Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]
അവർക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ഇറങ്ങിയതാ
അമൽ : അതിനു അവര് പറഞ്ഞോ നീ നില്കുന്നത് ഇഷ്ടമല്ല എന്ന്?
ഞാൻ : എടാ അങ്ങനെയല്ല. നമ്മുക്ക് അറിയാലോ ഓരോ ആൾക്കാരെ.
അമൽ : നീ ഒക്കെ കാരണം മനുഷ്യൻ ഒരുത്തിയെ വളക്കാം എന്ന് വെച്ചാൽ ഈ ജന്മം നടക്കില്ല
ഞാൻ : അതിനു നീ വളക്കാൻ നോക്കുന്നതിനു ഞാൻ എന്ത് പെഴച്ചു? നിന്റടുത്തു പതിയെ വന്നാൽമതിയെന്നല്ലേ പറഞ്ഞെ?
അമൽ : ഒരുത്തൻ നോട്ട്ന്നു പറഞ്ഞു പോകുന്നു അത് കണ്ട് വേറൊരുത്തി തല താഴ്ത്തി ക്ലാസ്സിലേക്ക് തിരിച്ചുപോകുന്നു. അത് കണ്ട് വേറൊരുത്തി പിന്നെ കാണാം എന്ന് പറഞ്ഞു അവളുടെ പോറകയും. എന്റെ ദൈവമേ എനിക് കൊറച്ചു ക്ഷമ തരണേ.
അമൽ ക്ഷമ നശിച്ചവനെ പോലെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ബാക്കിയൊന്നും ഞാൻ കേട്ടില്ല. ഞാൻ പോയതിനു പിറകെ അവളും ക്ലാസ്സിൽ കയറണമെങ്കിൽ അതിൽ എന്തോ ഇല്ലേ ?
അമൽ : എടാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ?
ഞാൻ : ആഹ് നീ തൽകാലം ശാന്തമായിട്ടു ഇവിടെ ഇരിക്ക്. നമ്മുക്ക് നോക്ക. പിന്നെ ഇന്ന് ഉച്ചക്ക് എന്റെ ചെലവ് ഒക്കെ?
അമൽ : എടാ നിനക്ക് എന്ത് പറ്റി? പെട്ടെന്ന് ചെലവ് എന്നൊക്കെ?
ഞാൻ : എടാ അതൊക്കെ ഞാൻ വഴിയേ പറയാ
ഞാൻ എന്തോ തീരുമാനിച്ചോറപ്പിച്ചത് പോലെ അവന്റടുത്തു പറഞ്ഞു.
ലഞ്ച് ബ്രേക്ക് ആയപ്പോ തന്നെ നേരെ ഫുഡ് അടിക്കാൻ അടുത്തുള്ള ഒരു ഹോട്ടൽ ലേക്ക് വിട്ടു.
അമൽ : എടാ നിന്റെ പ്ലാൻ എന്താ?
ഞാൻ : എടാ അങ്ങനെ പ്ലാൻന്നൊന്നും ഇല്ല. അവളുടെ എടുത്തു സംസാരിച്ചു അത്യാവിശം കമ്പനി ആവണം അത്രതന്നെ.
അമൽ : അതിനവൾ മിണ്ടാണ്ടെ?
ഞാൻ : ഞാൻ അവൾക്കു ഇൻസ്റ്റ ൽ കൂടെ മെസ്സേജ് അയച്ചാലോ എന്നാ ചിന്തിക്കുന്നേ?
അമൽ : എടാ അത് നല്ല ഒരു ഐഡിയ ആണെല്ലോ? നീ അയച്ചു നോക്.... ?
ഞാൻ : വൈകുന്നേരം വീട്ടിൽ ചെന്നിട്ടു അയക്കാ
ഭക്ഷണം കഴിച്ചു പിന്നെ നേരെ ക്ലാസ്സിലേക്ക്
💬 Comments
View all comments