Chapter Title : ഒരേ തൂവൽ പക്ഷികൾ 2 [രേഖ]
ചെയ്യാൻ പാടില്ലാത്തതാണ് പറ്റിപ്പോയി ഞാൻ ജിൻസിയോടും അവനോടും ഒപ്പം നമ്മുടെ സൗഹൃദത്തിനോടുമാണ് തെറ്റ് ചെയ്തത് സോറി ... അവൻ്റെ ശബ്ദത്തിലെ പതറിച്ച എനിക്കും എൻ്റെ ചിന്തകളിലെ തെറ്റ് സ്വയം തിരിച്ചറിയാൻ സഹായിച്ചു , പക്ഷെ എന്തോ ആ ഫോട്ടോ കളയാൻ ഞാനും ആഗ്രഹിച്ചില്ല
അവൻ ഇത് ഒരിക്കലും ജിൻസിയും ഷൈനും ഇതറിയരുത് ...
പേടിക്കേണ്ട ഞാൻ ആരോടും പറയില്ല
ജെറി : എനിക്ക് അതിനേക്കാൾ പേടി മറ്റൊരു കാര്യത്തിലാണ്
എന്താണ്
ജെറി : എനിക്ക് നിന്നെപോലുള്ള ഒരു പെൺകുട്ടിയുടെ സൗഹൃദം നഷ്ട്ടമാകാൻ പോകുകയല്ലേ എന്നാലോചിക്കുമ്പോഴാണ്
അറിയാതെ പറ്റിയതിന് വീണ്ടും ക്രൂശിച്ചിട്ടെന്തുകാര്യം. പേടിക്കേണ്ട ഇതിൻറെ പേരിൽ ഒരിക്കലും ഞാൻ ജെറിയുമായി സൗഹൃദം നിർത്തില്ല .
ജെറി : സത്യം
സത്യം
ജെറി : എങ്കിൽ ഒന്നുകൂടി ഉറപ്പു വരുത്താൻ നാളെ സ്റ്റാൻഡിനു പിന്നിലുള്ള കോഫി ടൈമിൽ വരുമോ ... ചിന്നു മാത്രമായി .... സോറി നിമിഷ മാത്രമായി
ചിന്നു എന്ന് മതി ... ഞാൻ വരാം . ഞാൻ കിടക്കട്ടെ നേരം പോയതറിഞ്ഞില്ല 1.30 ആയി അതിനിടയിൽ ചിലപ്പോ ഷൈൻ വിളിച്ചു നോക്കിയിട്ടു ബിസിയാണ് എന്ന് പറഞ്ഞു നാളെ അതിനാകും അതുകൊണ്ടു ഞാൻ വെച്ചേക്കട്ടെ
ജെറി : ഞാൻ ചെയ്ത ആ കാര്യം കൊണ്ടാണോ വെക്കുന്നത്
അല്ല ജെറി
ജെറി : എനിക്ക് വീണ്ടും ടെൻഷൻ പോലെ തോന്നുന്നു അതുകൊണ്ടാണ്
പേടിക്കേണ്ട ഭാക്കിയെല്ലാം നമുക്ക് നേരിട്ടു കണ്ടു പറയാം
എനിക്കപ്പോൾ മനസ്സിൽ തോന്നിയത്... ഞാൻ ചിന്തിച്ചതിനെക്കാളും പഞ്ചപാവമാണ് ജെറി , ജിൻസിയുമായി ആ കള്ളത്തരങ്ങൾ എല്ലാം കാണിക്കുമ്പോൾ ഞാൻ കരുതിയത് അത്യവശ്യം ധൈര്യമുള്ള ആളാണ് എന്ന് പക്ഷെ ചിലപ്പോ മനസ്സിലെ കുറ്റബോധമാകും അല്ലെങ്കിൽ ഞാൻ ജിൻസിയോട് പറഞ്ഞു വിഷയമാകും എന്ന് കരുതിയിട്ടാകും
ഞാൻ കാലത്തു എണീറ്റപ്പോൾ തന്നെ വിളിച്ചത് ജെറിയെയാണ് ,
ഞാൻ ഒരു 10 ആകുമ്പോൾ അവിടെയെത്തും
ജെറി : നീ അപ്പോൾ ക്ലാസിൽ കയറുന്നില്ലേ
ഇല്ല ,
ജെറി : അപ്പോൾ ജിൻസിക്ക് എന്തെങ്കിലും ഡൌട്ട് തോന്നില്ലേ
അത് ഞാൻ നോക്കിക്കോളാം
ജെറി : എങ്കിൽ ഞാൻ അവിടെയെത്താം
പണ്ട് എൻ്റെ ഒപ്പം പഠിച്ച ഒരു പെൺകുട്ടിയുടെ ചേച്ചിയുടെ വിവാഹമുണ്ട് അതിനാൽ എന്തുതന്നെ ആയാലും ഞാൻ ഇന്ന് കോളേജിൽ പോകാൻ ഉദ്ദേശിച്ചിരുന്നില്ല അത് ജിൻസിക്കും അറിയാം അതിനാൽ ഞാൻ അവളോട് വേറെ ഒരു നുണയും പറയേണ്ടി വന്നില്ല .
ഞാൻ
💬 Comments
View all comments