്ധിക്കാതെ നിന്നും. എന്നാൽ ഇടക്ക് ഇടക്ക് റീനു നെ നോക്കുന്നുണ്ട് ഞാൻ ?. ഇടക്കെപ്പോഴോ അവളും എന്നെ ശ്രെദ്ധിക്കുന്ന പോലെ തോന്നി. ചെലപ്പോ എന്റെ തോന്നൽ മാത്രമായിരിക്കും.
മീനു : അല്ല സച്ചിൻ എന്താ ഒന്നും മിണ്ടാത്തെ?
സച്ചിൻ : ഏയ് ഒന്നും ഇല്ല. നിങ്ങൾ സംസാരിക്കു. എനിക് കൊറച്ചു നോട്ട് എഴുതിയെടുക്കാൻ ഉണ്ട്. അതിനെ പറ്റി ചിന്തിച്ചതാ. എടാ ഞാൻ ക്ലാസ്സിൽ കാണും നീ പതിയെ വന്നാൽ മതി.
അമൽ ന്റെ അടുത്ത് പറഞ്ഞു ഇല്ലാത്ത നോട്ട് എഴുതാൻ ഞാൻ ക്ലാസ്സിലേക്ക് പോയി. ഞാൻ അവിടെ നിന്ന അവർക്കു സംസാരിക്കാനും പറ്റില്ല അവൾക്കു ശല്യവും ആവും. എന്നാലും എന്തോ എന്റെ മനസ്സിൽ അവള് മാത്രമേ ഉള്ളു.
ക്ലാസ്സിൽ വന്നു ഞങ്ങടെ ബെഞ്ചിൽ തന്നെ ഇരിക്കുന്ന ഒരുത്തനും ആയി കൊറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ അമൽ കേറി വന്നു.
അമൽ : എടാ നീ ആരാണെന്നാണ് നിന്റെ വിചാരം ?
ഞാൻ : എന്താടാ എന്ത് പറ്റി?
അമൽ : അവിടെന്നു ഇല്ലാത്തൊരു നോട്ട്ന്റെ പേരും പറഞ്ഞു ഒഴിയുന്നു. പോരാഞ്ഞിട്ട് "എടാ ഞാൻ ക്ലാസ്സിൽ കാണും നീ പതിയെ വന്നാൽ മതി"
അവൻ ഞാൻ പറഞ്ഞ പോലെ തന്നെ പറഞ്ഞു എന്നെ ദേഷ്യത്തിൽ നോക്കിനിക്കാണ്.
ഞാൻ : എടാ നിന്റടുത്തു പറഞ്ഞതല്ലേ ഞാൻ രാവിലെ നടന്ന സംഭവം. അപ്പൊ പിന്നെ ഞാൻ അവിടെ നില്കുന്നത്
💬 Comments
View all comments