0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 2 [ആദി 007]

Author : ആദി 007 Read All Parts 1.1K
സ്രാങ്ക് അത് സന്തോഷത്തോടെ തന്നെ വാങ്ങി. "പറഞ്ഞതിലും കൂടുതൽ ഉണ്ട് കേട്ടോ " സ്രാങ്കിന്റെ മുഖം തെളിഞ്ഞു. "ഡോ ആശാനെ ഞാൻ രാത്രിയിലെ ട്രെയിനിനു പോകും " അത് കേട്ടപ്പോൾ സ്രാങ്കിന്റെ മുഖം അൽപ്പം വാടി "ഇനി എന്നാ സാറേ.ഇങ്ങോട്ടൊക്കെ ?" "അറിയില്ല എന്റെ ആശാനേ.ഇനി ഇങ്ങോട്ട് കാണാനും പോണില്ല" "സാറിനെ മറക്കില്ല" "ഞാനും.പിന്നെ അവളെ തിരക്കി എന്ന് പറഞ്ഞേക്ക് കേട്ടോ" "മ്മ്മ് " സ്രാങ്ക് അധികം വൈകാതെ റൂമിൽ നിന്നും ഇറങ്ങി.അൻവർ തന്റെ യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
സമയം 6:30 കഴിഞ്ഞു.സ്കൂളിലെ തിരക്കുകൾ എല്ലാം ഒഴിഞ്ഞു ഊർമിള പതിവ് തെറ്റിക്കാതെ ന്യൂസ്‌ ചാനലിന്റെ മുമ്പിൽ ഇരുപ്പ് ഉറപ്പിച്ചു. ഇടക്കൊക്കെ ഗോമതിയും ഉണ്ടാവും.ഊർമിളക്ക് ദയവു തോന്നിയാൽ കുറച്ചു നേരം പുള്ളിക്കാരിക്ക് സീരിയലും കാണാം. ഊർമിള കൂടുതൽ സമയവും പുസ്തകങ്ങളുമായി റൂമിൽ ആയിരിക്കും.മിണ്ടിയും പറയാൻ ആ വീട്ടിൽ ഗോമതിയും ഭർത്താവ് സോമനും മാത്രം. സോമന് പറയാൻ ഉള്ളത്.തേങ്ങയുടെയും മാങ്ങയുടെയും കണക്ക് മാത്രം.ഗോമതിക്ക് ആണേൽ പരദൂഷണവും സീരിയൽ കഥയും മാത്രേ ഉള്ളു താനും. അന്ന് ന്യൂസ്‌ കാണാൻ കൂട്ടിനു ഗോമതിയും വന്നു.അപ്പോഴേ ഊർമിളക്ക് കാര്യം പിടികിട്ടി "എന്താ ഗോമതി ..?" "ഏയ്‌ ഒന്നുല്ല ചേച്ചി .." "ജോലി എല്ലാം ഒതുങ്ങിയോ ..?" "ഉവ്വ .." "സോമൻ എവിടെ .?" "അയാള് കണക്ക് എഴുതുവാ ചേച്ചി" "മം കുറച്ചു നേരം കണ്ടോ.കണ്ടു കഴിഞ്ഞാൽ ഉടൻ നിർത്തിയേക്കണം " "ഉറപ്പായും ചേച്ചി " ഗോമതിയുടെ മുഖത്ത് നിലാവ് തെളിഞ്ഞു ഊർമിള മുറിയിലേക്ക് നടന്നു.ഒരു പുസ്തകം എടുത്ത് മറിച് മറിച്ചു നോക്കി.ആകെ ഒരു മടുപ്പ്

💬 Comments

View all comments