Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]
പോകുന്നതുപോലൊരു തോന്നൽ.. നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം വെറും പാഴ്ക്കിനാവുകൾ മാത്രമായി ഒടുങ്ങുവാണോ..??
“”…എന്നാൽ ഞാനൊന്നു ചോദിയ്ക്കട്ടേ, താനിന്നലെ വന്നിട്ട് തന്റെ കാര്യം മാത്രമല്ലേ പറഞ്ഞുള്ളൂ.. എപ്പോഴേലും എന്റഭിപ്രായമോ ഇഷ്ടമോ താൻ ചോദിച്ചായിരുന്നോ..?? അപ്പോഴത്തെ എന്റവസ്ഥ എന്തായിരുന്നൂന്ന് താനാലോചിച്ചിരുന്നോ..??”””_ കോഫിക്കപ്പിനു പുറത്തുകൂടി തടവിക്കൊണ്ട് ദയനീയഭാവത്തിലൊന്നു ചിരിച്ചശേഷം അവൾതുടർന്നു;
“”…ഉള്ളതു പറയാലോ, എന്താണെന്നൊന്നും എനിയ്ക്കറിയില്ല; തൻറെ ഫോട്ടോ കണ്ടപ്പോഴേ എനിയ്ക്കുതന്നെ ഇഷ്ടമായതാ.. ഞാനാ ഫോട്ടോയുംപിടിച്ച് ഇവിടെയൊക്കെ ചാടിത്തുള്ളി നടക്കുവേം ചെയ്തതാ.. അതാണെങ്കിൽ വീട്ടുകാർക്കൊക്കെ അറിയുകേം ചെയ്യാം..
അങ്ങനെയുള്ളപ്പോൾ പെട്ടെന്നൊരു നിമിഷം ചെന്നിട്ട് എനിയ്ക്കുതന്നെ ഇഷ്ടമായില്ലെന്ന് വീട്ടുകാരോടു പറഞ്ഞാൽ അവരെന്തുകരുതും..?? അവരത് അംഗീകരിയ്ക്കുമെന്ന് തോന്നുന്നുണ്ടോ..?? തനിയ്ക്കതു പ്രശ്നമുണ്ടാകത്തില്ല, പക്ഷെ അതെന്റെ ക്യാരക്ടറിനെ ബാധിയ്ക്കും.. അതുകൊണ്ടാ ഞാൻപറഞ്ഞത് തന്നെയിഷ്ടമല്ലാന്നു പറയാൻ എനിയ്ക്കു പറ്റില്ലാന്ന്..!!”””_ സ്വന്തമഭിപ്രായമവൾ മുഖത്തുനോക്കിത്തന്നെ പറഞ്ഞപ്പോൾ എന്റെ നാവിടറി.. മറ്റൊരവസ്ഥയിലോ മറ്റൊരാളുടെ കാര്യത്തിലോ ആയിരുന്നൂ അവളീ അഭിപ്രായം പറഞ്ഞിരുന്നതെങ്കിൽ ഞാനെഴുന്നേറ്റുനിന്ന് കയ്യടിച്ചേനെ.. പക്ഷെ, ഇതിപ്പോൾ എന്റെ കാര്യമായിപ്പോയില്ലേ..??!!
ഒടുക്കം ഞാനവസാന പിടിവള്ളിയെന്നപോലെ എന്റെ തുറുപ്പുചീട്ട് പുറത്തെടുത്തു, ചുറ്റും ഏതു കാലാൾപ്പട വീണാലും രാജാവിനെ സംരക്ഷിയ്ക്കുകയാണല്ലോ മന്ത്രിയുടെ ദൗത്യം.. അതെ ചുവടു തന്നെ ഞാനുമിവിടെ പ്രയോഗിച്ചു...
“”…എടോ.. എന്നാലും അതങ്ങനെയല്ലല്ലോ.. മറ്റൊരു പെണ്ണിനെ മനസ്സിൽക്കൊണ്ടു നടക്കുന്ന എന്നെപ്പോലൊരുത്തനെ തനിയ്ക്കെങ്ങനെയാ അക്സെപ്റ്റു ചെയ്യാൻ പറ്റുന്നെ..?? ഇനിയെന്തൊക്കെ ന്യായംപറഞ്ഞാലും അതൊന്നും നടക്കുന്ന കാര്യമല്ല..!!”””_ എറിഞ്ഞത് കൃത്യസ്ഥാനത്ത് കൊള്ളാനായി മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് ഞാനങ്ങനെ പറയുമ്പോൾ അവൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു.. ശേഷം പിന്നെയുമെന്റെ നേരെ തിരിഞ്ഞു.
“”…തനിയ്ക്കറിയാമോ..?? എനിയ്ക്കും ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോൾ ഇതുപോലൊരു റിലേഷൻഷിപ്പുണ്ടായിരുന്നതാ.. പക്ഷെയത് എന്റെ പണവും സൗന്ദര്യവും മാത്രംകണ്ടിട്ട് പിന്നാലേകൂടിയതാ.. ആദ്യമതൊന്നും കാര്യമാക്കീല.. പിന്നെ തപ്പലും തടവലുമൊക്കെ തുടങ്ങിയതോടെ മെല്ലെയൊഴിവാക്കി..!!”””_ ഒന്നുചിരിച്ചശേഷം കോഫിയവൾ ചുണ്ടോടുചേർത്തു.. ഒരു മിടയിറക്കിയശേഷം അവൾ വീണ്ടും തുടർന്നു;
“”…ഇപ്പൊ ഇവിടെത്തന്നെ ഡേയ്ലി എന്തോരം പ്രേമം ഞാൻ കാണുന്നതാ.. അവരിൽപ്പലർക്കും അതൊക്കെയൊരു നേരംപോക്കാ.. പലരും എങ്ങനെയെങ്കിലുമത് ബ്രേക്കപ്പാവാൻ വേണ്ടി കാത്തിരിക്കുവാ.. അതുകൊണ്ടുതന്നെ എനിയ്ക്കീ പ്രേമത്തിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല.. എന്നാൽ ഇന്നലെവന്നിട്ട് താൻ പറഞ്ഞില്ലേ, തനിയ്ക്കാ പെണ്ണിനെയല്ലാതെ വേറൊരാളെ അക്സെപ്റ്റ് ചെയ്യാൻ പറ്റത്തില്ലായെന്ന്.. സത്യംപറഞ്ഞാൽ എനിയ്ക്കതുകേട്ടപ്പോൾ അത്ഭുതമാണ് തോന്നിയെ.. അപ്പൊപ്പിന്നെ പ്രേമിച്ച പെണ്ണിനോടിത്രയും ആത്മാർത്ഥത കാണിയ്ക്കുന്നത് എങ്ങനെയാണൊരു
💬 Comments
View all comments