Chapter Title : ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]
കാട്ടി,
""..എടാ.. നീ ടെൻഷനാവാതെ.. നമുക്കു സെറ്റാക്കാന്ന്.. നമ്മളിതാദ്യത്തെയൊന്നുവല്ലല്ലോ..!!"""_ ന്ന് തുടയിൽത്തട്ടി എന്നെ സമാധാനിപ്പിച്ചശേഷം മുഖമുയർത്തിയ അവളുടെകണ്ണുകൾ എന്തിലോ ഉടക്കിനിന്നതുപോലെ എനിയ്ക്കുതോന്നി.. ആ കണ്ണുകളൊന്നു തിളങ്ങിയോ..?? അതോ അത്ഭുതമാണോ..?? അറിയില്ല.! പക്ഷേയാ കണ്ണുകൾ പതിവില്ലാത്തതെന്തോ കണ്ടെന്നതുപോലെ വിടർന്നിരിയ്ക്കുന്നു..
അതുകണ്ടതും ഞാനുമറിയാതെ മുഖംചെരിച്ചവളുടെ കണ്ണുകളെ പിൻതുടർന്നു..
കാണുന്നതോ പർപ്പിൾകളറിലൊരു ചന്ദേരിസിൽക്സ് ചുരിദാർടോപ്പും സെയിംകളർ ദുപ്പട്ടയുമണിഞ്ഞ് ചായക്കപ്പുകൾ നിരത്തിയ ട്രേയുമായി നിൽക്കുന്ന പെൺകുട്ടിയെയാണ്.. അധികം തടിയില്ല.. എന്നാലൊത്തിരി മെലിഞ്ഞതുമല്ലാത്ത ഒരു നാടൻകുട്ടി.. ചന്ദനംതൊട്ട നിഷ്കളങ്കത തുളുമ്പുന്നമുഖത്ത് ആരെയും മോഹിപ്പിയ്ക്കുന്നൊരു പുഞ്ചിരിയുമുണ്ട്..
ഞാൻ നോക്കുന്നതുകണ്ടതും അവൾ കണ്ണുകൾതാഴ്ത്തി മുഖംകുനിച്ചു.. എങ്കിലുമാ മുഖത്തെ നാണംചാർത്തിയ പുഞ്ചിരിമാത്രം മാഞ്ഞിരുന്നില്ല.. ഇടയ്ക്കു മുഖത്തേയ്ക്കു വീണുകിടന്ന മുടിയിഴകൾ ചെവിയ്ക്കു പിന്നിലൊളിപ്പിച്ച് പാളിനോക്കുമ്പോൾ വാലിട്ടെഴുതിയ കണ്ണുകളിലെവിടെയോ ഒരു കുസൃതിയും കലർന്നിരുന്നു..
..പാവം..!!
അവളുടെയാ നാണത്തോടുകൂടിയ ചിരിയും നോട്ടവുമൊക്കെ കണ്ടപ്പോൾ എനിയ്ക്കതിനോട് സഹതാപമാണ് തോന്നിയത്... എന്റെ സ്വാർത്ഥതയ്ക്കു വേണ്ടി ഞാൻ കുത്തിനോവിയ്ക്കാൻ പോണ അടുത്തയിര.!
""..മോളെന്താലോചിച്ചു നിൽക്കുവാ..?? ആ ചായ അവനുകൊടുക്കാനിത്രേം നാണിയ്ക്കേണ്ട കാര്യമെന്താ..?? അവൻ പിടിച്ചു തിന്നത്തൊന്നുമില്ല.. അല്ലേ ഏട്ടാ..!!"""_ പറഞ്ഞശേഷം സപ്പോർട്ടിനായി അച്ഛൻ വല്യച്ഛൻറെ നേരെനോക്കി... അതുകേട്ടതും അവൾ പെട്ടെന്നൊരു ചമ്മലോടെ എന്റെ മുഖത്തുനിന്നും കണ്ണുകൾപറിച്ചെടുത്തു.. ശേഷം അച്ഛനെനോക്കി ചിരിയ്ക്കാനൊരു ശ്രെമം നടത്തിയെങ്കിലും ദയനീയമായ മറ്റേതോ ഭാവമാണ് ആ മുഖം കോറിയിട്ടത്...
""..അല്ലാതെപിന്നെ..!!"""_ അച്ഛന്റെ ചോദ്യത്തിനുള്ള വല്യച്ഛന്റെ മറുപടി... അതോടെ വീണ്ടുമൊരു ചിരിയ്ക്കവിടെ തുടക്കമായി... അല്ലേലും വല്യച്ഛൻ യെസ്സുമൂളിയാൽ അച്ഛനും സന്തോഷം, ചെറിയച്ഛന്മാർക്കും സന്തോഷം.. എന്തിന് മാണിക്കോത്ത് തറവാടിനു മുഴുവൻ സന്തോഷം.. ഇവിടെ സന്തോഷിയ്ക്കാനിടയൊന്നുമില്ലാത്തത് എനിയ്ക്കാണല്ലോ... എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മാത്രമാണല്ലോ..
""..അതുപിന്നെ അവളാളു കുറച്ചു ഷൈയാന്നേ...
💬 Comments
View all comments