0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 2 [രേഖ]

Author : രേഖ Read All Parts 1K

എൻ്റെ ഫോൺ നമ്പർ ജെറിക്കും കിട്ടി അത് ജിൻസി അറിയവേ തന്നെ , ചെറുതായി ചെറുതായി ഞങളുടെ വാട്ട്സെപ്പ് ചാറ്റിലേക്കും ഞങളുടെ ബന്ധം വളർന്നു അതും ഞങ്ങൾ ചെയ്യുന്നത് ജിൻസിപോലും അറിയാതെ , അത് എന്തെന്നോ ?

ഒരിക്കൽ ജെറി പറഞ്ഞു നമ്മൾ ചാറ്റ് ചെയുന്നത് ജിൻസി അറിയാൻ നിൽക്കേണ്ട അറിഞ്ഞാൽ അവൾ ഒരു പെണ്ണാണ് അവൾക്കു അത് ഒട്ടും ഇഷ്ടമാകില്ല അതുപോലെ ഷൈനും അറിഞ്ഞാൽ അവനും തുടങ്ങും സംശയ രോഗം അതുകൊണ്ടു വെറുതെ ആരും അറിയിക്കാൻ നിൽക്കേണ്ട നമ്മളുടെ ഫ്രണ്ട്ഷിപ്പിൽ എന്തെങ്കിലും താളപിഴവുകൾ വന്നാൽ നമുക്ക് അന്നത്തോടെ നിർത്താം എന്ന വ്യവസ്ഥയിലാണ് ഞങ്ങൾ തുടങ്ങിയത് .

ഫ്രണ്ട്ഷിപ്പിനപ്പുറം ഞങൾ ഒന്നും പങ്കുവെക്കാറില്ലെങ്കിലും ഞങ്ങൾ ഒരു കാര്യമില്ലെങ്കിലും എന്തെല്ലാം പറഞ്ഞു അർദ്ധ രാത്രിയിൽപോലും ഉറങ്ങാതെ ചാറ്റ് ചെയ്തു തുടങ്ങി, എനിക്ക് ഷൈനും ജെറിക്ക് ജിൻസിയും ഉണ്ടെങ്കിൽപോലും അവരുമായി സംസാരിക്കുന്ന സമയം കഴിഞ്ഞാൽ ഞങ്ങൾ പരസ്പരം സംസാരിക്കുന്നതിന് ഞങ്ങൾ സ്വയം സമയം കണ്ടെത്തി .എന്തിനു പല തവണ ഷൈൻ ചോദിച്ചപ്പോൾ പോലും അറിയാതെ ഫോൺ ഓൺലൈനിൽ വെച്ച് ഉറങ്ങിപോയതാണ് എന്ന് പറഞ്ഞു ഞാൻ ഒഴിവാക്കിയിട്ടുണ്ട് .

ഒരിക്കൽ സംശയം കൂടിയപ്പോൾ ഞാൻ പറഞ്ഞു നിനക്ക് എന്നെ സംശയമാണല്ലേ അതുകൊണ്ടുതന്നെ ഞാൻ മനഃപൂർവ്വം ഓൺലൈൻ ആക്കി കിടക്കുന്നതാണ് എന്ന് . നിനക്ക് എന്ന് അത് പൂർണ്ണമായി മാറുന്നുവോ അന്ന് ഞാൻ ഈ ശീലം മാറ്റുമെന്ന് . പിന്നെ അവൻ എന്നോട് അതിനെപ്പറ്റി ചോദിച്ചിട്ടില്ല ചോദിച്ചാൽ വീണ്ടും സംശയരോഗിയാക്കും എന്ന് കരുതിയിട്ടാണ് എന്ന് തോന്നുന്നു

മോളെ നീ മിടുമിടുക്കിയാണ് ... അവസാനം

💬 Comments

View all comments