0%

Chapter Title : ഒരേ തൂവൽ പക്ഷികൾ [രേഖ]

Author : രേഖ Read All Parts 551

തനി പാവം അമ്മായിഅമ്മ സൂസൻ . എന്തിനും എടുത്തുചാടി ദേഷ്യം കാണിക്കുന്ന ഒരു ചിട്ടയായ അപ്പച്ചൻ ഈപ്പൻ . ദുബായിൽ സ്വന്തമായി ബിസിനസ് നടത്തുന്നു . മകൻ്റെ ഈ കാര്യത്തിനായി മാത്രമാണ് ഇപ്പോൾ വന്നത്

ഞാൻ വന്നു കയറിയത് അയാൾക്കു അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല ,വിവാഹ മാർക്കറ്റിൽ നല്ല വിലമതിക്കുന്ന ഒന്നായാണ് അയാൾ ഷൈനിനെ കണ്ടിരുന്നത് ,അത്തരത്തിലുള്ള പണച്ചാക്കുകളുടെ പെൺകുട്ടികളെ മകനായി അയാൾ സ്വപ്നം കണ്ടിരുന്നു .

എന്തിനധികം പറയുന്നു സ്വന്തം വീട്ടിലെ ചിലവിനു കൊടുക്കുന്നതിനുപോലും കണക്കുപറയുന്ന ഒരു തനി പിശുക്കനുംകൂടിയാണ് അയാൾ . പക്ഷെ ഭാര്യ ജോലിക്കു പോകുന്നത് അയാൾക്കു ഇഷ്ടവും അല്ല

പശുവിനു തീറ്റയുംകൊടുക്കില്ല തിന്നിപ്പിക്കുകയുമില്ല എന്നാണ് അയാളുടെ സിദ്ധാന്തം .പാവം ആ സൂസമ്മ എങ്ങിനെയാണോ ഇവിടെ ജീവിക്കുന്നത് ഇനി ഇവിടെ മകനെ നിർത്തിയാൽ അവൻ അടുത്ത ചിലവുംകൂടി ഉണ്ടാക്കും എന്ന ചിന്താഗതിയിലാണ് എന്ന് തോന്നുന്നു മകനെ കാനഡയിലുള്ള സഹോദരിയുടെ അടുത്തേക്ക് അയാൾ വിട്ടു . പഠനവും ഒപ്പം അവൻ്റെ ജോലിയുമായി അവൻ്റെ കാര്യങ്ങൾ അവനായി കണ്ടെത്തണം .

ഷൈനിൻ്റെ വിവാഹ കാര്യത്തിന് എതിർക്കാത്തതിനാൽ പിന്നെ അവൻ്റെ നല്ല ഒരു ഭാവിക്കാണ് പപ്പാ ഇത് പറയുന്നത് എന്ന് മനസ്സിലാക്കി ഷൈൻ എന്നോടും മമ്മിയോടും യാത്ര പറഞ്ഞു പോയി

അന്നാണ് ഞാൻ ജീവിതത്തിൽ ശരിക്കും വിരസത അനുഭവിച്ചത്‌ ,പകൽ കഴിയാത്തതുപോലെ എന്തിനു പകലിനുപോലും ഇരുട്ടായപോലെ എനിക്കുതോന്നി . എൻ്റെ ജീവിതത്തിൽ ഇരുട്ടുവന്നപോലെ എനിക്ക് സ്വയം മരവിപ്പാനുഭവിച്ചു . ഞാനും മമ്മിയെപോലെ ഇവിടുത്തെ ഇരുട്ടിലേക്ക് വീഴുമോ എന്ന പേടി എന്നെ വല്ലാതെ അലട്ടി ... ഞാൻ ആഗ്രഹിക്കുന്നതോ എന്തിനു

💬 Comments

View all comments