0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007]

Author : ആദി 007 Read All Parts 965

ആത്മാവ്.

"ഹേയ് ഒന്നൂല്ല ടീച്ചറെ "
ഊർമിള ഫോൺ ഓഫ്‌ ചെയ്തു ഷേർളിക്ക് നേരെ മുഖം തിരിച്ചു.

ഷേർളി ഒന്ന് പുഞ്ചിരിച്ചു.

ഒരുപാട് ടീച്ചർമാർ ഉണ്ടെങ്കിലും ഷേർളിയാണ് ഊർമിളയുടെ ബെസ്റ്റ് ഫ്രണ്ട്. അവർ തമ്മിൽ ഡിസ്‌കസ് ചെയ്യാത്തതായി ഒന്നും തന്നെ ഇല്ല.

"ഞാൻ പറഞ്ഞട്ടില്ലേ ടീച്ചറെ ഒരു അൻവറിന്റെ കാര്യം..? "

"മ്മ്മ് ഉണ്ട്.. ആ കൊച്ചനു എന്തുപറ്റി..?"

"ഒന്നും പറ്റിയില്ല.ഞാനുമായുള്ള പ്രശ്നം എല്ലാം തീർന്നു "

"ആഹാ കൊള്ളാല്ലോ "

"പക്ഷെ പഴേ പോലൊന്നും ആയില്ല കേട്ടോ... "

"അത് പതിയെ പതിയെ മാറും എന്റെ ടീച്ചറെ. "

"മം "
ഊർമിള ഒന്ന് നിശ്വസിച്ചു.

"പിന്നെ മോള് വിളിച്ചോ..? "

"ഓ പിന്നെ പിന്നെ വിളിച്ചു... ഹം അവൾക്ക് അവളുടെ അച്ഛന്റെ സ്വഭാവമാ സ്വന്തം കാര്യം സിന്ദാബാദ്"

"മം ശെരി ശെരി.. അത് വിട് ഞാൻ കാരണം നിന്റെ മൂഡ് കളയണ്ട "

ഊർമിള ഒന്ന് പുഞ്ചിരിച്ചു.

അൻവർ ജോലി എല്ലാം കഴിഞ്ഞു വളരെ ക്ഷീണത്തിലാണ് മുറിയിൽ എത്തിയത്.

വന്ന പാടെ ബാഗ് ഒരു മൂലയിൽ ഇട്ടു കട്ടിലിലേക്ക് വീണു. ഒരു നിമിഷം അയാൾ ഒന്ന് കണ്ണുകൾ അടച്ചു.

'ഹം..... മടുത്തു ഈ പണി.... ഒരു മാതിരി മുള്ളേൽ ചവിട്ടുന്ന അവസ്ഥ.... ആ മൈരൻ ബോസ്സ്.... അവനെ വേണം ചവിട്ടാൻ... '

അങ്ങനെ ഓരോന്നും ഓർത്തു അൻവർ മെല്ലെ ഉറക്കത്തിലേക്ക് വീണു.

മണി 6 ആയി... !

ഇരുട്ട് വീണു തുടങ്ങി. ബാംഗ്ലൂരിൽ ഇരുട്ട് വീണാലും എല്ലാം പകൽ പോലെ തന്നെയാണ്. ഒരു വിഭാഗം

💬 Comments

View all comments