Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]
ഇല്ലാത്ത നോട്ട് എഴുതാൻ ഞാൻ ക്ലാസ്സിലേക്ക് പോയി. ഞാൻ അവിടെ നിന്ന അവർക്കു സംസാരിക്കാനും പറ്റില്ല അവൾക്കു ശല്യവും ആവും. എന്നാലും എന്തോ എന്റെ മനസ്സിൽ അവള് മാത്രമേ ഉള്ളു.
ക്ലാസ്സിൽ വന്നു ഞങ്ങടെ ബെഞ്ചിൽ തന്നെ ഇരിക്കുന്ന ഒരുത്തനും ആയി കൊറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ അമൽ കേറി വന്നു.
അമൽ : എടാ നീ ആരാണെന്നാണ് നിന്റെ വിചാരം ?
ഞാൻ : എന്താടാ എന്ത് പറ്റി?
അമൽ : അവിടെന്നു ഇല്ലാത്തൊരു നോട്ട്ന്റെ പേരും പറഞ്ഞു ഒഴിയുന്നു. പോരാഞ്ഞിട്ട് "എടാ ഞാൻ ക്ലാസ്സിൽ കാണും നീ പതിയെ വന്നാൽ മതി"
അവൻ ഞാൻ പറഞ്ഞ പോലെ തന്നെ പറഞ്ഞു എന്നെ ദേഷ്യത്തിൽ നോക്കിനിക്കാണ്.
ഞാൻ : എടാ നിന്റടുത്തു പറഞ്ഞതല്ലേ ഞാൻ രാവിലെ നടന്ന സംഭവം. അപ്പൊ പിന്നെ ഞാൻ അവിടെ നില്കുന്നത് അവർക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ഇറങ്ങിയതാ
അമൽ : അതിനു അവര് പറഞ്ഞോ നീ നില്കുന്നത് ഇഷ്ടമല്ല എന്ന്?
ഞാൻ : എടാ അങ്ങനെയല്ല. നമ്മുക്ക് അറിയാലോ ഓരോ ആൾക്കാരെ.
അമൽ : നീ ഒക്കെ കാരണം മനുഷ്യൻ ഒരുത്തിയെ വളക്കാം എന്ന് വെച്ചാൽ ഈ ജന്മം നടക്കില്ല
ഞാൻ : അതിനു നീ വളക്കാൻ നോക്കുന്നതിനു ഞാൻ എന്ത് പെഴച്ചു? നിന്റടുത്തു പതിയെ വന്നാൽമതിയെന്നല്ലേ പറഞ്ഞെ?
അമൽ : ഒരുത്തൻ നോട്ട്ന്നു പറഞ്ഞു പോകുന്നു അത് കണ്ട് വേറൊരുത്തി തല താഴ്ത്തി ക്ലാസ്സിലേക്ക് തിരിച്ചുപോകുന്നു. അത് കണ്ട് വേറൊരുത്തി പിന്നെ കാണാം എന്ന് പറഞ്ഞു അവളുടെ പോറകയും.
💬 Comments
View all comments