Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]
“”...ഡീ.. ഇറങ്ങാം..!!”””_ കൈ കഴുകിയശേഷം ഞാൻ വിളിച്ചുപറഞ്ഞതും,
“”...ദാ വരുന്നൂ..!!”””_ ന്നും പറഞ്ഞവൾ ഓടിയിറങ്ങിവന്നു.. ശേഷം അപ്പോഴും പത്രപാരായണം കഴിയാതിരുന്ന വല്യച്ഛനോട് യാത്രയുംപറഞ്ഞ് ഞങ്ങൾ വണ്ടിയിൽക്കേറി..
“”...എടാ.. നീയിങ്ങനെ ടെൻഷനാവാതെ.. നമുക്കെല്ലാം സെറ്റാക്കാവുന്നതേയുള്ളൂന്ന്..!!”””_ കുറച്ചുനേരമെന്നെ നോക്കിയിരുന്ന ശേഷം ജൂണ സംസാരിയ്ക്കാനാരംഭിച്ചു..
“”...എടീ.. എനിയ്ക്കതല്ല, അവളുടെയറിവോടെയല്ല ഈ കല്യാണത്തിനവർ സമ്മതിച്ചൂന്നുതന്നെ വെയ്ക്ക്.. എങ്കിപ്പിന്നെ അവളെക്കണ്ടിട്ടിപ്പോൾ എന്തേലും പ്രയോജനമുണ്ടോ..?? അവളിഷ്ടമല്ലാന്നു പറഞ്ഞാലും വീട്ടുകാരിതു നടത്താൻ നോക്കില്ലേ..??”””_ പിന്നിൽ ഹോണടിച്ച ബസ്സിന് ഓവർടേക്ക് ചെയ്യാനായി സൈഡൊതുക്കുന്നതിനിടയിലും ഞാൻ സംശയപൂർവ്വം ജൂണയെ നോക്കി..
“”...എടാ.. അതിനല്ലേ ഞാൻ.. നിന്നോടവളിഷ്ടമല്ലാന്നു പറയുന്നത് നീ വീഡിയോ എടുക്കണം.. എന്നിട്ടതു വീട്ടിൽക്കാണിച്ചാൽ മതിയല്ലോ.. പ്രോബ്ലം സോൾവ്ഡ്..!!”””_ പറഞ്ഞശേഷം അവളൊന്നു പുഞ്ചിരിച്ചു..
“”...ഉഫ്.! നീ പൊളി.! എന്നാലുമെന്ത് കുരുട്ടുബുദ്ധിയാടീ പെണ്ണേ നിനക്ക്..??”””
“”...ഇതൊക്കെയെന്ത്..??”””_ കുറച്ചു ജാഡയിട്ട് എന്നെ നോക്കിയവൾ കണ്ണിറുക്കിയ ശേഷം ചുമലിൽനിന്നും താഴേയ്ക്കിറങ്ങിയ ചുരിദാറിന്റെ ഷോൾഡർ പിടിച്ച് അഡ്ജസ്റ്റുചെയ്തു..
“”...സത്യം.! നീ കൂടില്ലായിരുന്നേൽ ഉറപ്പായ്ട്ടും ഞാൻ പെട്ടേനെ..!!”””
അങ്ങനെ ഒന്നുംരണ്ടും പറഞ്ഞ് ഞങ്ങൾ യാത്രതുടർന്നു.. ഒരു പതിനൊന്നു മണിയോടെ സെൻറ് സ്റ്റീഫൻസിനു മുന്നിലെത്തി.. വണ്ടി കോളേജ്ഗേറ്റും കടത്തി പാർക്കിങ് സെക്ഷനിലേയ്ക്കു കേറ്റിയിട്ട് പുറത്തിറങ്ങുമ്പോഴാണ് വെള്ളയിൽ അവിടവിടെയായി റോസ് ബോർഡറടിച്ച് നാലഞ്ച് ബിൽഡിങ്ങുകളായി തിരിച്ച ആ കോളേജിന്റെ യഥാർത്ഥരൂപം ഞാൻ കാണുന്നത്...
“”...വാ.. ഇനിയവളെ തപ്പിയെടുക്കാം..!!”””_ അത്രേംവലിയ കോളേജിൽ എവിടെപ്പോയി തപ്പണമെന്ന് ഒരൂഹവുമില്ലേലും നമ്മൾ തേടിയിറങ്ങി..
സത്യംപറഞ്ഞാൽ സെന്റ്സ്റ്റീഫൻസിലാണ് വർക്ക് ചെയ്യുന്നതെന്നല്ലാതെ അവളെക്കുറിച്ച് നമുക്കു വേറൊരറിവുമുണ്ടായിരുന്നില്ല...
“”...ഇത്രേം വലിയ കോളേജാണെന്ന് ഞാൻ കരുതീലാട്ടോ..!!”””_ പാർക്കിങ് സെക്ഷന്റെ പുറത്തായുള്ള ഗ്രൗണ്ടിലൂടെ നടക്കുന്നതിനിടയിൽ ചുറ്റും കണ്ണോടിച്ചുകൊണ്ട് ജൂണ പറഞ്ഞു...
അവസാനം അവിടെക്കണ്ടൊരു ചെക്കനോട് സ്റ്റാഫ്റൂമിലേയ്ക്കുള്ള വഴിയുംചോദിച്ച് അങ്ങോട്ടേയ്ക്കു വെച്ചുപിടിയ്ക്കുവായ്രുന്നു..
“”...എക്സ്ക്യൂസ് മി.. ഋതികാമാം ഉണ്ടോ..??”””_ സ്റ്റാഫ്റൂമിനു പുറത്തായിനിന്ന് ജൂണതിരക്കി..
“”...ഋതികമാമോ..?? അതാരാ..??”””_ അതുകേട്ടതും അവിടെയിരുന്നൊരു പെണ്ണുംപിള്ള അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുംമറിഞ്ഞും നോക്കി..
“”...എടീ.. അവൾടെ ഫുൾനെയിം എന്താന്നറിയോ..??”””_ കണ്ടതും ഞാൻ ജൂണയെത്തോണ്ടി..
അപ്പോഴാണ് അവിടെയുണ്ടായിരുന്ന സ്റ്റാഫുകൾ എന്നെക്കാണുന്നത്... അതോടെ അവരുടെമുഖത്തു വല്ലാത്തൊരു ചിരിയുംതൂങ്ങി.. ഉടനെതന്നെ തമ്മിൽത്തമ്മിൽ കുശുകുശുത്ത ശേഷം,
“”...ഓ.! ഋതുവിനെ കാണാൻവന്നതാണല്ലേ..?? അവളാ സെമിനാർ ഹോളിൽ കാണും..!!”””_ ഒരാക്കിയ ചിരിയോടെ അതിലൊരു മാം
💬 Comments
View all comments