Chapter Title : ഒരാണും മൂന്ന് പെണ്ണും 3 [Artificial Nanadhu]
മുമ്പ് ഇങ്ങനൊരു സീൻ ഉണ്ടായത് കൊണ്ട് അമ്മ അത് വിശ്വസിച്ചു ഞാൻ പിന്നെ അവിടെ നിന്നില്ല ഞാൻ ടെറസിലേക്ക് കയറി.
ഭാഗ്യം ഇവിടാരുമില്ല ഞാൻ അവിടെയിരുന്നു കൈ ഒന്ന് അനക്കി നോക്കി വേദനകുറവുണ്ട് വേറെ കുഴപ്പമൊന്നുമില്ല അവിടെ ഇരുന്ന് ഓരോന്ന് ചിന്തിച്ചപ്പോൾ എനിക്ക് രാവിലത്തെ കാര്യങ്ങൾ ഓർമവന്നു
പാവം മാമി അയാൾ മാമിയെ എപ്പോഴും ഉപദ്രവിക്കാറുണ്ടാകും ഞാൻ ഇന്ന് കണ്ടതുകൊണ്ട് എനിക്ക് രക്ഷിക്കാൻ പറ്റി നാളെ എല്ലാവരും പോയി കഴിയുമ്പോൾ എന്താകും മാമ്മിയുടെ അവസ്ഥ അങ്ങനെ ഓരോന്ന് ആലോചിച്ചു അവിടെ ഇരിക്കുമ്പോളാണ് പൂജ എന്റെ അടുത്ത് വരുന്നത്. നന്ദു ചേട്ടാ?? എന്താ പൂജ?? അതേ എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരു കുഴപ്പവുമില്ല അതേ എപ്പോഴും ഇങ്ങനെ വന്നു ചോദിക്കണ്ട ആരേലും കേട്ടാൽ അതുമതി ഇന്ന് ഇത് ആരുമറിയണ്ട നാളെ ഞാൻ ഇത് എല്ലാവരോടും പറഞ്ഞോളാം പൂജ. പിന്നെ തന്നെ ഞാൻ ഒന്ന് തനിച്ചു കാണാൻ ഇരിക്കുവായിരുന്നു? എന്താ ചേട്ടാ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു കണ്ണുകളിൽ ഒരു സന്തോഷം കണ്ടു. വേറൊന്നുമല്ല പൂജ താൻ ആര്യ ചേച്ചിയോടുള്ള വഴക്കൊക്കെ മാറിയോ? അവൾ ഒന്നും മിണ്ടുന്നില്ല അതേ ചേച്ചി എന്നോട് കുറേ സങ്കടം പറഞ്ഞു എനിക്ക് വേണ്ടി ചേച്ചിയോട് വഴക്കൊക്കെ മാറ്റിവെച്ച് ഒന്ന് മിണ്ടുവോ പ്ലീസ്??? ചേട്ടൻ എന്നോട് ആദ്യയായിട്ട് ഒരു കാര്യം പറഞ്ഞതല്ലേ ഞാൻ മിണ്ടാം. താങ്ക്സ്. അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?? ഇങ്ങനെ എല്ലാവർക്കും വേണ്ടി കെഞ്ചാനും അടികൊള്ളാനും നടക്കുവാണോ??
അങ്ങനെ ഒന്നുമില്ല എല്ലാവരും നമുക്ക് വേണ്ടപ്പെട്ടവരല്ലേ അവർക്ക് ഒരു പ്രശ്നം വരുമ്പോൾ
💬 Comments
View all comments