0%

Chapter Title : ഓഫീസില്‍ [Master]

Author : Master Read All Parts 2.6K
ഒരുവിധ ജോലികളും ചെയ്ത് പരിചയമുണ്ടായിരുന്നിമില്ല. ഇംഗ്ലീഷ് പരിജ്ഞാനം തീരെ കുറവ്. അത്യാവശ്യം കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാം; കുഴപ്പമില്ലാത്ത ടൈപ്പിംഗ് സ്പീഡും ഉണ്ട്. മത്സരാര്‍ത്ഥികള്‍ ഏറെയുള്ള മഹാനഗരത്തില്‍, ഒരു ഓഫീസ് ജോലി ലഭിക്കാനുള്ള യാതൊരുവിധ യോഗ്യതകളും അവള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും അവളെ മാത്രമേ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ വിളിച്ചുള്ളൂ. മുന്‍പ്, ഞാനും മുതലാളിയും മറ്റൊരു കമ്പനിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ ജനറല്‍ മാനേജര്‍ ആയിരുന്ന അദ്ദേഹം പുതിയ പരിപാടി ആരംഭിച്ചപ്പോള്‍ എന്നോട് ചോദിച്ചു ഒപ്പം ചെല്ലുന്നോ എന്ന്. കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിന്റെ ഇരട്ടി, ഒരു വീട് എന്നിവ പിന്നാലെ വാഗ്ദാനമായി വന്നതോടെ എനിക്ക് ആലോചിക്കാന്‍ ഒന്നുമില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ ഇവിടുത്തെ കുണാണ്ടര്‍ ആയത്. ജോലിത്തിരക്ക് കൂടിയപോള്‍ എനിക്ക് ഇഷ്ടമുള്ള ആളെ ജോലിക്ക് വച്ചോളാനും, ശമ്പളം ഇത്രയില്‍ കൂടരുത് എന്നും അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഞാന്‍ പരസ്യം നല്‍കിയത്. ലഭിച്ച എല്ലാ സിവികളും നോക്കിയ എനിക്ക്, സവിതയുടെ മുഖം മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ. അങ്ങനെ അവള്‍ക്ക് മെയില്‍ അയച്ച് ഇന്റര്‍വ്യൂവിനു വിളിപ്പിച്ചു.
ഫോട്ടോയില്‍ കണ്ട മുഖം നേരില്‍ കണ്ടപ്പോള്‍, അവളുടെ രൂപത്തിന്റെ അഴകളവുകള്‍ സ്വന്തം കണ്ണാല്‍ അറിഞ്ഞപ്പോള്‍, ജീവിതത്തില്‍ ഒരിക്കലും പെണ്ണുങ്ങളെ കണ്ടു ഭ്രമിച്ചിട്ടില്ലാത്ത ഞാന്‍ ഭ്രമിച്ചുപോയി. വിവാഹിതനും രണ്ടുകുട്ടികളുടെ തന്തപ്പടിയുമായ എനിക്ക്, ഇങ്ങനെയൊരു മാറ്റം ഉണ്ടാകും എന്ന് ഞാന്‍ പോലും അറിയുന്നത് സവിതയെ കണ്ടപ്പോഴാണ്. ഭര്‍ത്താവ് അനൂപും അവളുടെ ഒപ്പം വന്നിട്ടുണ്ടായിരുന്നു; ഇന്റര്‍വ്യൂവിന്. അവളെക്കാള്‍ മിടുക്കുള്ള കുട്ടികളെ നിസ്സാരമായി കിട്ടുമായിരുന്നിട്ടും, ഇനി മറ്റൊരാളില്ല എന്ന് ഞാന്‍ നിശ്ചയിച്ചു കഴിഞ്ഞിരുന്നു. ഇന്റര്‍വ്യൂവിന് മുറിയിലേക്ക് വിളിച്ചപ്പോള്‍ ലജ്ജിച്ചു വിവശയായിട്ടാണ് അവള്‍ കേറി വന്നത്. നെഞ്ചില്‍

💬 Comments

View all comments