Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]
: അവന്റെ പ്രശനമാണ്... ഇന്നലെ ഞാൻ അവനോടു കല്യാണകാര്യം പറഞ്ഞപ്പോൾ ആണ് കാര്യങ്ങൾ അവൻ പറയുന്നത്...
വർഷ : അപ്പോൾ..
അമ്മ : അവനോട് ഞാൻ ജാതകം നോക്കിയോ എന്നും പൊരുത്തം ഒക്കെ നോക്കിട്ട് പോരെ എന്നൊക്കെ ചോദിച്ചു.. എവിടെ... അവൻ ദേ പിറ്റേന്ന് തന്നെ അവളെ വിളിച്ചു ഇറക്കികൊണ്ട് വന്നേക്കുന്നു...
ഞാൻ ചിരിച്ചു...
അമ്മ എന്റെ ചെവിയിൽ പിച്ചി...
അമ്മ : നീ ചിരിച്ചോ...! ഇമ്മാതിരി പണി ഒപ്പിച്ചോണ്ട് വന്ന കാൽ തല്ലി ഓടിക്കും നിന്റെ...!
ഞാൻ : അപ്പോൾ ചേട്ടനു എന്തുമാവാലോ...!
അമ്മ : ഹും വരട്ടെ അവൻ...!
വർഷ : സോറി ആന്റി...
അമ്മ : മോളെ, എനിക്ക് മോളെയും മോളുടെ ചേച്ചിയെയും ഇഷ്ടപ്പെട്ടു.. അവർക്ക് ഒരു കൊറവും ഈ വീട്ടിൽ ഉണ്ടാവില്ല...! ഇതു എന്റെ ഉറപ്പാ...
എന്റെ അമ്മ അവൾക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു....
അപ്പോൾ ആണ് അച്ഛൻ റൂമിൽ കേറി വന്നത്...
അച്ഛൻ : ആ എടിയേ.. എനിക്ക് ഒരു കട്ടൻ എടുക്ക്..
അമ്മ : ആ ഇപ്പൊ കൊണ്ട് വരാം...
അച്ഛൻ : മോളെ വർഷേ... കൊറച്ചു കാര്യം സംസാരിക്കാൻ ഉണ്ട്....
വർഷ : ഓക്കേ അങ്കിൾ...
അവർ തമ്മിൽ ഒരുപാട് വീട്ടു വിശേഷം തിരക്കി അച്ഛൻ ഒരുപാട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി...
അപ്പോളേക്കും അമ്മ ചായ കൊണ്ട് വന്നു...
അച്ഛൻ : എന്ന മക്കള് അത്താഴം താഴെ പോയി കഴിച്ചോ...
ഞാൻ : ശരി അച്ഛാ...അപ്പൊ അച്ഛനോ....
അച്ഛൻ : ഞാൻ അവൻ വന്നിട്ട് കഴിക്കാം..
💬 Comments
View all comments