0%

Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 827

നെഗറ്റീവാകുന്നത്..??  ഏതൊരു പെണ്ണും ആഗ്രഹിയ്ക്കുന്നത് ഇതുപോലൊരു ചെക്കനെയല്ലേ..??  ഞാനും അതുപോലെ ആഗ്രഹിച്ചു..  അതൊരു തെറ്റായിപ്പോയെന്ന് എനിയ്ക്കു തോന്നുന്നുമില്ല..!!

..പിന്നൊന്നുകൂടി പറയാം.. തനിയ്ക്കെന്തു ചെയ്തിട്ടു വേണമെങ്കിലും ഈ റിലേഷൻഷിപ്പിൽ നിന്നും പിന്മാറാം.. ഞാൻ എന്തായാലും കടിച്ചു തൂങ്ങി കിടക്കുന്നൊന്നുമില്ല.. അതുകൊണ്ട് താനൊരു കാര്യംചെയ്യ്,  തന്റെ വീട്ടിൽപ്പറഞ്ഞ് ഇതെങ്ങനെയെങ്കിലും മുടക്കാൻ നോക്ക്..!!”””_ നിർവികാരമായ ചിരിയോടെയവൾ പറഞ്ഞുനിർത്തുമ്പോൾ ശെരിയ്ക്കും എനിയ്ക്കവളെ മനസ്സിലാകുന്നില്ലായിരുന്നു..

…ഇവളിതെന്തു തേങ്ങയാ പറയുന്നേ..?? എന്നെയിഷ്ടമാണ് കല്യാണം കഴിയ്ക്കാനും താല്പര്യമുണ്ട്.. എന്നാൽ ഞാനായ്ട്ട് വേണ്ടാന്നുവെച്ചാൽ അവൾക്കതു പ്രശ്നമില്ല..

എന്താണിതിന്റെയൊക്കെ അർത്ഥം..??

“”…എടോ.. താനിങ്ങനെ ചിന്തിച്ചു തലപുണ്ണാക്കണ്ട.. താനായിട്ടിത് മുടക്കിയാൽ താനെന്നോടീ പറഞ്ഞതും പറഞ്ഞ് ബ്ലാക്മെയിൽ ചെയ്യാനൊന്നും ഞാൻ വരാമ്പോണില്ല.. അതോർത്തു താൻ പേടിയ്ക്കണ്ട..!!”””_  അവൾ കണ്ണിലേയ്ക്കു നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞവസാനിപ്പിച്ചു...

സത്യം പറഞ്ഞാൽ ഒരിയ്ക്കൽക്കൂടിയതു കേട്ടപ്പോൾ എനിയ്ക്കങ്ങട് വിറഞ്ഞുകേറിയതാണ്.. പക്ഷേ സമ്യമനം പാലിയ്ക്കാണ്ട് മറ്റുതരമില്ലല്ലോ..

“”…അങ്ങനെ പറയാൻപറ്റാത്തതിന്റെ കാരണമല്ലേ ഞാനിന്നലെ പറഞ്ഞത്.. എൻറെ വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചെടുക്കാൻ എനിയ്ക്കു കഴിയില്ലന്ന്..??  അവർക്കൊക്കെ അവരുടെ നിലയ്ക്കും വിലയ്ക്കുമൊത്ത ബന്ധമാണ് വേണ്ടത്.. അതിനിടയിൽ ഞാൻചെന്നിട്ട് എനിയ്ക്കീ കല്യാണം വേണ്ടാന്നു പറയേണ്ട താമസം,  അവർ കാരണം തിരക്കിയിറങ്ങും.. പിന്നെ സംഭവിയ്ക്കാൻ പോകുന്നത് മറ്റൊന്നായിരിക്കും.. അതു ചിലപ്പോളെനിയ്ക്കു താങ്ങാൻ കഴിയുമോന്നുപോലും അറിയില്ല..!!”””_  ഒരു ദീർഘനിശ്വാസത്തോടെ അത്രയുംപറഞ്ഞശേഷം ഞാനെൻറെ ഫോണെടുത്ത് വാട്ട്സ്ആപ്പ് ഓപ്പണാക്കി രാവിലേ ജൂണയയച്ച ന്യൂസ് റിപ്പോർട്ടെടുത്ത്,

“”...താനിതൊന്നു നോക്കിയേ.. ഇന്നലെ രാത്രിയിലെ ന്യൂസ് അപ്ഡേറ്റാണ്..!!”””_  എന്നുംപറഞ്ഞ് അവളുടെ കയ്യിൽക്കൊടുത്തു..

“”...പ്രവീൺ തിരോധനക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി... മാണിക്കോത്ത് ശ്രീധരന് ഈ കേസുമായുള്ള ബന്ധം ഉടൻ പുറത്തു കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ആദിത്യൻ..!!”””_  അവളതു വായിച്ചശേഷം കാര്യംമനസ്സിലാത്ത ഭാവത്തിൽ എന്നെനോക്കി..

“”…ഇതിൽപ്പറയുന്നപോലെ അയാൾ മിസ്സിങ്ങായതൊന്നുമല്ല.. കൊന്നു തള്ളിയതാണ്.! ഇപ്പോൾ മാണിക്കോത്ത് ഗ്രൂപ്പിന്റെ പുതുതായിപണിയുന്ന ഏതെങ്കിലും കെട്ടിടത്തിന്റെ അസ്തിവാരം തോണ്ടിയാൽ കിട്ടുമവന്റെ ബോഡി.. അതാണ് മാണിക്കോത്ത് ശ്രീധരനെ എതിർത്താലുള്ള ശിക്ഷ..  അപ്പോൾപ്പിന്നെ ആ ശ്രീധരനോടൊപ്പം മാണിക്കോത്ത് വിശ്വനാഥനും ബലരാമനും ദേവനുംകൂടി ചേർന്നാൽ എന്താ സംഭവിയ്ക്കാൻ പോകുന്നേന്ന് ഞാമ്പറയണോ..??  എനിയ്ക്കൊരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ ഇഷ്ടമാണെന്നറിയേണ്ട താമസം,  പിന്നവളെയെന്നല്ല,  അവളുടെ കുടുംബംപോലും ജീവിച്ചിരുന്നതിന് ഒരു തെളിവു  ബാക്കിയുണ്ടാവില്ല..!!”””

“”…അയ്ന്..??”””_  ഞാനത്രയും ബിൽഡപ്പൊക്കെയിട്ട് പറഞ്ഞതിന്

💬 Comments

View all comments