Chapter Title : ഒരേ തൂവൽ പക്ഷികൾ [രേഖ]
നാളെ പോകുന്നതല്ലേ മമ്മി എൻ്റെ കാര്യം ആലോചിച്ചു ഇന്ന് ഇവിടെ കിടക്കേണ്ട ഞാൻ അത് ...
മോളൊന്നും പറയേണ്ട . വന്നു കിടക്കാൻ നോക്ക്
ഞാൻ മമ്മിയുടെ ചാരത്തു ചെരിഞ്ഞു കിടന്നു , എന്നെ പിന്നിൽനിന്നും പുണർന്നു മമ്മി കിടന്നു .
മമ്മി പപ്പക്ക് മമ്മി എൻ്റെ അടുത്ത് വന്നുകിടക്കുന്നതുകൊണ്ടു പ്രശ്നമൊന്നുമില്ലേ ,
പപ്പാ പോകുവാണെന്നു കരുതി നീ കരുതുപോലെ അവിടെ ഒന്നും നടക്കാനില്ല
മമ്മിയുടെ ആ വാക്കുകേട്ട് ഞാൻ ആകെ ചൂളിപ്പോയി ... ആ ജാള്യത മാറ്റാൻ എന്നാലും !
എന്ത് പ്രശ്നം അതിയാൻ തന്നെയാണ് ആദ്യം പറഞ്ഞത് മോളോടൊപ്പം പോയി കിടക്കാൻ , പക്ഷെ ഞാൻ അതിനു മുമ്പു തീരുമാനിച്ചിരുന്നു എന്നുമാത്രം . പുള്ളിക്കാരൻ പറയാൻ എന്താണ് കാര്യമെന്നോ ?
എന്താണ് മമ്മി
രണ്ട് റൂമിലും AC ഓണാക്കിയാൽ നല്ല ബില് വരുമല്ലോ , ഇങ്ങിനെയാണെങ്കിൽ അത് പകുതിയാക്കാം , പിശുക്കനാണ്
മമ്മി അവിടെ ഇല്ലേലും പപ്പാ AC ഓണാക്കില്ലേ
ഉണ്ടാകും , പക്ഷെ ഇന്ന് മോളുടെ ഒപ്പം കിടന്നാൽ നാളെമുതൽ ഞാൻ മോളോട് ഒപ്പം കിടുക്കുമല്ലോ ... കുറുക്കാനാണ് പിശുക്കൻ ...
ഞാൻ ചിരിച്ചു
പതുകെ ചിരിക്കു ഇല്ലേൽ അതിനും പറയും ഉറങ്ങാതെ കിടന്നു അസുഖംവരുത്തിയെന്നു ...
അപ്പോഴാണ് എനിക്ക് മനസ്സിലായത് മമ്മി ഞാൻ ഉദ്ദേശിക്കുന്നതിനേക്കാളും മറ്റൊരുതലത്തിലാണെന്നു . മമ്മിയുടെ കയ്യിലും ഒരു വെടിക്കുള്ള മരുന്നുണ്ടല്ലേ
എന്നെ പുണർന്നുകൊണ്ടു എൻ്റെ കവിളിൽ തലോടി , മോളെ... മോളുടെ വിഷമം മറ്റാരേക്കാളും എനിക്ക് നന്നായി മനസിലാകും . വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വേർപാട് അനുഭവിക്കുന്നത് ഈ ലോകത്തെ തന്നെ വലിയ വിരസതയാണ് എന്നാണ് ഞാനും ചിന്തിക്കുന്നത് , ആ കാലഘട്ടത്തിലൂടെ പോയതിനാൽ മോള് ഇപ്പോൾ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയാം . നമ്മൾ വിചാരിക്കാതെ നമ്മളുടെ ജീവിതം മാറ്റിമറക്കാൻ കഴിയില്ല .
മമ്മി ഞാൻ ഒരു കാര്യം ചോദിച്ചാൽ ഒന്നും കരുതരുത് . എങ്ങിനെയാണ് ഇത്രക്കും സഹിക്കുന്നത് . പപ്പയുടെ സ്വഭാവം എനിക്ക് യാതൊരു തരത്തിലും പൊരുത്തപ്പെടാനോ എന്തിന് ചിന്തിക്കാൻപോലും കഴിയാത്തതാണ് .
ആരുപറഞ്ഞു
💬 Comments
View all comments