Chapter Title : ഒരേ തൂവൽ പക്ഷികൾ 2 [രേഖ]
എന്ത് തന്നെ ആയാലും അവിടേക്കു പോകാനാണ് വീട്ടിൽനിന്നും ഇറങ്ങിയത്. ഞാൻ പറഞ്ഞ സമയവും കഴിഞ്ഞു 10 മിനിറ്റെടുത്തു അവിടെയെത്താൻ നോക്കിയപ്പോൾ ജെറി അവിടെ എത്തിയിട്ടുണ്ടായിരുന്നു
ജെറി സോറി ബസ് കിട്ടാൻ കുറച്ചു നേരമെടുത്തു
ജെറി : അത് സാരമില്ല
ഞാൻ അവിടെ ഇരുന്നു സംസാരിക്കാൻ തുടങ്ങിയതും അതാ എത്തി കട്ടുറുമ്പായികൊണ്ടു ....എന്താണ് കഴിക്കാൻ വേണ്ടത്
ജെറി എന്നെ നോക്കി , എനിക്ക് എന്തെങ്കിലും ഫ്രഷ് ജ്യൂസ് പിന്നെ എന്തെങ്കിലും പറഞ്ഞോ
ജെറി : എങ്കിൽ രണ്ടു പൈനാപ്പിൾ ജ്യൂസ് ഒപ്പം ചിക്കൻ റോൾ
അയാൾ കൊണ്ടുവന്നു
എന്തെ ജെറി ഇപ്പോൾ സമാധാനമായില്ലേ ...
ജെറി : ആയി ,
അതുമതി ഞാൻ ആ ചിക്കൻ റോൾ എടുത്തു വായിൽ വെച്ചു ആ സമയം എനിക്ക് ഓർമ്മവന്നത് ഇന്നലത്തെ ഫോട്ടോയാണ് പെട്ടന്ന് എനിക്ക് ചിരിവന്നു
ജെറി : എന്തുപറ്റി
ഒന്നുമില്ല ജെറി , ഞാൻ എന്തോ ഓർത്തുപോയി
ജെറി : എന്താണ്
അത് ഒന്നുമില്ല
ജെറി : ചിന്നുവിന് അപ്പോൾ എന്നോട് പറയാൻ കഴിയില്ലല്ലേ
ഓ വേണ്ട ... ഇനി അതും പറഞ്ഞു ടെൻഷൻ അടിക്കേണ്ട , ഞാൻ പെട്ടന്ന് ആ ഫോട്ടോ ഓർത്തുപോയി
ജെറിയും ഒപ്പം ചിരിച്ചു
ഞാൻ അപ്പോൾ പോകാൻ നോക്കട്ടെ , ഞാൻ അല്ലെങ്കിലും ഇന്ന് കോളേജിൽ പോകുന്നില്ലെന്നു കരുതിയതാണ് പിന്നെ ഒരു വിവാഹമുണ്ട് അവിടേക്കു പോകണം ഞാൻ അപ്പോൾ പോകാൻ നോക്കട്ടെ .
ജെറി : എവിടെയാണ്
ഞാൻ സ്ഥലം പറഞ്ഞതും ഇനി ബസ്സും കിട്ടി എപ്പോൾ എത്താനാണ് എന്നായി ജെറിയുടെ മറു ചോദ്യം
നോക്കാം
ജെറി : ഞാൻ ഒരു കാര്യം ചെയ്യാം ഞാൻ കൊണ്ടുവിടാം
വേണ്ട മോനെ അല്ലെങ്കിൽ തന്നെ ഷൈൻ സംശയത്തിലാ ഒപ്പം ഇനി അവനോ ജിൻസിയോ കണ്ടാൽ തീർന്നു ... ജെറി : അവർ എങ്ങിനെ കാണാനാ നമ്മൾ കാറിൽ കയറിയാൽ അവരെങ്ങനെ കാണാനാണ്
അത് ശരിയാണ് എങ്കിലും വേണോ ?
ജെറി : നീ വരാൻ നോക്ക്
ഞാൻ ജെറിയുടെ വെളുത്ത കാറിൽ കയറി
ഞങ്ങൾ അവിടെയെത്തി പലരും കരുതിയത് ഞങ്ങൾ പ്രണയ ജോഡികളാണ് എന്നാണ് ,എന്തിനു എൻ്റെ കൂട്ടുക്കാരിപോലും ചോദിച്ചു!. ഞാൻ പറഞ്ഞു എൻ്റെ കസിനാണ് എന്ന്... എന്നിട്ടുപോലും അവൾക്കു വിശ്വാസം വന്നില്ല
വരുന്ന വഴിക്കു ഞാൻ ജെറിയോടു ചോദിച്ചു എന്നെ കാർ ഓടിക്കാൻ പഠിപ്പിക്കുമോ എന്ന് ...
💬 Comments
View all comments