0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007]

Author : ആദി 007 Read All Parts 970

മോനുട്ടൻ പോയി എന്തെങ്കിലും കഴിക്ക് ഞാൻ നാളെ വിളിക്കാം "

"മം.. ലവ് യൂ ഡി "

"പോടാ കൊരങ്ങാ "

അൻവർ പുറത്തേക്ക് ഇറങ്ങി. വളരെ തിരക്കുള്ള സിറ്റി. എത്ര വർഷം ആയി അയാൾ ഇതെല്ലാം കാണുന്നു എങ്കിലും എന്തോ ഒരു കാന്തിക ശക്തി ഉണ്ട് അവിടെ.

ബാംഗ്ലൂരിലേക്ക് ചേക്കേറിയ നാള് മുതൽക്കേ തന്റെ സ്വഭാവത്തെ കാര്യമായി തന്നെ ആ നഗരം സ്വാധീനിച്ചിട്ടുണ്ട്. മനസ്സിൽ ഉണ്ടായ മുറിവുകളും ഒറ്റപെടലുകളും ഇല്ലാതാക്കിയത് ഈ നഗരമാണ്. പക്ഷെ എന്തോ നഗരത്തോളം അവിടുത്തെ ആളുകളെ അയാളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടില്ല.

നഗരത്തിലൂടെ അല്പമൊന്ന് നടന്നു. ആളുകളും ആഘോഷങ്ങളും നഗരത്തിന്റെ ഭംഗി കൂട്ടിയിരിക്കുന്നു. അൽപ്പം നടന്ന ശേഷം ഒരു സിഗററ് എടുത്തു പുകച്ചു. കുറച്ചു നേരം അവിടെ സമയം ചിലവിട്ട ശേഷം പതിവായി പോകുന്ന റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു രാത്രിയിലേക്ക് ആവിശ്യമായ ഭക്ഷണവും വാങ്ങി അവൻ മുറിയിലേക്ക് നടന്നു.

മുറിയിൽ ചെന്നപാടെ ഡ്രസ്സ്‌ മാറി ഒരു സിഗരറ്റു പുകച്ചു ബാൽക്കണിയിൽ പോയി നിന്നു. അവിടെയാണ് ആലോചനയുടെ താഴ്‌വര ഉള്ളത്. കുറെ നേരം അവിടെ സമയം പാഴാക്കി നേരെ കട്ടിലിൽ പട ഒരു വീഴ്ച.

വെറുതെ ഒന്ന് ഫേസ്ബുക്കിൽ കയറി. ഊർമിളയുടെ മെസ്സേജുകൾ അൻവർ കണ്ടു. അയാൾ അത് ഓപ്പണാക്കി.

'ഹായ് '

'എങ്ങനുണ്ട് ജോബ്..? '

അൻവർ മെസ്സേജുകൾ വായിച്ചു. ഊർമിള അപ്പൊ ഓൺലൈനിൽ ഉണ്ടായിരുന്നില്ല. തിരിച്ചു റിപ്ലൈ ഇടണോ വേണ്ടയോ എന്ന് അവൻ ശങ്കിച്ചു. അവൻ അവളുടെ പ്രൊഫൈൽ പിക് നോക്കി പഴയത് മാറ്റിയിട്ടുണ്ട്. ഇത് ഊർമിളയുടെ സിംഗിൾ

💬 Comments

View all comments