0%

Chapter Title : ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.3K

ശാപ്പാടുകൂടി നടത്തി.. അതുകഴിഞ്ഞെല്ലാവരോടും യാത്രപറഞ്ഞിറങ്ങുമ്പോഴും ഋതുവിനെമാത്രം അവിടെയെങ്ങും കണ്ടില്ല..

..എന്തോ ആ മുഖത്തുനോക്കിയൊരു യാത്ര പറയണമെന്നുണ്ടായിരുന്നു.. പക്ഷേ..

..അല്ലെങ്കിൽവേണ്ട.. ആ നിഷ്കളങ്കമായമുഖം ചിലപ്പോളിനിയുമെന്നെ വേദനിപ്പിച്ചൂന്നു വരും.!

അങ്ങനെയൊരിയ്ക്കൽക്കൂടി അവരോടെല്ലാം യാത്രപറഞ്ഞ് ഞാനെന്റെ വണ്ടിയിലേയ്ക്കു കയറി.. അതിലെന്നോടൊപ്പം ജൂണമാത്രമേ ഉണ്ടായിരുന്നുള്ളൂ..

ആ തിരിച്ചുള്ളയാത്രയിൽ എന്തെന്നില്ലാത്തൊരു സന്തോഷമെൻറെ ഹൃദയമാകെ പകരുകയായിരുന്നു.. ഇനിയിപ്പോളീ കല്യാണമവർ വേണ്ടാന്നുവെച്ചാൽ കുറച്ചുനാളത്തേയ്ക്ക് ഇതുംപറഞ്ഞൊരു  ശല്യമൊന്നുമുണ്ടാവില്ല.. അതിനിടയിൽ പല്ലവിയുടെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കണം.. മനസ്സിലങ്ങനേയും ചിന്തിച്ചുകൊണ്ട് ഡ്രൈവുചെയ്യുന്നതിനിടയിൽ ജൂണയെന്നെ തട്ടി..

""..എടാ.. ഇതെത്രയെന്നും പറഞ്ഞാ നീ നീട്ടിക്കൊണ്ടു പോണേ..?? നിൻറച്ഛനോ വല്യച്ഛനോ ചെറിയച്ഛന്മാരോ അറിഞ്ഞാലെന്താ സംഭവിയ്ക്കാൻ പോണേന്നു ഞാമ്പറയണ്ടല്ലോ.. ഇതിനൊക്കെ കൂട്ടുനിന്ന എന്റെ തലപോലും വെച്ചേക്കില്ലവർ..!!"""

""..അറിയാം.! പക്ഷേ ഇതല്ലാതെ ഞാനെന്താടീ ചെയ്ക..?? അവളേയുംകൊണ്ടെങ്ങോട്ടെങ്കിലും പോകാന്നുവെച്ചാൽ ഈ സാഹചര്യത്തിലവൾക്കതിന് പറ്റോന്നു തോന്നുന്നില്ല.. അല്ലേൽത്തന്നെ ആശുപത്രികിടക്കയിൽ കിടക്കുന്ന അമ്മയെവിട്ടിട്ട് എന്റൊപ്പം വരണമെന്ന് ഞാനെന്തർത്ഥത്തിലാടീ പറക..??"""_ ഞാനവളുടെ മുഖത്തേയ്ക്കു നോക്കി.. അവൾക്കും മറുപടിയില്ല.. അപ്പോൾ ഞാൻ തുടർന്നിരുന്നു;

""..പിന്നെ എനിയ്ക്കൊരു പെണ്ണിനെയിഷ്ടമാണ്.. അവളേ കെട്ടുള്ളൂന്ന് നെഞ്ചുംവിരിച്ചുനിന്ന് പറഞ്ഞൂടേന്നുചോദിച്ചാൽ അതിനു ധൈര്യമില്ലാഞ്ഞിട്ടല്ല.. പക്ഷേ അതുപറഞ്ഞുകഴിഞ്ഞാൽ അതാരാണെന്നു പോലും പറഞ്ഞില്ലെങ്കിൽക്കൂടിയും  പിന്നെനിയ്ക്കവളെ ജീവനോടെ കിട്ടില്ല.. തിരിഞ്ഞുപിടിച്ചവരവളെ കുടുംബത്തോടെ കൊന്നു കുഴിച്ചുമൂടും..  അങ്ങനെയുള്ളപ്പോൾ ഇതല്ലാതെ ഞാനെന്താടീ ചെയ്യുന്നേ..?? നിനക്കുമറിയാവുന്നതല്ലേ എല്ലാം..??"""_ അതുചോദിയ്ക്കുമ്പോൾ എൻറെ ശബ്ദം ചിലമ്പിച്ചിരുന്നു..

""..പാർത്ഥീ.. ഞാൻ നിന്നെ കുറ്റപ്പെടുത്തീതല്ലടാ.. ഇതൊക്കെ എനിയ്ക്കറിയാവുന്നതുമാ.. പക്ഷേ മുന്നോട്ടാലോചിയ്ക്കുമ്പോൾ ഒരെത്തുംപിടിയും കിട്ടുന്നില്ല.. എത്രനാളാടാ നമ്മളിങ്ങനെ മുന്നോട്ടുപോണേ..?? കല്യാണം മുടങ്ങാനുള്ളകാരണം ഏതെങ്കിലുമൊരുത്തി വീട്ടിൽപ്പറഞ്ഞാൽ മതി, അവിടെത്തീരും നമ്മൾ.. പിന്നിത്ത്രേംനാള് നമ്മളവരെ പറ്റിയ്ക്കുവാണെന്നു കൂടിയറിഞ്ഞാൽ പിന്നെന്താ സംഭവിയ്ക്കാൻ പോണേന്ന് ഞാൻപറയണ്ടല്ലോ..!!"""

""..ഏയ്.! ജൂണാച്ചീ.. നീയതുവിടടീ.. ഇപ്പെന്തായാലും അതിനൊരു തീരുമാനമായില്ലേ.. ഇനിയിപ്പോൾ

💬 Comments

View all comments