0%

Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 824

പിള്ളേര് മാമെന്നും മിസ്സെന്നും വിളിച്ചുകേൾക്കുന്നതിൽ വല്യ താല്പര്യമില്ല.. അതുകൊണ്ട് ഞാൻ തന്നെയാ ഋതൂന്ന് വിളിച്ചോളാൻ പറഞ്ഞത്.. എനിയ്ക്കുമങ്ങനെ വിളിച്ചുകേൾക്കാനാ ഇഷ്ടം..!!"""_  ഒന്നുചിരിച്ചശേഷം,

""...വിഷ്ണൂ.. മൂന്നു കോഫി..!!"""_ യെന്ന് കാന്റീനിലെ പയ്യാനോടു വിളിച്ചുപറയുകയും ചെയ്തു..

""...വാ.. ഇവിടെയിരിയ്ക്കാം.. അടുത്തുകണ്ട ചെയറിലേയ്ക്കു ചൂണ്ടിപറഞ്ഞിട്ട് അവളിരിയ്ക്കുമ്പോൾ ഇന്നലെ കണ്ടപ്പോളുണ്ടായിരുന്നതിൽ നിന്നും ഇന്നുണ്ടായ  മാറ്റങ്ങളെ വിശകലനം ചെയ്യാനായിരുന്നു എന്റെ മനസ്സിനു തിടുക്കം..

"'...അല്ല.. നിങ്ങളിതിലേ പോയപ്പോൾ വെറുതേയിവിടേയ്ക്കു കേറിയതാണോ..?? കണ്ടിട്ടങ്ങനെ തോന്നുന്നില്ലല്ലോ..!!"""_ ആ പയ്യൻ കൊണ്ടുവെച്ച കോഫിയിൽ രണ്ടെണ്ണം നമ്മുടെനേരെ നീക്കിക്കൊണ്ടവൾ ചോദിച്ചതും ഞാനും ജൂണയും പരസ്പരം നോക്കിപ്പോയി..

..വിചാരിച്ചപോലെ ഇവള് ചെറിയ പുള്ളിയൊന്നുമല്ല.!

""...മ്മ്മ്.! കാര്യമെന്താന്നു പറഞ്ഞോ..!!"""_  അവൾ വീണ്ടുമാവശ്യപ്പെട്ടപ്പോൾ എന്നോട് പറയാനായി ആംഗ്യം കാണിച്ചിട്ട് ജൂണയെഴുന്നേറ്റു മാറി..

“”...എടോ.. ഇന്നലെ വീട്ടീന്നു വിളിച്ചപ്പോൾ താൻ കല്യാണത്തിനു സമ്മതിച്ചൂന്നു പറഞ്ഞല്ലോ.. അത് താനറിഞ്ഞിട്ടു തന്നെയാണോ..?? അതോ തന്നോടഭിപ്രായം ചോദിയ്ക്കാണ്ട് അവരെടുത്ത തീരുമാനമാണോ..?? അതൊന്നറിയാൻവേണ്ടി വന്നതാ ഞങ്ങൾ..!!”””_  വളച്ചു ചുറ്റലൊന്നുമില്ലാതെ നേരിട്ടുതന്നെ ഞാൻ കാര്യംതിരക്കി..

“”...ഞാനറിഞ്ഞിട്ടു തന്നെയാ..!!”””_  ആലോചിയ്ക്കാനൊന്നും അവൾക്കധികം സമയം വേണ്ടിവന്നില്ല… ഉത്തരം വളരെ പെട്ടന്നായിരുന്നു..  എന്റെ നടുങ്ങിയ നോട്ടം കണ്ടാവും അവൾ തുടർന്നു...

“”...എടോ.. അതുപിന്നെ.. ഇന്നലെ വീട്ടുകാർ കല്യാണത്തിന് താല്പര്യമല്ലേന്നു ചോദിച്ചപ്പോൾ എനിയ്ക്കല്ലാന്നു പറയാൻ കഴിഞ്ഞില്ല.. സോറി..!!”””_  കോഫിക്കപ്പ് ചുണ്ടോട് ചേർക്കുന്നതിനിടയിലവൾ കണ്ണ് കുറുക്കി പറഞ്ഞു..

“”...ഏഹ്.! അതെന്താ..??  ആരേലും ഭീഷണിപ്പെടുത്തിയോ..??  അല്ലേൽ വേറെന്തേലും പ്രശ്നമുണ്ടായോ..??”””_  അപ്പോഴെന്റെ ശബ്ദത്തിൽ പതിവിനെക്കാൾ ഘനമുണ്ടായിരുന്നു..

“”...ഏയ്.! വേറെപ്രശ്നമൊന്നുമില്ല.. എനിയ്ക്കെന്തോ തന്നെയിഷ്ടമായില്ലെന്ന് അവരോടു നുണപറയാൻ പറ്റിയില്ല.. മനസാക്ഷിയെ വഞ്ചിയ്ക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ..??”””_  ഒരു കൂസലുമില്ലാതെ മുഖത്തുനോക്കിയവൾ അങ്ങനെപറഞ്ഞപ്പോൾ പകച്ചത് ഞാനായിരുന്നു..

“”...എടോ.. സത്യായ്ട്ടും താനെന്താ പറഞ്ഞുവരുന്നതെന്ന് എനിയ്ക്കു മനസ്സിലാവുന്നില്ല..!!”””_

“”...എനിയ്ക്കുമറിയില്ല.! താനിന്നലെ പോയശേഷം ഇതുവേണ്ടാന്നു പറയാൻ ഞാൻ പലയാവർത്തി ശ്രെമിച്ചതാ.. പക്ഷേ, എന്നെക്കൊണ്ടാവുന്നില്ലടോ.. അല്ലേൽത്തന്നെ എന്തുകണ്ടിട്ടാ ഞാൻതന്നെ വേണ്ടാന്നുപറയുന്നേ..?? സമ്പത്തിന്റെ കാര്യം മാറ്റിനിർത്താം.. എന്നാലും വിദ്യാഭ്യാസമില്ലേ..?? സൗന്ദര്യമില്ലേ..?? പെരുമാറ്റമോ അതതിലും മെച്ചം.. പിന്നെ ഞാൻ നോക്കീട്ട് പണത്തിന്റെ ഒരഹങ്കാരവും കണ്ടതുമില്ല, ഡൌൺ ടു എർത്താണെന്ന് തോന്നുകേംചെയ്തു.. അപ്പോൾപ്പിന്നെ എന്തിന്റടിസ്ഥാനത്തിലാ തന്നെ വേണ്ടാന്നു പറയുക..??”””_  ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചുകൊണ്ടുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ ഇനി ഞാനാണോ അവളോടു പോക്രിത്തരം

💬 Comments

View all comments