0%

Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 825

കാണിച്ചതെന്നുപോലും തോന്നിപ്പോയി..

“”…എടോ..  എന്നാലും ഞാനെന്റവസ്ഥ  തന്നോടു പറഞ്ഞതല്ലേ..??  എനിയ്ക്കിതെൻറെ വീട്ടിൽപ്പറഞ്ഞു മുടക്കാൻ പറ്റാത്തതുകൊണ്ടു മാത്രമാ ഞാനിങ്ങനൊരു ഹെൽപ്പ് ചോദിച്ചതുപോലും.. വേറെന്തേലുമൊരു വഴി എന്റെ മുന്നിലുണ്ടായിരുന്നേൽ ഉറപ്പായ്ട്ടും ഇങ്ങനെവന്നിരുന്ന് തൻറെ കാലു ഞാൻ പിടിയ്ക്കില്ലായ്രുന്നു.. എന്റെവസ്ഥ അതായിപ്പോയി..!!”””_ കയ്യിലിരുന്ന കപ്പ് ടേബിളിലേയ്ക്കുവെച്ച് കെഞ്ചുമ്പോലെ ഞാനതു പറയുമ്പോൾ മാണിക്കോത്ത് തറവാട്ടിലെ ആൺതരിയാണെന്നോ ആൽഫാഗ്രൂപ്പ്സിന്റെ ഭാവി സിഇഒ ആണെന്നോയുള്ള ചിന്തയൊന്നും എന്നെ തൊട്ടുതടവുകപോലും ചെയ്തിരുന്നില്ല.. മനസ്സുനിറയെ അവൾമാത്രമായിരുന്നു,  എന്റെ പല്ലവി.!

ഞാനാപ്പറഞ്ഞതും എന്റെ മുഖത്തെ ദയനീയതയും കുറച്ചുനേരം നോക്കിയിരുന്നശേഷം അവളൊന്നു മുരടനക്കി..

“”…എടോ.. എനിയ്ക്കു തന്റവസ്ഥ മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടല്ല.. പക്ഷേ തന്നെയിഷ്ടമായില്ലെന്നു കള്ളമ്പറയാൻ എന്നെക്കൊണ്ട് പറ്റത്തില്ല..  താനെന്നെയുമൊന്നു മനസ്സിലാക്ക്.. വേണമെങ്കിൽ താനീ ബന്ധത്തിൽനിന്നും ഒഴിവായ്ക്കോ, ഞാനെതിരു പറയത്തില്ല..

ഉറപ്പ്.!  പക്ഷേ ഒരു കുറവും തോന്നാത്ത തന്നെ എന്തുപറഞ്ഞാ ഞാൻ കുറ്റക്കാരനാക്കുന്നത്..??”””_ എൻറെ മുഖത്തേയ്ക്കുനോക്കി അവളതുചോദിയ്ക്കുമ്പോൾ, അങ്ങനെ ചോദിച്ചതെന്തിനെന്നോ അതിന്റെ അർത്ഥമെന്താണെന്നോ ഒന്നും മനസ്സിലാക്കാനുള്ള വിചാരമോ വിവേകമോ എനിയ്ക്കില്ലാതെ പോയി..

അപ്പോഴത്തെ അവളുടെ സാഹചര്യങ്ങളെക്കാൾ എനിയ്ക്കെന്റെ ലക്ഷ്യത്തിനായിരുന്നു പ്രാധാന്യം.!

പിന്നൊന്നും മിണ്ടാതെ കപ്പിലെ കോഫിയിൽമാത്രമായി കണ്ണുതറപ്പിച്ചിരുന്ന എന്നെ നോക്കി അവൾ പറഞ്ഞുതുടങ്ങി;

“”…അതൊക്കെ പോട്ടെ, ഇപ്പൊ താൻ പറഞ്ഞതുപോലെ തനിയ്ക്കു  മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞ് ഞാനീ ബന്ധത്തിൽനിന്നും പിന്മാറിയാലുള്ളവസ്ഥയോ..??  ഉടനെ എന്റച്ഛനത് തന്റെ വീട്ടുകാരെയറിയിയ്ക്കും.. അപ്പൊപ്പിന്നെ ഞാനീ കല്യാണംമുടക്കുന്നതും താൻ തന്റെ റിലേഷൻഷിപ്പ് നേരിട്ടു വീട്ടിൽപ്പറയുന്നതും തമ്മിൽ എന്താണു വ്യത്യാസം..??  താനൊന്നാലോചിച്ചു നോക്ക്..!!”””_  കണ്ണിൽത്തന്നെ നോക്കിയാണ് അവളത്രയുംപറഞ്ഞത്.. അവളുടെയാ നോട്ടം പലപ്പോഴുമെന്റെ ശ്രവണശക്തിയ്ക്കുമേലെ മറ തീർക്കുന്നുണ്ടായിരുന്നു..

“”…കഴിയ്ക്കാനെന്തേലും പറയട്ടേടോ..?? രാവിലേ അവിടെന്നിറങ്ങിയിട്ടുണ്ടാവില്ലേ..??”””_  അതിനിടയ്ക്കവൾ ചോദിച്ചതിന്,

“”…അതുസാരമില്ല.. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ.. അവൾക്കെന്തേലും വേണോന്ന് ചോദിയ്ക്കണം..!!”””_ അപ്പുറത്തായി മാറി മറ്റൊരു ടേബിളിലിരുന്ന ജൂണയെ ചൂണ്ടി ഞാൻപറഞ്ഞതും അവളപ്പോൾത്തന്നെ വിഷ്ണുവിനെ വിളിച്ച് ജൂണയ്ക്കടുത്തേയ്ക്കു വിട്ടു..

അവനവളോട് ഓർഡർ ചോദിയ്ക്കുന്നത് കണ്ടശേഷം ഞാൻ ഋതുവിനു നേരെ തിരിഞ്ഞു;

“”...അങ്ങനെയാണെങ്കിൽ തനിയ്ക്കിത് ഇന്നലെയങ്ങു പറഞ്ഞാൽ പോരായിരുന്നോ..?? എന്നാപ്പിന്നെ എനിയ്ക്കു തന്നെയിഷ്ടമായിയെന്ന് ഞാൻ വീട്ടിൽ പറയില്ലായിരുന്നല്ലോ..  ഇതിപ്പോ ഞാൻ വീട്ടിലങ്ങനെ പറയുകേംചെയ്തു,  തനിയ്ക്കാണെങ്കിലിത് ബ്ലോക്കാക്കാനും പറ്റിയില്ല.. ആകെക്കൂടി പെട്ടതു ഞാനാ..!!”””_  ആലോചിയ്ക്കുന്തോറും എനിയ്ക്കു സഹിയ്ക്കാനേ പറ്റുന്നുണ്ടായിരുന്നില്ല.. കാൽച്ചുവട്ടിൽനിന്നും മണ്ണൊലിച്ചു

💬 Comments

View all comments