Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]
കോപ്പ്.! ഏതുനേരത്താണോ ആവോ ഇതിനു സമ്മതിയ്ക്കാൻ തോന്നിയത്..??”””_ ഞാൻ സ്വയംപ്രാകിക്കൊണ്ട് പറഞ്ഞു..
“”..എടാ.. നീയൊരു കാര്യം ചെയ്യ്.. പല്ലവിയെവിളിച്ച് നടന്ന കാര്യംപറ.. എന്നിട്ട് അവളെന്താ പറയുന്നതെന്നു നോക്കാം..!!”””_ കുറച്ചുനേരം പുറത്തേയ്ക്കു നോക്കി എന്തൊക്കെ ആലോചിച്ചിരുന്നശേഷം അവളത് പറയുമ്പോഴാ മുഖത്ത് നിഴലിട്ട നിർവികാരത ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
ഒന്നിരുത്തി ചിന്തിച്ചപ്പോൾ അവൾ പറയുന്നതിലും കാര്യമുണ്ടെന്നെനിയ്ക്കു തോന്നി... എപ്പോഴായാലും പല്ലവിയോടിതൊക്കെ പറയേണ്ടത് തന്നെയാണല്ലോ... പിന്നെന്തിന് വെച്ചു താമസിപ്പിയ്ക്കണം..??!!
അതുകൊണ്ട് അപ്പോൾത്തന്നെ ഫോൺ കണക്ടുചെയ്ത് ഞാനവളെ വിളിയ്ക്കുകയായിരുന്നു..
“”..ഹലോ.. എന്താടാ ഈ നേരത്തൊരു വിളി..??”””_ ഫോണെടുത്തപാടെ ആക്കിയമട്ടിലൊരു ചോദ്യമായിരുന്നു അവൾ.. അതുകേട്ടതും എനിക്കങ്ങോട്ട് വിറഞ്ഞു വന്നതാണ്.. മനുഷ്യനിവിടെ കാലുറയ്ക്കാതെ നിൽക്കുമ്പോഴാണ് അവരുടെയൊരു മറ്റേടത്തെ ചിരി..
“”..എടീ.. എല്ലാമെൻറെ കൈവിട്ടു പോകുവാണോ എന്നൊരു സംശയം.! ഒന്നുമിപ്പോളെൻറെ കയ്യിലല്ലാത്ത പോലെ.. എനിക്കിപ്പോൾ എന്തു ചെയ്യണമെന്നുപോലും പിടികിട്ടുന്നില്ല..!!”””_ പറയുമ്പോൾ ശരിയ്ക്കുമെന്റെ സ്വരമിടറിയിരുന്നു..
ആ സമയം ജൂണയെൻറെ തോളിൽത്തട്ടി ആശ്വസിപ്പിക്കുകയാണ്.. പക്ഷേ അതൊന്നും എന്റെയുള്ളിൽ അലയടിക്കുന്ന കൊടുങ്കാറ്റിനെ ശമിപ്പിക്കാൻ പോന്നതായിരുന്നില്ല.
“”..എടാ എന്താ പറ്റിയെ..?? എന്തിനാ നീയിത്രേം ഡൌണാവുന്നേ..?? പുതിയ വർക്ക് വല്ലതും ഡിലേ ആയോ...?? കാര്യമെന്താന്നുവെച്ചാൽ നീ തെളിച്ചുപറ..!!”””_ അതോടെ സംഭവം എന്തോ സീരിയസ്സാണെന്ന് അവൾക്കു മനസ്സിലായി..
“”..എടി.. ഇന്നലെയവളുടെ വീട്ടിൽനിന്ന് വിളിച്ചിരുന്നു.. അവർക്കീ കല്യാണത്തിന് താല്പര്യമാന്ന് പറയാൻ.. എത്രയും പെട്ടെന്ന് കല്യാണം നടത്തണമെന്ന് പോലും..!!”””_ അതുപറഞ്ഞൊപ്പിയ്ക്കാൻ എനിയ്ക്കു കുറച്ചുസമയമെടുത്തു.. ആക്കാര്യമോർക്കുമ്പോൾ തന്നെ ഉള്ളിലൊരു പിടപ്പ്...
“”…ഏഹ്..?? അതെന്താ പറ്റിയെ..?? നീയല്ലേ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത്; അതു മുടക്കിയെന്ന്.. എന്നിട്ടിപ്പോൾ എന്തുപറ്റി..??”””_ കേട്ടതും ഒരു ഞെട്ടലോടെയവൾ തിരക്കി.
""…അത് ഞാനിന്നലെ അവളോട് നമ്മുടെ കാര്യമെല്ലാം പറഞ്ഞതാ..
💬 Comments
View all comments