0%

Chapter Title : ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.3K

വല്യച്ഛൻ വേണുവങ്കിളിനു നേരെ തിരിഞ്ഞത്...

""..ഇതെന്താ ഇത്രേന്നേരമായ്ട്ടും ചോദിയ്ക്കാത്തേന്ന് ആലോചിച്ചിരിയ്ക്കുവായ്രുന്നു ഞാൻ..!!"""_ ജൂണ വീണ്ടുമെന്നെ തോണ്ടി...

""..നീയിതിപ്പോ ആകെയൊരു ശല്യമായല്ലോ... നിനക്കവിടെ വല്ലതും നിന്നാപ്പോരായിരുന്നോ... എന്തിനാ കെട്ടിക്കേറി കൂടെപ്പോന്നത്..??"""

""...അതുപിന്നെ ഒന്നുവില്ലേലും ഞാൻ നിന്റെ പ്രൈവറ്റ് സെക്രട്ടറിയല്ലേ... അപ്പോൾപ്പിന്നെ ഞാനില്ലാണ്ടെന്തു പ്രോഗ്രാം..??"""_ അവൾ വീണ്ടുമിരുന്ന് മുറുമുറുത്തു...

ഞങ്ങളങ്ങോട്ടുമിങ്ങോട്ടുമിരുന്ന് കുത്തുന്നതിനിടയിൽ,

""...അതിനെന്താ ആവാലോ..

മോളെ... നീ പാർത്ഥിവിനേംകൂട്ടി മുകളിലേയ്ക്കു ചെല്ല്..!!"""_ ന്ന് വേണുവങ്കിളും പറഞ്ഞു...

""..ഇപ്പോൾപ്പോയി സംസാരിയ്ക്കണോ..?? നാളെയോ മറ്റോ പുറത്തെവിടെങ്കിലും വെച്ചു കണ്ടാൽപ്പോരേ...??"""_ ഞാൻ ജൂണയെനോക്കി... അവളോടു സംസാരിയ്ക്കുക എന്നതായ്രുന്നു മെയ്ൻ അജണ്ടയെങ്കിലും ആ മുഖത്തുനോക്കി എങ്ങനെയതു പറയുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ...

""..ഒന്നുപോടാ... ഇതാണു പറ്റിയ ചാൻസ്... നീയവളോട് കാര്യങ്ങളൊക്കെ തുറന്നുപറ... കണ്ടിട്ടവൾക്കു കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ കഴിവുള്ള കൂട്ടത്തിലാന്നു തോന്നുന്നു... പിന്നെ മുഖം കാണുമ്പോഴേയറിയാം അതൊരപ്പാവിയാ... അവളു സമ്മതിയ്ക്കും... നീ ചെല്ല്..!!"""_ അതുംപറഞ്ഞഅവളെന്നെ തള്ളിച്ചുവിട്ടു... പിന്നെ പലയാവർത്തി പയറ്റിയ പണിയായതിനാൽ എനിയ്ക്കു കൂടുതലൊന്നും ചിന്തിച്ചു തലപുണ്ണാക്കേണ്ട കാര്യവുമില്ലല്ലോ...

അങ്ങനെയെണീയ്ക്കുമ്പോൾ മുഖംകൊണ്ട് വാന്ന് ആംഗ്യവുംകാട്ടി അവൾ മുന്നേനടന്നു...

അങ്ങനെയവൾടെ പിന്നാലെ മുകളിലേയ്ക്കുള്ള സ്റ്റെയർ കയറുമ്പോൾ പെണ്ണിന്റെ കൂട്ടത്തിലുള്ള ഏതോ ഒരു കാർന്നോര് ജൂണയെ പരിചയപ്പെടുന്നതു കേട്ടു...

""..ഇതവന്റെ പ്രൈവറ്റ് സെക്രട്ടറിയാ... ജൂണാ മേരി സെബാസ്റ്റ്യൻ..!!”””_ മറുപടിയായി അച്ഛൻപറഞ്ഞതിന്,

""..അങ്ങനെ പ്രൈവറ്റ് സെക്രട്ടറിയെന്നുപറഞ്ഞു ചെറുതാക്കല്ലേ.. കുഞ്ഞിലേമുതലേ രണ്ടുമൊരുമിച്ചാ.. അവനേതു കുഴിയിലെടുത്തു ചാടാൻപറഞ്ഞാലും ഇവളതുചെയ്യും.. അങ്ങനാ രണ്ടും..!!"""_ അമ്മ വിശദീകരിച്ചു..

""..അതേ.. അവൻ കുഴിയിൽ ചാടാനിതുവരെ പറയാത്തതുകൊണ്ട് അവൻ കുഴിയിൽ ചാടുന്നതു കാണാനായി ഇവടെയിരിയ്ക്കുന്നു..!!"""_ തിരിച്ചുള്ള അവളുടെ മറുപടിയുണ്ടാക്കിയ പൊട്ടിച്ചിരിയും കേട്ടാണ് ഞങ്ങൾ മേലെ ബാൽക്കണിയിലെത്തുന്നത്...

""...വാ... ഇതാട്ടോ റൂം..!!"""_ കിളികൊഞ്ചൽ

💬 Comments

View all comments