Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]
ശേഷം,
""...ദേവാ... നീ വേണുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പെട്ടെന്നു നീക്കാൻ ബലരാമനോടു പറയണം... കൂടുതൽ വൈകിപ്പിയ്ക്കണ്ടന്നാ അമ്മ പറഞ്ഞത്..!!"""_ എന്നു കൂട്ടിച്ചേർക്കുവേം ചെയ്തു.. അതിന്
""...ശെരി വല്യേട്ടാ..!!"""_ ന്ന് മറുപടിയും പറഞ്ഞെഴുന്നേറ്റ ചെറിയച്ഛൻ,
""...നീ രാവിലേയിതെങ്ങോട്ടാ..?? ഇന്ന് ഓഫീസിൽ പോണ്ടാ, എന്റൊപ്പം മില്ലിലേയ്ക്കു വരാൻ ഞാൻ പറഞ്ഞതല്ലേ..??"""_ എന്നും ചോദിച്ചെന്റെ മുഖത്തേയ്ക്കു നോക്കി...
""...ചെറിയച്ഛാ... അതുപിന്നെ... ഇന്നൊരു ക്ലൈന്റിനെ കാണാനുണ്ട്... ജൂണ രാത്രിയാ ഇൻഫോംചെയ്തത്... അതാ ചെറിയച്ഛനോട് പറയാൻ പറ്റാഞ്ഞത്..!!"""_ ഒന്നു വിക്കിയെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു...
""...ആഹ്.! എന്നാ പോയിട്ടു വാ... പിന്നെ വല്ലതും കഴിച്ചിട്ടുപോണം... ഇന്നലെ രാത്രി നീയൊന്നും കഴിച്ചില്ലാന്ന് ശോഭപറഞ്ഞു..!!"""_ ചെറിയച്ഛൻ ആ പറഞ്ഞതിനൊന്നു മൂളിയെന്നു വരുത്തി ഡയനിങ്ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ ഞാനൊരിയ്ക്കൽക്കൂടി വല്യച്ഛനെ തിരിഞ്ഞുനോക്കുമ്പോൾ ആള് ഗഹനമായ പത്രം വായനയിലാണ്... എന്നെയൊന്നു നോക്കുന്നു പോലുമില്ല..
അതിനർത്ഥം പുള്ളിയൊന്നും അറിഞ്ഞിട്ടില്ലാന്നാണോ..??
എന്തായാലും ഇന്നവളെക്കാണുമ്പോൾ എന്താണു നടന്നതെന്നൊരു തീർപ്പാകുമല്ലോ.. അതിനുശേഷം എന്തു വേണമെന്നാലോചിയ്ക്കാം..
അങ്ങനെയുംകരുതി ഡൈനിങ് ടേബിളിനുമുന്നിലെ ചെയറിലിരിയ്ക്കുമ്പോൾ കല്യാണിയാന്റി ബ്രേക്ക്‌ഫാസ്റ്റ് വിളമ്പി... അതു കഴിയ്ക്കുന്നതിനിടയിലാണ് ജൂണയുടെ വരവ്...
പതിവിനു വിപരീതമായി ഇളംനീല നിറത്തിലൊരു ചുരിദാറായിരുന്നു അവളുടെ വേഷം... അവളെക്കണ്ടതും,
""...ആഹ്.! നീയെത്തിയോ..?? എടീ... നീ കഴിച്ചതാണോ..?? ഇല്ലേലിരിയ്ക്ക്... ഞാൻ ദോശയെടുക്കാം..!!"""_ ന്ന് പറഞ്ഞുകൊണ്ട് ആന്റിയകത്തേയ്ക്കു തിരിഞ്ഞു...
""...വേണ്ടാന്റീ... ഞാൻ കഴിച്ചിട്ടായിറങ്ങിയെ..!!"""_ പറഞ്ഞശേഷം അവളെന്റടുക്കെ വന്നിരുന്നു...
“”...നീയാ ന്യൂസ് റിപ്പോർട്ട് കണ്ടായ്രുന്നോ..??”””_ മെല്ലെയവൾ ചോദിച്ചതിന് ഞാൻ തലകുലുക്കി... ശേഷം വല്യച്ഛനിരിയ്ക്കുന്നത് കണ്ണുകൊണ്ട് ആംഗ്യം കാണിയ്ക്കുകയും ചെയ്തു...
അപ്പോഴേയ്ക്കും വല്യച്ഛന്റെ മകൾ വന്ദനയങ്ങോട്ടേയ്ക്കു വരുകയും ചെയ്തു.. അതോടെ ജൂണ വിഷയം മാറ്റാനെന്നോണം,
“”...ആഹ്.! അതെന്തേലുമായ്ക്കോട്ടേ.. നമുക്കെന്തായാലും ഇതെന്തു ചെയ്യാമ്പറ്റോന്നു നോക്കാം.. നീ പെട്ടെന്നു കഴിച്ചിട്ടു വാ..!!”””_ ന്നും പറഞ്ഞ് അവളെഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു..
“”...പാർത്ഥീ.. ഇന്നു നീ തിരിച്ചെത്താൻ ലേറ്റാവോ..?? എനിയ്ക്കു കുറച്ച് പർച്ചേസിങ്ങുണ്ടായിരുന്നു..!!”””_ ഡയനിങ്ഹോളും താണ്ടി അടുക്കളയിലേയ്ക്കു നടക്കുന്നതിനിടയിൽ എന്തോ ഓർത്തിട്ടെന്നപോലെ വന്ദന തിരക്കി..
“”...നോക്കാം..!!”””_ കഴിയ്ക്കുന്നതിനിടയിൽ മറുപടി ഒറ്റവാക്കിലൊതുക്കുമ്പോൾ,
“”...ആഹാ.! ഇന്നെന്തുപറ്റി ജൂണക്കൊച്ച് പെൺവേഷത്തിൽ..??”””_ ന്നൊരു ശോഭാന്റിയുടെ കളിയാക്കൽ അടുക്കളയിൽനിന്നും കേൾക്കുന്നുണ്ടായിരുന്നു..
“”...ഇന്നൊരു ക്ലൈന്റിനെ പേടിപ്പിയ്ക്കാനുണ്ട്.. അതുകൊണ്ടിങ്ങനെ പോകാമെന്നുവെച്ചു..!!”””_ അതിനവൾ തിരിച്ചടിയ്ക്കുന്ന ശബ്ദവുംകേട്ടാണ് ഞാൻ കൈകഴുകാനായി എഴുന്നേൽക്കുന്നത്..
💬 Comments
View all comments